കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിൽ ഒരു തുള്ളി ചോര വീഴരുത്!കൈ കൊടുത്ത് കുമ്മനവും കോടിയേരിയും!ബിജെപി-സിപിഎം ചർച്ച അവസാനിച്ചു..

ഇരുപാർട്ടികളുടെയും പ്രാദേശിക നേതാക്കളെ പങ്കെടുപ്പിച്ച് വീണ്ടും ഉഭയകക്ഷി ചർച്ച നടത്താനും തീരുമാനമായി.

  • By ഡെന്നീസ്
Google Oneindia Malayalam News

കണ്ണൂർ: അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂരിൽ വിളിച്ചു ചേർത്ത സിപിഐഎം-ബിജെപി ഉഭയകക്ഷി ചർച്ച പൂർത്തിയായി. അക്രമങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ഇരുപാർട്ടികളുടെയും അണികൾക്ക് നിർദേശം നൽകാൻ ചർച്ചയിൽ തീരുമാനമെടുത്തു.

എം80 മൂസയിലെ ഫ്രീക്കൻ തുറന്നുപറയുന്നു! 13 ദിവസം ജയിലിൽ! കഞ്ചാവു വലിക്കാരനാക്കിയ പോലീസ്! എം80 മൂസയിലെ ഫ്രീക്കൻ തുറന്നുപറയുന്നു! 13 ദിവസം ജയിലിൽ! കഞ്ചാവു വലിക്കാരനാക്കിയ പോലീസ്!

സന ഫാത്തിമയെ കാണാതായിട്ട് 48 മണിക്കൂർ! തുമ്പൊന്നും ലഭിക്കാതെ പോലീസ്;തട്ടിക്കൊണ്ടുപോയതോ?സന ഫാത്തിമയെ കാണാതായിട്ട് 48 മണിക്കൂർ! തുമ്പൊന്നും ലഭിക്കാതെ പോലീസ്;തട്ടിക്കൊണ്ടുപോയതോ?

പ്രശ്നങ്ങളുണ്ടായാൽ അതിനുമേൽ പ്രശ്നങ്ങളുണ്ടാക്കരുതെന്നും നിർദേശം നൽകും. ഇരുപാർട്ടികളുടെയും പ്രാദേശിക നേതാക്കളെ പങ്കെടുപ്പിച്ച് വീണ്ടും ഉഭയകക്ഷി ചർച്ച നടത്താനും തീരുമാനമായി. ചർച്ചയിലെടുത്ത ധാരണകൾ പത്തുദിവസത്തിനകം അണികളിലെത്തിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.

kannurcpimbjp

ജില്ലയിൽ സമാധാനവും ശാന്തിയും നിലനിർത്താൻ എല്ലാ പിന്തുണയും നൽകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും വ്യക്തമാക്കി. ഇനി ഒരു തുള്ള ചോര വീഴാതിരിക്കാനുള്ള പ്രവർത്തനമാണ് ആവശ്യമെന്നും ചർച്ചയ്ക്ക് ശേഷം കുമ്മനം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ തോറ്റു പിൻമാറില്ല! മൂന്ന് വോട്ടർമാരെ ഹാജരാക്കാൻ ഹൈക്കോടതിയുടെ വാറന്റ്...മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ തോറ്റു പിൻമാറില്ല! മൂന്ന് വോട്ടർമാരെ ഹാജരാക്കാൻ ഹൈക്കോടതിയുടെ വാറന്റ്...

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ തുടങ്ങിയ സിപിഎം നേതാക്കളും. കുമ്മനം അടക്കമുള്ള ബിജെപി നേതാക്കളും ചർച്ചയിൽ പങ്കെടുത്തു. ആഗസ്റ്റ് ആറിന് തിരുവനന്തപുരത്ത് നടക്കുന്ന സർവ്വകക്ഷി യോഗത്തിൽ കണ്ണൂരിലെ ചർച്ചയിലുണ്ടാക്കിയ ധാരണകളും തീരുമാനങ്ങളും അറിയിക്കും. പയ്യന്നൂർ, തലശേരി മേഖലകളിലാണ് ദിവസങ്ങൾക്ക് മുൻപ് ബിജെപി-സിപിഎം സംഘർഷമുണ്ടായത്.

English summary
bjp and cpim leaders conducted peace meeting in kannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X