കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ അക്രമം തുടങ്ങിവച്ചത് ബിജെപിയോ സിപിഎമ്മോ,പരസ്പരം പഴിചാരി പാര്‍ട്ടികള്‍

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പിനുശേഷം പാര്‍ട്ടികള്‍ തമ്മിലുളള പഴിചാരലും സംഘര്‍ഷങ്ങളും പരാതി നല്‍കലും തുടരുകയാണ്. കേരളത്തില്‍ അക്രമം നടത്തുന്നത് ബിജെപിയാണെന്ന് സിപിഎമ്മും സിപിഎമ്മാണെന്ന് ബിജെപിയും പരസ്പരം ആരോപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ഇടപെടല്‍ തേടിയിരിക്കുകയാണ് ഇരു പാര്‍ട്ടികളും. കേരളത്തില്‍ സിപിഎം അക്രമം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ നേതാക്കള്‍ രാഷ്ട്രപതി പ്രണബ്മുഖര്‍ജിയെ സന്ദര്‍ശിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച.

കേരളത്തില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം വര്‍ദ്ധിച്ചുവരിയാണെന്നും അതവസാനിപ്പിക്കണമെങ്കില്‍ രാഷ്ട്രപതി ഇടപെടമെന്നുമാണ് നേതാക്കള്‍ രാഷ്ട്രപതിയെ ബോധ്യപ്പെടുത്തിയത്. തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ല്‌പ്പെട്ട സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കേരളത്തില്‍ പോലീസ് നിഷ്‌ക്രിയമാണെന്നും സംഘം രാഷ്ടപതിയോട് വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുളളവര്‍ സംഘത്തിലുണ്ടായിരുന്നു.

bjpcpmflag-22-1

ബിജെപി ഉന്നയിച്ച വിഷയങ്ങളില്‍ നടപടി സ്വീകരിക്കാന്‍ കേരളത്തിന് നിര്‍ദ്ദേശം നല്‍കാമെന്ന് രാഷ്ട്രപതി ഉറപ്പു നല്‍കിയതായി നിതിന്‍ ഗഡ്ക്കരി പിന്നീട് അറിയിച്ചു. കേരളത്തിലെ സിപിഎം അക്രമത്തെക്കുറിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഉന്നയിക്കുമെന്നും പ്രത്യയശാസ്ത്രത്തെ അക്രമംകൊണ്ടല്ല പ്രത്യയശാസ്ത്രം കൊണ്ടാണ് നേരിടേണ്ടതെന്നും ഗഡ്ക്കരി നേരത്തേ തുറന്നടിച്ചിരുന്നു.അതേസമയം കേരളത്തില്‍ അരാജകത്വമാണന്നും സംസ്ഥാനത്ത് അക്രമം തുടങ്ങിവച്ചതെന്ന് ബിജെപിയാണെന്നും സിപിഎം ആരോപിച്ചു. ജനവിധി മാനിക്കാന്‍ ബിജെപി തയ്യാറാവണമെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രസ്താവിച്ചത്.

ദില്ലിയിലെ സിപിഎം ഓഫീസ് തകര്‍ക്കാന്‍ ബിജെപി പ്രവര്‍ത്തകരെ പ്രേരിപ്പിക്കുകയായിരുന്നെന്നും യെച്ചൂരി ആരോപിച്ചു.തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ ബിജെപി സിപിഎം സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം കേന്ദ്ര ആസ്ഥാനമായ ഏകെജി ഭവനിലേക്ക് ബിജ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. അക്രമാസക്തരായ പ്രവര്‍ത്തകര്‍ എകെജി ഭവന്റെ ബോര്‍ഡ് തകര്‍ത്തിരുന്നു.സംഘത്തെ ഒടുവില്‍ പോലീസ് അറസറ്റു ചെയ്തു നീക്കുകയാണ് ചെയ്തത്. ആര്‍എസ്എസ് നിയമമല്ല ഇന്ത്യന്‍ ഭരണഘടനയെന്ന് അക്രമങ്ങളില്‍ പ്രതിഷേധിച്ച് വൃന്ദാകാരാട്ടും പ്രസ്താവിച്ചിരുന്നു.

English summary
bjp and cpm leaders blame each other over post poll violance in kerala.bjp senior leders met president pranab mukharjee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X