മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് ബിജെപി: പ്രളയബാധിതരെ പുനരധിവസിപ്പിക്കണം
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം ഡി കമ്മീഷൻ ചെയ്യണമെന്ന് ബിജെപി സംസ്ഥാന നേതൃയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രകൃതി ദുരന്തങ്ങൾ കേരളത്തിൽ തുടർന്നുകൊണ്ടിരിക്കുന്നു. വർഷക്കാലത്ത് പ്രളയവും, കടലാക്രമണങ്ങളും, ഉരുൾപൊട്ടലും മുല്ലപ്പെരിയാറിനെപ്പറ്റിയുള്ളചർച്ചകളും തനിയാവർത്തനങ്ങളായി മാറുന്നു. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെതിരെ പടയൊരുക്കം നടത്തിയവർ അധികാരത്തിലിരിക്കുമ്പോൾ പ്രകൃതിക്ഷോഭത്താൽ ഉറ്റവരും, കിടപ്പാടവും കൃഷിഭൂമിയും നഷ്ടപ്പെട്ടവർ അനാഥരായി മാറുന്നുവെന്നും ബിജെപി അഭ്രിയാപ്പെട്ടു.
പ്രകൃതിയെ നശിപ്പിക്കുന്ന കയ്യേറ്റങ്ങളും ക്വാറി പ്രവർത്തനങ്ങളും ശക്തമായ നടപടികളിലൂടെ സംസ്ഥാന സർക്കാർ തടയണം പശ്ചിമഘട്ടത്തെ സംബന്ധിച്ച് ഗാഡ്ഗിൽ കമ്മിറ്റിയുടെ ശുപാർശകൾ അടിയന്തിരയമായി നടപ്പാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ഭാരവാഹിയോഗം ആവശ്യപ്പെടുന്നു. കേന്ദ്രം നൽകുന്ന സഹായങ്ങൾ വകമാറ്റി വിനിയോഗിക്കാനും ബാങ്കുകളിൽ സ്ഥിരനിക്ഷേപമാക്കാനുമാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. വാഗ്ദാനങ്ങൾ ജല രേഖകളായി മാറുന്നു.

ഇൗ കഴിഞ്ഞ ദിവസങ്ങളിൽ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും
നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് അടിയന്തിര ധനസഹായവും പുനരധിവാസവും ഉറപ്പാക്കണമെന്ന് സംസ്ഥാന ഭാരവാഹി യോഗം സംസ്ഥാന
സർക്കാരിനോട് ആവശ്യപ്പെടുന്നു. മുല്ലപ്പെരിയാർ ഡാം ഡി കമ്മീഷൻ
ചെയ്തു പുതിയ ഡാം നിർമ്മിക്കാനുള്ള നടപടികൾ സർക്കാർ ത്വരിതപ്പെടുത്തണം. തമിഴ്നാടിന് ജലവും, കേരള ജനതയുടെ സുരക്ഷയും ഉറപ്പുവരുത്തുക എന്നതാണ് ബി ജെ പി സംസ്ഥാന ഘടകത്തിന്റെ സമീപനമെന്നും ബിജെപി വ്യക്തമാക്കുന്നു.
പ്ലസ്വൺ അഡ്മിഷനും കോവിഡുകാല വിദ്യാഭ്യാസ സൗകര്യങ്ങളും വര്‍ധിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കോവിഡ്കാല ലോക്ഡൗണിനുശേഷം സ്കൂളുകൾ ഭാഗികമായെങ്കിലും തുറക്കുകയാണ്. എസ്.എസ്.എൽ.സി ഫലം വന്നപ്പോൾ കൂടുതൽ വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചതുകൊണ്ട് പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പതിന്നൊന്നാം ക്ലാസിൽ പ്രവേശനം ലഭിക്കാതെ ഉഴലുകയാണ്.
അയ്യായിരത്തിലേറെ ഫുൾ എ പ്ലസുകാർക്കും പ്രവേശനം ലഭിച്ചിട്ടില്ല. വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കാതെ അടിയന്തിരമായി അധിക സീറ്റുകൾ അനുവദിച്ച് തുടർ പഠനത്തിന് ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു. അതോടൊപ്പം വിദ്യാകിരൺ പദ്ധതിയുടെ കീഴിൽ മൂന്നര ലക്ഷം വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകുമെന്ന സർക്കാരിന്റെ വാഗ്ദാനം എത്രയും വേഗം നടപ്പിലാക്കണം. കെ.റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറണം.
അശാസ്ത്രിയവും ഗുണരഹിതവുമായ കെ.റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്നും ബി ജെ പി ആവശ്യപ്പെടുന്നു. നിലവിലുള്ള റെയിൽവെയിലൂടെ ലഭിക്കുന്ന ഗുണം പോലും കെ.റെയിൽ കൊണ്ട് ലഭിക്കില്ല എന്നാണ് വിദഗ്ധ അഭിപ്രായം. ആയിരക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിച്ച് പതിനായിരക്കണക്കിന് കോടി രൂപ ധൂർത്തടിക്കാനും അഴിമതി നടത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഇൗ പദ്ധതി പാരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കും അത് കൂടുതൽ പ്രകൃതിക്ഷോഭത്തിനു കാരണമാവുമെന്നും ബിജെപി പറഞ്ഞു.
കടം വാങ്ങി നിത്യനിദാനം കൊണ്ടു നടക്കുന്ന ഒരു ഭരണകൂടം ഏതുസമൂഹത്തിനും അപകടകരമാണ്. അതാണ് സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കുന്നത്. ഇവിടെ പക്ഷെ കടത്തിലാണ് എല്ലാം. ഒരു സാധാരണ മലയാളിയുടെ കടം ഇന്ന് ഒരു ലക്ഷമായിരിക്കുന്നു. യുഡിഎഫ് സർക്കാർ പ്രതിമാസം ആയിരം കോടിയാണ് കടമെടുത്തിരുന്നതെങ്കിൽ ഇടതു സർക്കാർ രണ്ടായിരം കോടി എടുക്കുന്നു.
ജിഡിപിയുടെ 36% കടമാണ് എന്ന് പറഞ്ഞാൽ ഒരു സംസ്ഥാനത്തിന്റെ സ്ഥിതി വിലയിരുത്താൻ വേറെന്തു വേണം. കേരളത്തിന്റെ പൊതുകടം 3.25 ലക്ഷം കോടിയാണ്. ചിന്തിക്കാനാവാത്ത പ്രതിസന്ധിയിലാണ് ഇന്ന് കേരളം. ഇതിൽ നിന്നു കേരളത്തെ മോചിപ്പിക്കാൻ ഒരു ജനകീയ പ്രക്ഷോഭം അനിവാര്യമാണ്. ഇതിൽ സമൂഹത്തിലെ സമസ്ത മേഖലയിലെയും ജനങ്ങൾ അണിനിരക്കേണ്ടതുണ്ട്. അതിനു തയ്യാറാവാൻ പ്രബുദ്ധരായ കേരള ജനതയോട് ആഹ്വാനം ചെയ്യുന്നതായും ബിജെപി കൂട്ടിച്ചേര്‍ത്തു.
Recommended Video
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications