ശോഭയല്ല, വേങ്ങരയില്‍ ജനചന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി... പ്ലസ് പോയിന്റായത് ഇതാണ്
നേരത്തേ വള്ളിക്കുന്ന് നിയമസഭാ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മല്‍സരിച്ചിരുന്നു
മലപ്പുറം: വേങ്ങര നിയമസഭാ സീറ്റിലേക്കുള്ള ഉപ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ തങ്ങളുടെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചു. മുതിര്‍ന്ന നേതാക്കളിലൊരാളായ കെ ജനചന്ദ്രന്‍ മാസ്റ്ററാണ് ബിജെപിക്കായി പോര്‍ക്കളത്തിലിറങ്ങുക.
ജനചന്ദ്രനെ സ്ഥാനാര്‍ഥിയായി ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാന്‍ നേതൃത്വം തീരുമാനെടുത്തു കഴിഞ്ഞതായാണ് വിവരം.

മുന്‍ ജില്ലാ അധ്യക്ഷന്‍
ബിജെപിയുടെ മലപ്പുറം മുന്‍ ജില്ലാ അധ്യക്ഷനാണ് ജനചന്ദ്രന്‍. പ്രാദേശികമായി കരുത്തുള്ള നേതാവിനെ രംഗത്തിറക്കുകയെന്ന ബിജെപിയുടെ തന്ത്രം കൂടിയാണ് ജനചന്ദ്രനെ തിരഞ്ഞെടുക്കാന്‍ കാരണം.

പ്രാദേശിക ബന്ധം
പാര്‍ട്ടിയുടെ മുന്‍ ജില്ലാ അധ്യക്ഷന്‍ കൂടിയായതിനാല്‍ ജനചന്ദ്രന്റെ പ്രാദേശിക ബന്ധമാണ് ശോഭാ സുരേന്ദ്രനു പകരം അദ്ദേഹത്തെ തിരഞ്ഞെടുക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്.

കുറവ് വോട്ട്
ബിജെപിക്കു സംസ്ഥാനത്ത് ഏറ്റവും കുറവ് വോട്ട് ലഭിക്കാറുള്ള മണ്ഡലം കൂടിയാണ് വേങ്ങര. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്നു 7055 വോട്ട് മാത്രമാണ് ബിജെപി അക്കൗണ്ടിലെത്തിയത്.

ശോഭാ സുരേന്ദ്രന്റെ പേര്
വേങ്ങരയില്‍ ശോഭാ സുരേന്ദ്രന്റെ പേരാണ് ബിജെപി സ്ഥാനാര്‍ഥിയായി നേരത്തേ ഉയര്‍ന്നു കേട്ടിരുന്നത്. എന്നാല്‍ ജനചന്ദ്രന്റെ പ്രാദേശിക ബന്ധവും മണ്ഡലത്തില്‍ വോട്ട് കുറവുള്ളതും ശോഭയെ ഒഴിവാക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിക്കുകയായിരുന്നു.

വള്ളിക്കുന്നില്‍ മല്‍സരിച്ചു
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വള്ളിക്കുന്ന് മണ്ഡലത്തില്‍ നിന്നും ജനചന്ദ്രന്‍ ബിജെപിക്കായി വോട്ട് തേടിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്
കഴിഞ്ഞ ലോക്‌സഭാ ഉപ തിരഞ്ഞെടുപ്പില്‍ സംസ്ഥാന നേതാക്കളെ മലപ്പുറത്ത് മല്‍സരിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ നിയമസഭാ ഉപ തിരഞ്ഞെടുപ്പായതിനാല്‍ പ്രാദേശിക ബന്ധമുള്ള ഒരാളെ മല്‍സരിപ്പിക്കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications