Get Updates
Get notified of breaking news, exclusive insights, and must-see stories!

പാപ്പരായ സംസ്ഥാന സർക്കാറിന് പെൻഷനോ, ആശാ വർക്കർമാരുടെ വേതനമോ കൊടുക്കാനാകുന്നില്ല: രാജീവ് ചന്ദ്രശേഖർ

സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍. പിണറായി വിജയൻ സ‍ർക്കാ‍ർ പത്താം വ‍ർഷത്തിലേക്ക് കടക്കുമ്പോൾ, നഷ്ടപ്പെട്ടൊരു ദശകമാണ് നമുക്ക് മുന്നിലുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. പാപ്പരായി, കടം വാങ്ങി മാത്രം മുന്നോട്ട് പോകുന്ന സർക്കാ‍രിന് പെൻഷനോ, ആശാ വർക്കർമാരുടെ വേതനമോ പോലും കൊടുക്കാനാകുന്നില്ലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അവകാശപ്പെടുന്നു.

പുതിയ നിക്ഷേപമോ, അടിസ്ഥാന സൗകര്യവികസനത്തിന് പണമോ ഇല്ല. ഇന്ന് കേരളത്തിൽ കാണുന്ന എല്ലാ വികസന പദ്ധതികളും നടപ്പാക്കുന്നത് മോദി സർക്കാരാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുന്നതിന് പകരം, സംഘപരിവാറിനെക്കുറിച്ചും വ‍ർ​ഗീയതയെക്കുറിച്ചുമുള്ള കള്ളപ്രചരണങ്ങൾ അഴിച്ചു വിടുകയാണ് അദ്ദേഹം. പക്ഷെ അതിന് ശക്തമായ മറുപടി നല്കാൻ കേരളത്തിലെ ജനങ്ങൾ തയ്യാറായിക്കഴിഞ്ഞു.

rajeev-chandrashekhar

കഴിഞ്ഞ 35 വർഷമായി, മുനമ്പത്തെ 610 കുടുംബങ്ങളെ മനഃപൂർവ്വം അവഗണിക്കുകയായിരുന്നു കോൺ​ഗ്രസ് - ഇടത് പാർട്ടികൾ. മുസ്ലീം വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താനായി മുനമ്പത്തുകാരുടെ ന്യായമായ അവകാശങ്ങൾക്ക് പോലും അവർ വിലകല്പിച്ചില്ല.

വഖഫ് നിയമത്തിലെ സെക്ഷൻ 40 ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാവുകയും, പുതിയ വഖഫ് നിയമഭേദ​ഗതിയിലൂടെ മുനമ്പം നിവാസികൾക്ക് ആശ്വാസം ലഭിക്കുകയും ചെയ്തെന്ന് എല്ലാ മലയാളികൾക്കും മനസ്സിലായിട്ടും അത് തടയാൻ ഇൻഡി സഖ്യകക്ഷികൾ എന്തിനാണ് സുപ്രീം കോടതിയെ സമീപിച്ചത്? തങ്ങളുടെ സഖ്യകക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സുപ്രീം കോടതിയെ സമീപിച്ചതിന് കോൺഗ്രസും ഇടതുപക്ഷവും ഉത്തരം നല്കിയെ തീരുവെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരാണ് മുനമ്പത്തെ കുടുംബങ്ങൾക്കൊപ്പം നില കൊണ്ടത്. വഖഫ് ഭേദ​ഗതി നിയമം യാഥാ‍ർഥ്യമാക്കുകയും, സ്വത്തിന്മേലുള്ള അവരുടെ അവകാശം പുനഃസ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് സർക്കാ‍ർ വ്യക്തമാക്കുകയും ചെയ്തു . നീതി ലഭ്യമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പത്തെ ജനങ്ങൾക്ക് നേരിട്ട് ഉറപ്പ് നൽകിയിട്ടുണ്ട്.

Take a Poll

പഠിച്ച് പരീക്ഷെഴുതി ജോലിക്ക് യോഗ്യത നേടിയിട്ടും സർക്കാരിന്റെ ഔദാര്യത്തിനായി സമരം ചെയ്യേണ്ട ദുരവസ്ഥ കേരളത്തിലെ യുവാക്കൾക്ക് മാത്രമേ ഉണ്ടാകൂ.സമരം ചെയ്യുന്നവരെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുകയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം. പ്രതിഷേധങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന കമ്മ്യൂണിസ്റ്റ് ധാർഷ്ട്യം.

സി പി ഒ ഉദ്യോഗാർത്ഥികളുടെയും ആശാവർക്കർമാരുടെയും മുനമ്പം ജനതയും അടക്കം എണ്ണിയാൽ ഒടുങ്ങാത്ത ആയിരക്കണക്കിന് പേരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിട്ട എൽ ഡി എഫ് സർക്കാരിന്റെ ദുർഭരണം അവസാനിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+