കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി പൊലീസ് കാണുന്നുണ്ടോ...? കഞ്ചിക്കോട്ടെ സിപിഎം-ബിജെപി സംഘർഷം; ഒരു യുവതി കൂടി മരിച്ചു

സിപിഎം തീവയ്പ്പിൽ ഗ്യാസ് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ വിമലയാണ് മരിച്ചത്. വിമയുടെ ഭർതൃസഹോദരനും ആക്രമണത്തിൽ മരിച്ചിരുന്നു

  • By മരിയ
Google Oneindia Malayalam News

പാലക്കാട്: സിപിഎം-ബിജെപി ക്രമങ്ങള്‍ തുടര്‍ക്കഥയാകുന്ന കഞ്ചിക്കോട് സിപിഎം ആക്രമണത്തില്‍ പൊള്ളലേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചികിത്സയില്‍ ആയിരുന്ന ചടയന്‍കാലായില്‍ കണ്ണന്‌റെ ഭാര്യ വിമല(45) ആണ് മരിച്ചത്. സിപിഎമ്മുകാര്‍ വിമലയുടെ വീടിന് തീവെച്ചിരുന്നു. ഇതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് തൃശൂരില്‍ നിന്ന് കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിയ്ക്കുകയായിരുന്നു.

Vimala Kanjjikoda

വിമലയുടെ ഭര്‍ത്താവിന്‌റെ സഹോദരന്‍ രാധാകൃഷ്ണന്‍ ജനുവരി 6ന് മരിച്ചിരുന്നു. ബിജെപി മുന്‍പഞ്ചായത്ത് അംഗമാണ് കണ്ണന്‍. ഇദ്ദേഹം അതീവ ഗുരുതരാവസ്ഥയില്‍ കോയമ്പത്തൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിസംബര്‍ 28നാണ് കണ്ണന്‌റെ വീടിന് നേരെ സിപിഎം ആക്രമണം ഉണ്ടായത്. ഇതേ വളപ്പില്‍ തന്നെയായിരുന്നു സഹോദരന്‍ രാധാകൃഷ്ണന്‌റെ വീടും. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ കത്തിയ്ക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യം.

CPM

ബൈക്കിന് തീവച്ചതിന് ഇടേ തീ പടര്‍ന്ന് അടുക്കളയില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിലേക്കും തീ പടര്‍ന്നു. സിലിണ്ടര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഈ സ്ഥലം അരഅടിയോളം കുഴിഞ്ഞിട്ടും ഉണ്ട്. മൂന്ന് ബൈക്കുകളും ഒരു സൈക്കിളും കത്തി നശിച്ചു.

BJP

വീടുകളുടെ മേല്‍ക്കൂര സ്‌ഫോടനത്തില്‍ ദൂരേക്ക് തെറിച്ച് പോയി. തീപടരുന്നതിന് ഇടേ രാധാകൃഷ്‌ന്‌റെ മകളെ വിമല രക്ഷപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് വിമലയ്ക്ക് പൊള്ളലേറ്റത്. എല്‍പിജി കൊണ്ടുള്ള പൊള്ളൽ ആയതിനാല്‍ ആന്തരാവയവങ്ങള്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇത് ദിവസം ചെല്ലുത്തോറും വീങ്ങി, രോഗിയുടെ നിലതീര്‍ത്തും ഗുരുതരം ആവും.

2 മാസമായി കഞ്ചിക്കോട് നടന്ന സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ 11 ബൈക്കുകളും ഒരു ഓട്ടോറിക്ഷയും വീടും ത്തി നശിച്ചു. സംഭവുമായി ബന്ധപ്പെട്ട് 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് സ്വദേശികലായ ജയന്‍, അനീഷ്, പ്രസാദ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് ആക്രമണങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ പൊലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്.

English summary
Lady who had severe burns in CPM attack died at Coimbathur Hospital. Her relative died last week. Police arrested 3 CPM members in connection with the case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X