കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രകടന പത്രികയിലെ 'ശബരിമല' പരാമർശം വോട്ടാക്കാനൊരുങ്ങി ബിജെപി, തിരിച്ചടിച്ച് കോൺഗ്രസ്

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയിലെ വിശ്വാസ സംരക്ഷണത്തെക്കുറിച്ച് ബിജെപിയുടെ തിരഞ്ഞെടുപ്പ് പത്രികയിലെ പരാമർശം സംസ്ഥാനത്ത് വോട്ടാക്കിമാറ്റാനൊരുങ്ങി ബിജെപി. ശബരിമലയിലെ വിശ്വാസംരക്ഷണത്തിനായി സുപ്രീം കോടതിയില്‍ നിലപാട് എടുക്കുമെന്നാണ് പ്രകടന പത്രികയിലെ വാഗ്ദാനം.
വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കും എന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു.

എന്നാൽ അധികാരമുണ്ടായിരുന്നപ്പോൾ പോലും ഒന്നും ചെയ്യാതിരുന്ന ബിജെപിയുടെ നടപടി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രം മാത്രമാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. തിരഞ്ഞെടുപ്പ് പത്രികയിലെ ശബരിമല പരാമർശം പാലം കടക്കാനുള്ള ബിജെപിയുടെ അടവ് മാത്രമാണെന്നാണ് മുതിർന്ന നേതാവ് ഏകെ ആന്റണി പ്രതികരിച്ചത്. കേസ് കോടതിയിൽ വന്നപ്പോൾ എന്തുകൊണ്ട് ബോധിപ്പിക്കാനായില്ലെന്നും അദ്ദേഹം ചോദിച്ചു.

sabari

എല്‍ഡിഎഫ് സര്‍ക്കാര്‍ ജനപ്രിയമെന്ന് മാതൃഭൂമി ന്യൂസ് സര്‍വേ..... പിണറായി മികച്ച മുഖ്യമന്ത്രിഎല്‍ഡിഎഫ് സര്‍ക്കാര്‍ ജനപ്രിയമെന്ന് മാതൃഭൂമി ന്യൂസ് സര്‍വേ..... പിണറായി മികച്ച മുഖ്യമന്ത്രി

ശബരിമല വിഷയം പ്രചാരണ ആയുധമാക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശമുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെ തുടർന്ന് വിഷയം സജീവമായി നിലനിർത്താൻ സാധിക്കുന്നുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. പ്രകടന പത്രികയിലെ വിശ്വാസ സംരക്ഷണം എന്ന വാഗ്ദാനം സംസ്ഥാനത്ത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ഇടഞ്ഞു നിൽക്കുന്ന എൻഎസ്എസിനേയും ഇതിലൂടെ അനുനയിപ്പിക്കാൻ സാധിക്കുമെന്നും ബിജെപി കരുതുന്നു.

ബിജെപിയുടെ പ്രകടന പത്രികയിൽ പറയുന്ന കാര്യങ്ങൾ ആവർത്തിക്കാൻ സ്ഥാനാർത്ഥികൾക്ക് അവകാശമുണ്ട്. ശബരിമലയെ പറ്റി പറയാൻ പാടില്ലെന്ന നിലപാട് കേരളത്തിലെ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതിൽ ഇനി പ്രസക്തിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള വ്യക്തമാക്കി. അതേ സമയം കുമ്മനം രാജശേഖരൻ മത്സരിക്കുന്ന തിരുവനന്തപുരത്ത് എൻഡിഎയ്ക്ക് വൻ മുന്നേറ്റമുണ്ടാകുമെന്ന് പ്രവചിക്കുന്ന അഭിപ്രായ സർവേ ഫലങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Lok sabha election, BJP campaign focuses on Sabarimala issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X