Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ബിജെപി; വിശദീകരിക്കാതെ വെള്ളാപ്പള്ളി

കൊല്ലം: മുന്‍ കോണ്‍ഗ്രസ് നേതാവ് ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്നും മുഖ്യമന്ത്രിയെ ഒളിവാക്കിയതിന് പിന്നില്‍ ബിജെപിയെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് വെള്ളാപ്പള്ളിയോട് ബിജെപി കേന്ദ്ര സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. വിഷയത്തില്‍ വെള്ളാപ്പള്ളി കൂടുതല്‍ പ്രതികരിച്ചിട്ടില്ല.

അത്യന്തം ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനം നടന്നിട്ടും വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്. ചടങ്ങ് തീരുന്നതുവരെ ആരാണ് ഇതിത് പിന്നിലെന്ന് വെളിപ്പെടുത്തില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കേണ്ടന്ന തീരുമാനത്തിനും പിന്നിലുള്ളത് ബിജെപി തന്നെയാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്.

vellapally-nateshan

ചടങ്ങ് പൊതു പരിപാടിയല്ലെന്നും സ്വകാര്യ ചടങ്ങ് മാത്രമാണെന്നുമാണ് വെള്ളാപ്പള്ളിയുടെ മറ്റൊരുവാദം. അതുകൊണ്ടുതന്നെ പ്രോട്ടോക്കോള്‍ ബാധകമല്ലെന്നും വെള്ളാപ്പള്ളി പറയുന്നു. എന്നാല്‍. ചടങ്ങിലേക്ക് ക്ഷണിച്ചശേഷം ഒടുവില്‍ ഒഴിവാക്കിയത് രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണെന്ന കാര്യം ഉറപ്പാണ്. മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്‌തേക്കുമെന്നാണ് ബിജെപിയുടെ നിലപാട്.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍, കോണ്‍ഗ്രസ് നേതാക്കളായ എം കെ ആന്റണി, വി എം സുധീരന്‍ എന്നിവരെല്ലാം മുഖ്യമന്ത്രിയെ ചടങ്ങില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതികരണം അറിയിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിലും മുഖ്യമന്ത്രിയെ ഒഴിവാക്കിയ സംഭവം സജീവ ചര്‍ച്ചയാകുമെന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+