തരൂരിനെതിരെ ബിജെപിയും സിപിഎമ്മും
തിരുവനന്തപുരം: രാജ്യതാല്‍പര്യത്തിനെതിരെ പ്രവര്‍ത്തിച്ച ശശി തരൂരിനെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍ ആവശ്യപ്പെട്ടു. ഐ എസ് ഐ ബന്ധമുള്ള സ്ത്രീയുമായി ശശി തരൂരിന് ബന്ധമുണ്ട് എന്ന് അദ്ദേഹത്തിന്റെ ഭാര്യ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതിനെക്കുറിച്ച് അന്വേഷിക്കണം.
രാഷ്ട്രീയ താല്‍പര്യം വെച്ചുകൊണ്ട് കേസ് ഒതുക്കിത്തീര്‍ക്കലാണ് കോണ്‍ഗ്രസിന്റെ രീതി. ശശി തരൂരിന്റെ വിവാദവും അങ്ങനെ ഒതുക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇപ്പോഴത്തെ സംഭവം മാത്രമല്ല, ഐ പി എല്‍ വിവാദം നടന്ന കാലത്തെ തരൂരിന്റെ ഇടപെടലുകളും അന്വേഷിക്കണം. രാജ്യതാല്‍പര്യമാണ് പ്രധാനം, രാഷ്ട്രീയ താല്‍പര്യമല്ല - തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുരളീധരന്‍ ആവശ്യപ്പെട്ടു.

ശശി തരൂരിനെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ഗുരുതരമാണ് എന്ന് സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കണം. പാക് മാധ്യമപ്രവര്‍ത്തകയായ മെഹര്‍ തരാര്‍ തന്റെ ഭര്‍ത്താവ് ശശി തരൂരുമായി ബന്ധം പുലര്‍ത്തുന്നു എന്നായിരുന്നു സുനന്ദ പുഷ്‌കര്‍ ട്വിറ്ററില്‍ ആരോപിച്ചത്. ഇവര്‍ ഐ എസ് ഐ ഏജന്റാണ് എന്നും സുനന്ദ പറഞ്ഞിരുന്നു.
വിവാദങ്ങളുടെ തോഴനായ ശശി തരൂര്‍ ഇതാദ്യമായല്ല ഇത്തരം പ്രശ്‌നങ്ങളില്‍പ്പെടുന്നത്. 2010 ല്‍ ഐ പി എല്‍ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളെത്തുടര്‍ന്ന് ശശി തരൂര്‍ കേന്ദ്രമന്ത്രി സഭയില്‍ നിന്നും രാജിവെക്കേണ്ടി വന്നിരുന്നു. പിന്നീട് 2012 ലാണ് ഇദ്ദേഹം മാനവ വിഭവശേഷി മന്ത്രിയായി കേന്ദ്രമന്ത്രിസഭയില്‍ തിരിച്ചെത്തിയത്.












Click it and Unblock the Notifications