കുടുംബശ്രീ എഡിഎസ് തെരഞ്ഞെടുപ്പിൽ ബിജെപി-സിപിഎം ചേരി തിരിഞ്ഞു സംഘർഷം-രണ്ട് പേർക്ക് പരുക്ക്
വടകര: നഗരസഭാ മുപ്പത്തി അഞ്ചാം വാർഡായ വെളുത്തമലയിൽ കുടുംബശ്രീ എഡിഎസ് തെരെഞ്ഞെടുപ്പിൽ ബിജെപി-സിപിഎം സംഘർഷം.സംഘർഷത്തിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് പരുക്ക്. പരുക്കേറ്റ പുതുപ്പണത്തെ സി ടി പവിത്രൻ (42),ഭാര്യ ഷിജി(35)എന്നിവർക്കാണ് പരുക്കേറ്റത്.
ഇരുവരേയും വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. കുടുംബശ്രീ എ ഡി എസ് തെരഞ്ഞെടുപ്പിൽ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. തെരഞ്ഞെടുപ്പിൽ ബിജെപി പ്രതിനിധിയായി മത്സരിച്ചയാൾ തോറ്റതാണ് സംഘർഷത്തിന് കാരണം.

അക്രമം തടയാനെത്തിയപ്പോഴാണ് പവിത്രന് മർദ്ദനമേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് വടകര പോലീസിൽ പരാതി നൽകി.

അക്രമത്തിൽ സിപിഎം പുതുപ്പണം ലോക്കൽ കമ്മറ്റി പ്രതിഷേധിച്ചു.












Click it and Unblock the Notifications