• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയുടെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്! സാധ്യത ഉള്ളത് ഇവര്‍ക്ക്

  • By Aami Madhu

ലോക്സഭാ തിരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങി ബിജെപി. സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. ഓരോ മണ്ഡലത്തിലും മൂന്ന് പേര്‍ വീതമുള്ള മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇത് കേന്ദ്രപാര്‍ലമെന്ററി ബോര്‍ഡിന് സമര്‍പ്പിച്ചു.സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ ഉള്‍പ്പെടെ മത്സരരംഗത്ത് ഉണ്ടാകുമെന്നാണ് വിവരം. മൂന്ന് ദിവസത്തിനുള്ളില്‍ നേതൃത്വം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

കാത്തു സൂക്ഷിച്ച 'പത്തനംതിട്ട' പിള്ള കൊണ്ടുപോയി? കെ സുരേന്ദ്രന് സീറ്റ് ഇല്ല! വാളെടുത്ത് അണികള്‍

അതേസമയം സാധ്യത പട്ടിക വന്നതോടെ ബിജെപിക്കുള്ളില്‍ തമ്മിലടി തുടങ്ങി. കെ സുരേന്ദ്രന് സീറ്റ് ലഭിച്ചേക്കില്ലെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഇതിനെതിരെ അണികളും പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

എ ക്ലാസ് മണ്ഡലം

തിരുവനന്തപുരം തന്നെയാണ് ബിജെപിയുടെ എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്നത്. ഇവിടെ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന് ഉറപ്പായി. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് അദ്ദേഹം ഇന്ന് കേരളത്തില്‍ എത്തും. വന്‍ വരവേല്‍പ്പാണ് കുമ്മനത്തിനായി ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

ശക്തമായ ത്രികോണ മത്സരം

ശക്തമായ ത്രികോണ മത്സരം

ശക്തമായ ത്രികോണ മത്സരത്തിനാണ് തിരുവനന്തപുരം സാക്ഷിയാകുക. പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം തിരുവനന്തപുരത്ത് ബിജെപിക്ക് പ്രതീക്ഷ കല്‍പ്പിക്കുന്നുണ്ട്. സ്വകാര്യ ഏജന്‍സിയെ വെച്ച് ബിജെപി നടത്തിയ സര്‍വ്വേയിലും തിരുവനന്തപുരം ബിജെപിക്കൊപ്പം നില്‍ക്കുമെന്ന സൂചനയാണ് ലഭിച്ചത്.

ശക്തമായ അടിത്തറ

ശക്തമായ അടിത്തറ

ബിജെപിക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് തിരുവനന്തപുരം.ആര്‍എസ്എസിനാണ് തിരുവനന്തപുരത്തിന്‍റെ ചുമതല. കഴിഞ്ഞ തവണ ശശി തരൂരിനെതിരെ ശക്തമായ മത്സരം തിരുവനന്തപുരത്ത് തീര്‍ക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു.

ശ്രദ്ധാകേന്ദ്രം

ശ്രദ്ധാകേന്ദ്രം

വെറും 15000 വോട്ടുകളുടെ വ്യത്യാസം മാത്രമായിരുന്നു തരൂരും ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഒ രാജഗോപാലും തമ്മില്‍ ഉണ്ടായിരുന്നത്.അതുതൊണ്ട് തന്നെ ഇത്തവണ ബിജെപിയുടെ ശ്രദ്ധാ കേന്ദ്രം തിരുവനന്തപുരമാകും.

നോട്ടം പിഴച്ച് പിള്ള

നോട്ടം പിഴച്ച് പിള്ള

തിരുവനന്തപുരത്ത് അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്ക് കണ്ണുണ്ടായിരുന്നുവെങ്കിലും സംസ്ഥാന ദേശീയ നേതാക്കള്‍ ഈ ആവശ്യം പരിഗണിച്ചില്ല. അതേസമയം പുതുതായി വന്ന സാധ്യത പട്ടികയില്‍ പത്തനംതിട്ടയില്‍ ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍ എന്നിവരുടെ പേരാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പിള്ളയും സുരേന്ദ്രനും

പിള്ളയും സുരേന്ദ്രനും

തിരുവനന്തപുരം കൈവിട്ട സ്ഥിതിക്ക് പത്തനംതിട്ട വേണമെന്ന നിലപാടിലാണ് ശ്രീധരന്‍പിള്ള. അതേസമയം ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ വരണമെന്നാണ് പാര്‍ട്ടിയിലെ പൊതു അഭിപ്രായം.

കൈവിട്ട് പോയി

കൈവിട്ട് പോയി

സുരേന്ദ്രന് നോട്ടം തൃശ്ശൂരും പത്തനംതിട്ടയുമാണ്. ശബരിമല വിഷയത്തിന് മുന്‍പേ തന്നെ തൃശ്ശൂരില്‍ കെ സുരേന്ദ്രന്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയിരുന്നു. എന്നാല്‍ തൃശ്ശൂര്‍ സഖ്യകക്ഷിയായ ബിഡിജെഎസിന് ദേശീയ നേതൃത്വം നല്‍കിയേക്കും.

കൂടിക്കാഴ്ചയോടെ തിരുമാനം

കൂടിക്കാഴ്ചയോടെ തിരുമാനം

ഇവിടെ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്നാണ് അമിത് ഷാ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം മത്സരിക്കാനില്ലെന്ന നിലപാടിലാണ് തുഷാര്‍. ഇന്ന് അമിത് ഷായുമായി തുഷാര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്നത്തെ കൂടിക്കാഴ്ചയോടെ തുഷാര്‍ മത്സരിക്കുന്ന കാര്യത്തില്‍ വ്യക്തത വരും.

കടിച്ചതുമില്ല പിടിച്ചതുമില്ല

കടിച്ചതുമില്ല പിടിച്ചതുമില്ല

അങ്ങനെയെങ്കില്‍ തൃശ്ശൂരും സുരേന്ദ്രന് നഷ്ടമാകും. വിജയ സാധ്യത ഇല്ലാത്ത മണ്ഡലം തനിക്ക് വേണ്ടെന്ന ഉറച്ച നിലപാടിലാണ് കെ സുരേന്ദ്രന്‍. ഇത് കേന്ദ്ര നേതൃത്വത്തേയും സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. സുരേന്ദ്രനെ മത്സരിപ്പിക്കാതെ പിള്ളയെ മത്സരിപ്പിക്കാനാണ് തിരുമാനമെങ്കില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കുമെന്നാണ് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിരിക്കുന്നതെന്നാണ് വിവരം.

പാലക്കാടിനായി തമ്മിലടി

പാലക്കാടിനായി തമ്മിലടി

പാലക്കാട്, പത്തനംതിട്ട സീറ്റുകള്‍ക്കായി ബിജെപിയിലെ പല നേതാക്കളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. പാലക്കാടിന് വേണ്ടി ശോഭാ സുരേന്ദ്രനാണ് അവകാശവാദം ഉന്നയിച്ചത്. ആലപ്പുഴയില്‍ എഎന്‍ രാധാകൃഷ്ണനാകും മത്സരിക്കുക.

മറ്റുള്ളവര്‍ ഇങ്ങനെ

മറ്റുള്ളവര്‍ ഇങ്ങനെ

വടകര വികെ സജീവന്‍. പാലക്കാട് ശോഭാ സുരേന്ദ്രന്‍, സി കൃഷ്ണകുമാര്‍. കോഴിക്കോട് എംടി രമേശ്, കെപി ശ്രീശന്‍, ചാലക്കുടി എജെ അനൂപ്, കാസര്‍ഗോഡ് പികെ കൃഷ്ണദാസ്, സികെ പത്മനാഭന്‍, കെ ശ്രീകാന്ത് എന്നിവരും പട്ടികയില്‍ ഉണ്ട്.

സിപിഎം ഹിന്ദുക്കെളെ ദ്രോഹിച്ചെന്ന് ബിജെപി പ്രവര്‍ത്തകര്‍! കണ്ടം വഴി ഓടിച്ച് വോട്ടര്‍! വീഡിയോ

കുമ്മനം ജയിച്ചാല്‍ കേന്ദ്രമന്ത്രി! വന്‍ ഓഫറുമായി ദേശീയ നേതൃത്വം! തുറുപ്പാക്കാന്‍ ആര്‍എസ്എസ്

English summary
bjp election candidate list out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X