കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവിൽ കാരണം കണ്ടെത്തി; സെക്രട്ടേറിയേറ്റ് പടിക്കലെ നിരാഹാര സമരം ബിജെപി അവസാനിപ്പിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
നിരാഹാര സമരം BJP അവസാനിപ്പിച്ചു | Oneindia Malayalam

തിരുവനന്തപുരം: ശബരിമലയിലെ സർക്കാർ നിലപാടുകളിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ ബിജെപി നടത്തിവന്നിരുന്ന നിരാഹാര സമരം ഒടുവിൽ അവസാനിപ്പിച്ചു. ശബരിമലയിൽ നിന്നും സമരം സന്നിധാനത്തേയ്ക്ക് മാറ്റുന്നതിൽ നേതാക്കൾക്കിടയിൽ തന്നെ എതിർപ്പുണ്ടായിരുന്നു. പ്രതീക്ഷിച്ച നേട്ടങ്ങളൊന്നും ഇല്ലാതെ വഴിമുട്ടിയതോടെയാണ് ഒടുവിൽ ബിജെപി സമരം അവസാനിപ്പിക്കുന്നത്.

ശബരിമലയിൽ സ്ത്രീകൾ പ്രവേശിപ്പിച്ചതോടെ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായിരുന്നു ബിജെപിയുടെ സമരപ്പന്തൽ. കാര്യമായ മാധ്യമ ശ്രദ്ധ കിട്ടാത്തതും തിരിച്ചടിയായി. ശബരിമല സമരത്തിലെ ആര്‍എസ്എസ് മേൽക്കോയ്മയിൽ അതൃപ്തി നിലനിൽക്കുന്നതിനെ നിരാഹാരം അവസാനിപ്പിക്കാനുളള വഴി തേടുകയായിരുന്നു ബിജെപി. ഒടുവിൽ ഒരു കാരണം കണ്ടെത്തുകയായിരുന്നു. ഇനി ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള പ്രവർത്തനകൾ മുന്നോട്ട് നീക്കുകയാണ് ലക്ഷ്യം.

സെക്രട്ടേറിയേറ്റ് പടിക്കലെ സമരം

സെക്രട്ടേറിയേറ്റ് പടിക്കലെ സമരം

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി പിന്നാലെ ബിജെപി പ്രതിഷേധങ്ങൾ ശക്തമാക്കിയിരുന്നു. ശബരിമല കർമ സമിതിക്ക് പിന്തുണയുമായി പമ്പയിലും പരിസരത്തും ബിജെപി നേതാക്കൾ എത്തി. കേന്ദ്രമന്ത്രിമാരുൾപ്പെടെയുള്ള നേതാക്കളും ബിജെപിയുടെ സമരങ്ങൾക്ക് കരുത്ത് പകർന്നിരുന്നു. ശബരിമലയിൽ പ്രതിഷേധത്തിനായി പരമാവധി പ്രവർത്തകരെ എത്തിക്കണമെന്ന സർക്കുലർ വരെ ബിജെപി തയാറാക്കിയിരുന്നിടത്ത് നിന്നാണ് സമരം സെക്രട്ടേറിയേറ്റ് പടിക്കലേക്ക് മാറ്റാൻ തീരുമാനമായത്.

രാധാകൃഷ്ണനിൽ തുടങ്ങി

രാധാകൃഷ്ണനിൽ തുടങ്ങി

ശബരിമല വിഷയത്തിൽ കൊലവിളികളും തീപ്പൊരി പ്രസംഗങ്ങളും നടത്തി വാർത്തകളിൽ നിറഞ്ഞു നിന്ന് എ എൻ രാധാകൃഷ്ണനായിരുന്നു ആദ്യം ഉപവാസം കിടന്നത്. ഇതിന് പിന്നാലെ ശോഭാ സുരേന്ദ്രനും സികെ പത്മനാഭനും അടക്കമുള്ള നേതാക്കൾ നിരാഹാരം കിടന്നു. നിരാഹാരം തുടരാൻ പുതിയ നേതാക്കളെ കണ്ടെത്താനാകത്തത് ബിജെപിയെ പ്രതിസന്ധിയിലാക്കി. നിരാഹാരം കിടന്നിട്ടും കാര്യമായ മാധ്യമ ശ്രദ്ധ കിട്ടാത്തതും തിരിച്ചടിയായി.

ദേശീയ നേതാക്കളും എത്തി

ദേശീയ നേതാക്കളും എത്തി

‌ഇതിനിടയിൽ ദേശീയ നേതാക്കളെ ഇറക്കി തണുത്തുറഞ്ഞ ശബരിമല സമരം ചൂടുപിടിപ്പിക്കാൻ ബിജെപി ദേശീയ നേതൃത്വം നടത്തിയ ശ്രമങ്ങൾ ഫലം കണ്ടില്ല. നാലംഗ എംപി സംഘം നടത്തിയ സന്ദർശനം കാര്യമായി ഗുണം ചെയ്തിട്ടില്ല. ശബരിമല വിഷയം വേണ്ടവിധം ഉപയോഗിക്കാൻ അധ്യക്ഷൻ ശ്രീധരൻ പിള്ളയ്ക്ക് കഴിഞ്ഞില്ലെന്ന വിമർശനങ്ങളും ഉയർന്നിരുന്നു. സമരം സെക്രട്ടേറിയേറ്റ് പടിക്കലേക്ക് മാറ്റിയതോടെ നേതാക്കൾക്കിടയിലുള്ള ഭിന്നതകൾ മറനീക്കി പുറത്ത് വരികയായിരുന്നു.

ഏറ്റെടുക്കാൻ ആളില്ല

ഏറ്റെടുക്കാൻ ആളില്ല

സെക്രട്ടേറിയേറ്റിന് മുമ്പിൽ നടക്കുന്ന ബിജെപി സമരം സർക്കാർ കണ്ടഭാവം നടിച്ചില്ല. സർക്കാരിനെ പ്രതിരോധത്തിലാക്കാൻ സമരത്തിനായിട്ടില്ല. അതുകൊണ്ട് തന്നെ സർക്കാർ ഒരു വിട്ടു വീഴ്ചയ്ക്കും തയാറായിരുന്നില്ല. സമരം ഏറ്റെടുക്കാൻ നേതാക്കൾ മുന്നോട്ട് വരാത്തതും പ്രതിസന്ധിയിലാക്കി. ശബരിമലയിൽ യുവതികൾ പ്രവേശിക്കുകയും ചെയ്തതോടെ സമരം പൂർണമായും പൊളിഞ്ഞു.

ഒഴിഞ്ഞു മാറി നേതാക്കൾ

ഒഴിഞ്ഞു മാറി നേതാക്കൾ

ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ കെ സുരേന്ദ്രൻ നിരാഹാര സമരം ഏറ്റെടുക്കുമെന്ന് പ്രചാരണങ്ങൾ ഉണ്ടായിരുന്നെങ്കിലും സുരേന്ദ്രൻ അതിന് തയാറായിരുന്നില്ല. പികെ കൃഷ്ണദാസ്, എംടി രമേശ് എന്നിവരോട് സമരം ഏറ്റെടുക്കാൻ ശ്രീധരൻ പിള്ള നേരിട്ട് ആവശ്യപ്പെട്ടെങ്കിലും ഇരുവരും തയാറായിട്ടില്ല. വി മുരളീധരൻ എംപിയാകട്ടെ സമരപ്പന്തലിൽ എത്തി ഐക്യദാർണ്ഡ്യം പ്രഖ്യാപിച്ച് മടങ്ങി.

പിന്നീട് വന്നവർ

പിന്നീട് വന്നവർ

പാർട്ടിയിലെ മുൻനിര നേതാക്കൾ സമരം ഏറ്റെടുക്കാതെ വന്നതോടെ ബിജെപി പ്രതിരോധത്തിലായി. തുടർന്ന് എൻ ശിവരാജനും പി എൻ വേലായുധനും നിരാഹാരം കിടന്നു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ വി ടി രമയാണ് ഏറ്റവും ഒടുവിൽ നിരാഹാരം കിടന്നത്.
ഡിസംബർ മൂന്നാം തീയതിയാണ് ബിജെപി സെക്രട്ടേറിയേറ്റ് പടിക്കൽ സമരം തുടരുന്നത്.

മണ്ഡലകാലം കഴിഞ്ഞതിനാൽ

മണ്ഡലകാലം കഴിഞ്ഞതിനാൽ

ശബരിമലയിൽ മണ്ഡലകാലം അവസാനിക്കുന്നതിനാൽ സമരം നിർത്താം എന്ന നിലപാടിലാണ് ബിജെപി. സമരം തുടർന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകാനാകില്ലെന്ന ആക്ഷേപം അണികൾക്കിടയിൽ നിന്ന് ഉയർന്നിരുന്നു.

ഇനി ലോക്സഭാ തിരഞ്ഞെടുപ്പ്

ഇനി ലോക്സഭാ തിരഞ്ഞെടുപ്പ്

ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാനാണ് ബിജെപിയുടെ തീരുമാനം. ശബരിമല സമരം കേരളത്തിൽ ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ വിലയിരുത്തൽ. സീറ്റുകൾ നേടാനായില്ലെങ്കിൽ പോലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് കേരളത്തിൽ ബിജെപി

English summary
bjp end hunger srike in secretariate premise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X