തൃക്കരിപ്പൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം; നാല് പേര്‍ക്ക് പരിക്ക്
കാസര്‍ഗോഡ്: തൃക്കരിപ്പൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം. നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ചൊവ്വാഴ്ച ആര്‍ദ്ധരാത്രിയോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.
സംഘര്‍ഷത്തില്‍ നിരവധി വീടുകള്‍ ആക്രമിക്കുകയും ഒരു ഓട്ടോറിക്ഷ കത്തിക്കുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്തുണ്ടായ പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിനിടയാക്കിയത്. പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് ഇരു പാര്‍ട്ടി നേതൃത്വങ്ങളും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അക്രമം തടയാന്‍ പ്രദേശത്ത് കേന്ദ്ര സേനയെ നിയോഗിച്ചിട്ടുണ്ട്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. ബേഡകത്ത് സിപിഎം നിയന്ത്രണത്തിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും സാംസ്‌കാരിക കേന്ദ്രവും അക്രമി സംഘം തകര്‍ത്തിട്ടുണ്ട്.
വ്യാഴാഴ്ച തിരഞ്ഞെടുപ്പ് റിസള്‍ട്ട് വരുന്നതിനാല്‍ പോലീസ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തുടര്‍ന്ന് രണ്ട് കമ്പനി കേന്ദ്രസേനയെ സംഘര്‍ഷ മേഖലയില്‍ വിന്യസിച്ചു. ചില സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണങ്ങള്‍ ഉണ്ടായതായി വിവരങ്ങളുണ്ട്.












Click it and Unblock the Notifications