Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് കേരളത്തിൽ കഴിഞ്ഞ തവണ കിട്ടിയ വോട്ട് കിട്ടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം; കേരളത്തിൽ കഴിഞ്ഞ തവണ ബിജെപിക്ക് കിട്ടിയ വോട്ട് ഇക്കുറി കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ ഇനി മണിക്കൂറുകളേ ഉള്ളൂ. രാജ്യത്തിന്‍റെ പ്രധാനമന്ത്രിയടക്കം കോൺഗ്രസ്-ബിജെപി നേതാക്കൾ കേരളത്തെ കുറിച്ച് വ്യാജമായ ചിത്രം സംസ്ഥാനത്തിന് പുറത്ത് സൃഷ്ടിക്കാന്‍ കഴിയുമോ എന്ന ശ്രമമാണ് നടത്തിയത്. ഇവിടെ ഒരു സീറ്റില്‍ പോലും ജയിക്കും എന്ന് ഉറപ്പില്ലാത്ത പാര്‍ടിയാണ് ബിജെപി. സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിലും മുന്‍പ് ലഭിച്ച വോട്ട് വിഹിതം നിലനിര്‍ത്താനും ഇത്തവണ അവര്‍ക്ക് കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayi Vijayan

മതനിരപേക്ഷതയുടെ ശക്തിദുര്‍ഗമായി നിലക്കൊള്ളുന്ന ഈ നാടിനെ വർഗീയമായി ചേരിതിരിക്കാനും മതാന്ധതയിലേക്ക് നയിക്കാനും ആര്‍എസ്എസ് നടത്തിയ ഒരു നീക്കവും ഇവിടെ വിജയിച്ചിട്ടില്ല. കേരളത്തിൽ കോൺഗ്രസും ബിജെപിയും ഇരട്ട സഹോദരങ്ങളായാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സർക്കാരിനെ കടന്നാക്രമിക്കാൻ കേന്ദ്ര ഏജൻസികൾക്ക് അകമ്പടി സേവിക്കുന്നതും യുഡിഎഫാണ്.

ബിജെപി പ്രവര്‍ത്തകരില്‍ ആവേശം വിതറി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍

ജനങ്ങൾ വിശ്വസിച്ച് അധികാരത്തിലേറ്റിയ എത്ര സംസ്ഥാന സര്‍ക്കാരുകളെയാണ് കോണ്‍ഗ്രസ്സ് ബിജെപിക്ക് സമ്മാനിച്ചത്? അങ്ങനെ വെള്ളിത്തളികയിലാക്കി ബിജെപിക്ക് കാഴ്ചവെക്കാനുള്ള പണ്ടമായി കേരളത്തെ മാറ്റാം എന്ന് കോണ്‍ഗ്രസ്സ് വ്യാമോഹിക്കരുത്.
അത്തരം ദുര്‍മോഹങ്ങള്‍ക്കുള്ള ഉചിതമായ തിരിച്ചടി തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിക്കും.
വാഗ്ദാന ലംഘനങ്ങളുടെ അപ്പോസ്തലരെയും വര്‍ഗീയതയുടെ ഉപാസകരെയും പടിക്കു പുറത്തു നിര്‍ത്താന്‍ അറിയാവുന്ന നാടാണിത്.
കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലുള്ള ഭായിഭായി കളി കേരളത്തിലെ ആബാലവൃദ്ധം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തൊക്കെ ചെയ്തു എന്നും ഈ നാടിനും നാട്ടുകാർക്കും നല്ല ബോധ്യമുണ്ട്.
വേറിട്ട് നില്‍ക്കുന്നത് ഇടതുപക്ഷമാണ്. അത് ജനങ്ങളുടെ ആകെ ബോധ്യമാണ്. ആ ബോധ്യത്തില്‍ നിന്നാണ് സര്‍വ്വേ ഫലങ്ങള്‍ ഉണ്ടായത്. ആ ബോധ്യം കൊണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും വരണം എന്ന ആഗ്രഹം കേരളത്തിന്‍റെ പൊതുവികാരമായി മാറുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നടി ഐഷ ശര്‍മയുടെ ഹോട്ട് ആന്റ് ക്യൂട്ട് ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    Election 2021 : വമ്പൻ ട്വിസ്റ്റ് നടക്കാൻ പോകുന്ന മണ്ഡലങ്ങൾ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+