കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി ജയം ഉറപ്പിച്ചു; മറ്റു മൂന്നിടത്ത് സാധ്യത, 12000 ഭൂരിപക്ഷം, എന്‍എസ്എസ് വോട്ടും

Google Oneindia Malayalam News

തിരുവനന്തപുരം: പഴയ വലിയ കണക്കുകള്‍ ഒഴിവാക്കി ബിജെപി. 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന് വരെ പ്രമുഖ നേതാക്കള്‍ ആവര്‍ത്തിച്ചിരുന്നു. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ മുഖ്യമന്ത്രിയാകുമെന്നായിരുന്നു ഇ ശ്രീധരന്‍ പറഞ്ഞത്. അല്‍പ്പം കൂടുതലല്ലേ ഇതെല്ലാം എന്നാണ് സോഷ്യല്‍ മീഡിയ ഇത്തരം പ്രസ്താവനകളോട് പ്രതികരിച്ചത്. എന്നാല്‍ ബിജെപി കൃത്യമായ കണക്കുകള്‍ തയ്യാറാക്കി. വാര്‍ഡ് തലത്തിലും മണ്ഡലം തലത്തിലുമുള്ള കണക്കുകള്‍ ശേഖരിച്ചു. ഇതുവരെ ലഭ്യമായ ചിത്രം മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി ജയിക്കുമെന്നാണ്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....

ബംഗാളിൽ വീട് കയറി പ്രചാരണം നടത്തി അമിത് ഷാ- ചിത്രങ്ങൾ

കുമ്മനത്തിന്റെ ഭൂരിപക്ഷം

കുമ്മനത്തിന്റെ ഭൂരിപക്ഷം

ബിജെപിയുടെ സിറ്റിങ് മണ്ഡലമാണ് തിരുവനന്തപുരം ജില്ലയിലെ നേമം. ഈ മണ്ഡലം ഇത്തവണയും നിലനിര്‍ത്താന്‍ സാധിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. കുമ്മനം രാജശേഖരന്‍ 8000-12000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും കണക്കുകൂട്ടല്‍.

മറ്റു രണ്ടു മണ്ഡലങ്ങള്‍

മറ്റു രണ്ടു മണ്ഡലങ്ങള്‍

നേരത്തെ ഏഴ് മണ്ഡലങ്ങളില്‍ വിജയം ഉറപ്പ് എന്നായിരുന്നു ബിജെപിയുടെ ചില നേതാക്കള്‍ പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ വിലയിരുത്തല്‍ മൂന്ന് മണ്ഡലങ്ങളില്‍ ജയം ഉറപ്പാണ് എന്നാണ്. നേമത്തിന് പുറമെ പാലക്കാട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ജയിക്കുമെന്ന് ബിജെപി നേതൃത്വം കണക്കു കൂട്ടുന്നു.

പാര്‍ട്ടി വോട്ടുകള്‍ മാത്രമല്ല

പാര്‍ട്ടി വോട്ടുകള്‍ മാത്രമല്ല

മെട്രോ മാന്‍ ഇ ശ്രീധരന്‍ ആണ് പാലക്കാട് ബിജെപിക്ക് വേണ്ടി ജനവിധി തേടിയത്. മഞ്ചേശ്വരത്ത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മല്‍സരിച്ചു. രണ്ടിടത്തും പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെയുള്ള വോട്ടുകളും ലഭിച്ചിട്ടുണ്ട് എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഇതാണ് മൂന്ന് മണ്ഡലങ്ങളില്‍ ബിജെപി ജയം ഉറപ്പിക്കാന്‍ കാരണം.

കെ മുരളീധരന്‍ ഭീഷണിയായില്ല

കെ മുരളീധരന്‍ ഭീഷണിയായില്ല

നേമം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്റെ സ്ഥാനാര്‍ഥിത്വം ഭീഷണിയാകുമെന്ന് നേരത്തെ ബിജെപി കണക്കുകൂട്ടിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം വോട്ടുകളുടെ അവലോകനം കഴിഞ്ഞപ്പോള്‍ ബിജെപി ആത്മവിശ്വാസത്തിലാണ്. കെ മുരളീധരന്‍ ഏറിയാല്‍ 35000 വോട്ടുകള്‍ മാത്രമാണ് പിടിക്കുക എന്ന് ബിജെപി കരുതുന്നു.

2016ല്‍ നിന്ന് യുഡിഎഫ് ഉയരും

2016ല്‍ നിന്ന് യുഡിഎഫ് ഉയരും

2016ല്‍ സുരേന്ദ്രന്‍ പിള്ളയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. അദ്ദേഹത്തിന് മൊത്തം കിട്ടിയ വോട്ട് 14000 തികയില്ല. എന്നാല്‍ കെ മുരളീധരന്‍ വന്നതോടെ കോണ്‍ഗ്രസ് ക്യാമ്പില്‍ നേരിയ ഉണര്‍വുണ്ടായി. എങ്കില്‍ പോലും 35000 വോട്ടില്‍ കൂടുതല്‍ അദ്ദേഹം നേടില്ലെന്നാണ് ബിജെപി കരുതുന്നത്.

കെ മുരളീധരന് വോട്ട് കുറഞ്ഞതിന് കാരണം

കെ മുരളീധരന് വോട്ട് കുറഞ്ഞതിന് കാരണം

നേമത്ത് രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫിന്റെ വി ശിവന്‍കുട്ടി എത്തുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ന്യൂനപക്ഷ വോട്ടുകള്‍ ശിവന്‍കുട്ടിക്കാണ് കിട്ടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും ബിജെപി അവലോകനം ചെയ്യുന്നു.

മറ്റു മൂന്ന് മണ്ഡലങ്ങള്‍

മറ്റു മൂന്ന് മണ്ഡലങ്ങള്‍

മൂന്ന് മണ്ഡലങ്ങളില്‍ അട്ടിമറി സാധ്യതയുണ്ട് എന്നാണ് ബിജെപി കണക്കുകൂട്ടല്‍. വിവി രാജേഷ് മല്‍സരിച്ച വട്ടിയൂര്‍ക്കാവ്, സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍ മല്‍സരിച്ച കഴക്കൂട്ടം, പാലക്കാട് ജില്ലയിലെ മലമ്പുഴ എന്നിവിടങ്ങളിലാണ് ബിജെപി അട്ടിമറി പ്രതീക്ഷിക്കുന്നത്. ഇവിടെ ക്രൈസ്തവ വോട്ടുകളും എന്‍എസ്എസ് വോട്ടുകളും കിട്ടിയെന്ന് ബിജെപി കരുതുന്നു.

 കഴക്കൂട്ടത്ത് സംഭവിച്ചത്...

കഴക്കൂട്ടത്ത് സംഭവിച്ചത്...

കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയെ ബിജെപി കാര്യമാകുന്നില്ല. അതേസമയം, ബിജെപിയുടെ വരവ് തടയുക എന്ന ലക്ഷ്യത്തോടെ മുസ്ലിം ന്യൂനപക്ഷം ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തിട്ടുണ്ടാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ശബരിമല വിഷയം ചര്‍ച്ചയായതിനാല്‍ ഇവിടെ എന്‍എസ്എസ് വോട്ട് കിട്ടിയെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ്-സിപിഎം വോട്ടുകള്‍

വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ്-സിപിഎം വോട്ടുകള്‍

വട്ടിയൂര്‍ക്കാവില്‍ 35000 ഉറച്ച ബിജെപി വോട്ടുണ്ടെന്ന് നേതൃത്വം വിലയിരുത്തുന്നു. 8000ത്തോളം കോണ്‍ഗ്രസ് വോട്ടുകളും ഇടതുപക്ഷത്തിന്റെ 1500ലധികം വോട്ടുകളും ബിജെപി പ്രതീക്ഷിക്കുന്നു. ഇതിന് പുറമെ വ്യക്തിപരമായ ബന്ധങ്ങളും വച്ചും ക്രൈസ്തവ സമൂഹത്തിന്റെ 2000ത്തോളം വോട്ടുകളും ലഭിക്കുമെന്നാണ് ബിജെപി കരുതുന്നത്.

അസ്മിത സൂദിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

English summary
BJP expect win in 3 constituencies and Possibility other three in Kerala Assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X