കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല സമരം അവസാനിപ്പിച്ചിട്ടില്ല.... തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് ശ്രീധരന്‍പിള്ള

Google Oneindia Malayalam News

കണ്ണൂര്‍: ശബരിമല സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സമരം അവസാനിപ്പിച്ചെന്ന് ഞങ്ങള്‍ ആരോടും പറഞ്ഞിട്ടില്ല. അങ്ങനെ ആരെയങ്കിലും തെളിയിച്ചാല്‍ പൊതുജീവിതം അ വസാനിപ്പിക്കുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് എതിരാണെന്ന് മാധ്യമങ്ങള്‍ എഴുതിയത് വലിയ അബദ്ധമാണ്. സീറ്റുകള്‍ നേടിയത് കൂടാതെ എട്ട് സ്ഥലങ്ങളില്‍ ബിജെപിക്ക് രണ്ടാം സ്ഥാനത്തേക്ക് എത്താന്‍ കഴിഞ്ഞെന്നത് നേട്ടമാണ്. യുഡിഎഫിനെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

1

അതേസമയം ഉപതിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് സംഭവിച്ചത് കേരളത്തിലം സംഭവിക്കാന്‍ പോകുന്നു എന്നാണ്. ഇവിടെ മാധ്യമസ്വാതന്ത്ര്യം നിഷേധിക്കുമ്പോള്‍ മിണ്ടാന്‍ ആരുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സമരം അവസാനിപ്പിക്കുന്ന നടപടിയില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്നാണ് സമരം വീണ്ടും ആരംഭിക്കാന്‍ ബിജെപി തയ്യാറെടുക്കുന്നത്. അതിനിടെ മുഖ്യമന്ത്രിയെ വഴിയില്‍ തടയുമെന്ന് എംടി രമേശ് ഭീഷണിപ്പെടുത്തി. കെ സുരേന്ദ്രനെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് രമേശിന്റെ വെല്ലുവിളി. സര്‍ക്കാര്‍ നടപടിക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരും ക ണക്ക് പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങളുടെ 2018... രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയും വരെ... കോളിളക്കമുണ്ടാക്കിയ പ്രസ്താവനകള്‍വിവാദങ്ങളുടെ 2018... രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയും വരെ... കോളിളക്കമുണ്ടാക്കിയ പ്രസ്താവനകള്‍

യുപിഎ സര്‍ക്കാരിന്റെ കാലത്തും സര്‍ജിക്കല്‍ സ്‌ട്രൈക്കുണ്ടായി.... വെളിപ്പെടുത്തലുമായി രാഹുല്‍യുപിഎ സര്‍ക്കാരിന്റെ കാലത്തും സര്‍ജിക്കല്‍ സ്‌ട്രൈക്കുണ്ടായി.... വെളിപ്പെടുത്തലുമായി രാഹുല്‍

English summary
bjp didnt stop protest in sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X