കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുഞ്ഞാര്‍ വോട്ടുകളില്‍ കെ സുരേന്ദ്രന്‍റെ പ്രതീക്ഷ: പിസി ബിജെപിയിലേക്ക് പോയത് ഗുണകരമായെന്ന് യുഡിഎഫ്

Google Oneindia Malayalam News

പൂഞ്ഞാര്‍: വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേയുള്ള കണക്ക് കൂട്ടലുകളില്‍ തിരുവനന്തപുരത്തേക്കാള്‍ വിജയമുറപ്പിക്കാവുന്ന മണ്ഡലം പത്തനംതിട്ടയാണെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. തിരുവനന്തപുരത്ത് ബിജെപിയെ പരാജയപ്പെടുത്താന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് സിപിഎം വോട്ടുമറിച്ചുവെന്ന ആശങ്ക ബിജെപിയില്‍ പ്രകടമാണ്.

<strong>മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുതിച്ചുയരും; ചാഴിക്കാടന്‍റെ വിജയം 50000 ലേറെ വോട്ടിന്:യുഡിഎഫ്</strong>മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുതിച്ചുയരും; ചാഴിക്കാടന്‍റെ വിജയം 50000 ലേറെ വോട്ടിന്:യുഡിഎഫ്

എന്നാല്‍ പത്തനതിട്ടയില്‍ എല്ലാ ഘടകങ്ങളും ഇത്തവണ ബിജെപിക്ക് അനുകൂലമായി വന്നുവെന്നാണ് പാര്‍ട്ടിയിടെ നിരീക്ഷണം. ശബരിമല വിഷയത്തിലൂന്നിയുള്ള പ്രചാരണവും ന്യൂനപക്ഷ വോട്ടുകള്‍ ഒരു മുന്നണിക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടാത്തതും അനുകൂലഘടകമായെന്ന് ബിജെപി വിലിയിരിത്തുന്നു. അവസാനഘട്ടതില്‍ പിസി ജോര്‍ജ്ജില്‍ നിന്ന് ലഭിച്ച പിന്തുണയും ഏറെ നിര്‍ണ്ണായകമാവുമെന്നാണ് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

സ്വതന്തനായി മത്സരിക്കാന്‍

സ്വതന്തനായി മത്സരിക്കാന്‍

പത്തനംതിട്ടയില്‍ നേരത്തെ സ്വതന്തനായി മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന പിസി ജോര്‍ജ്ജ് അവസാന ഘട്ടത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന് പിന്തുണപ്രഖ്യാപിക്കുകയായിരുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ ഒരോ വോട്ടും നിര്‍ണ്ണായകമായതിനാല്‍ പിസി ജോര്‍ജ്ജിന്‍റെ പിന്തുണ ബിജെപി വലിയ നേട്ടമായി.

ബിജെപി വിലയിരുത്തല്‍

ബിജെപി വിലയിരുത്തല്‍

പിസി ജോര്‍ജ്ജിന്‍റെ തട്ടകമായ പൂഞ്ഞാറില്‍ നിന്ന് കെ സുരേന്ദ്രന് കാര്യമായ പിന്തുണയുണ്ടാകുമെന്നാണ് ബിജെപി വിലയിരുത്തല്‍. ജോര്‍ജ്ജിന്‍റെ ബിജെപി ബന്ധത്തില്‍ അനുയായികളില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ അഭിപ്രായത്തിനൊപ്പം നില്‍ക്കുന്ന വലിയൊരു വിഭാഗം പ്രവര്‍ത്തകരിലാണ് ബിജെപിയുടെ പ്രതീക്ഷ.

2009 ല്‍

2009 ല്‍

2009 ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിക്ക് പൂഞ്ഞാറില്‍ നിന്ന് മാത്രം ലഭിച്ച ഭൂരിപക്ഷം 26,224 ആയിരുന്നു. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പ് വേളയില്‍ ജോര്‍ജ്ജ് മുന്നണിയുടെ ചീഫ് വിപ്പ് ആയിരുന്നെങ്കിലും കസ്തൂരിരംഗന്‍റെ പേരു പറഞ്ഞ് ജോര്‍ജ്ജ് പ്രചരണത്തില്‍ സജീവമായിരുന്നില്ല. അത്തവണ ആന്‍റോ ആന്‍റണിക്ക് ലഭിച്ച ഭൂരിപക്ഷം 2761 മാത്രമായിരുന്നു.

വിജയം ഉറപ്പിക്കുന്നത്

വിജയം ഉറപ്പിക്കുന്നത്

ഇതിന് പിന്നാലെ യുഡിഎഫ് വിട്ട പിസി ജോര്‍ജ്ജ് മൂന്ന് മുന്നണികളേയും അമ്പരിപ്പിച്ചു കൊണ്ട് പൂഞ്ഞാറില്‍ നിന്ന് സ്വതന്ത്രനായി വിജയിക്കുകയും ചെയ്തു. മണ്ഡ‍ലത്തില്‍ പിസി ജോര്‍ജ്ജിനുള്ള സ്വാധീനം വോട്ടായി മാറുമെന്നത്കൂടിയുള്ള കണക്ക് കൂട്ടലിലാണ് പത്തനംതിട്ടയില്‍ ബിജെപി വിജയം ഉറപ്പിക്കുന്നത്.

പുതിയ വോട്ടുകള്‍

പുതിയ വോട്ടുകള്‍

ശബരിമല സമരത്തില്‍ മുന്നില്‍ നിന്ന കെ സുരേന്ദ്രന്‍റെ പ്രചാരണം നയിക്കാന്‍ ശബരിമല പ്രശ്നത്തില്‍ ആദ്യം ഇറങ്ങിയ പിസി ജോര്‍ജ്ജും എത്തിയത് മണ്ഡലത്തിലെ ബിജെപി ക്യാംപില്‍ ആവേശം വിതറിയിരുന്നു. പിസി ജോര്‍ജ്ജിന്‍റെ പിന്തുണയിലൂടെ പാര്‍ട്ടിക്ക് ഇതുവരെ ലഭിക്കാതിരുന്ന ഒരു വിഭാഗം വോട്ടുകള്‍ സുരേന്ദ്രന് ലഭിക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍.

2016ല്‍

2016ല്‍

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടേയും ഭാഗമല്ലാതെ മത്സരിച്ച പിസി ജോര്‍ജ്ജിന് ലഭിച്ചത് 63621 വോട്ടായിരുന്നു. എന്നാല്‍ ആ വോട്ട് മുഴുവന്‍ ഒരിക്കലും ബിജെപിക്ക് ലഭിക്കില്ല. പക്ഷെ അതില്‍ വലിയൊരു ശതമാനം വോട്ടുകള്‍ ബിജെപിക്ക് കിട്ടുമെന്ന് കേരള ജനപക്ഷം ചെയര്‍മാനും പിസി ജോര്‍ജ്ജിന്‍റെ മകനുമായ ഷോണ്‍ ജോര്‍ജ്ജ് വ്യക്തമാക്കുന്നു.

യുഡിഎഫ് വിലയിരുത്തല്‍

യുഡിഎഫ് വിലയിരുത്തല്‍

അതേസമയം, പിസി ജോര്‍ജ്ജ് ബിജെപിയോട് ചേര്‍ന്നത് ഫളത്തില്‍ തങ്ങള്‍ക്ക് ഗുണമായെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ഇതുമൂലം ബിജെപിയോട് എതിര്‍പ്പുള്ള വിഭാഗങ്ങളുടെ വോട്ടുകള്‍ മൊത്തമായി യുഡിഎഫിന് ലഭിച്ചുവെന്ന് മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റ് കണ്‍വീനര്‍ മജു പുളിക്കല്‍ അവകാശപ്പെടുന്നു.

ആന്‍റോ ആന്‍റണിക്ക്

ആന്‍റോ ആന്‍റണിക്ക്

12000 ല്‍ ഏറെ വോട്ടുകളുടെ ഭൂരിപക്ഷം പൂഞ്ഞാറില്‍ നിന്ന് ആന്‍റോ ആന്‍റണിക്ക് ലഭിക്കുമെന്നും പിസി ജോര്‍ജ്ജിന് ലഭിച്ച വോട്ടുകളില്‍ 5000 ത്തില്‍ താഴെ വോട്ടുകള്‍ മാത്രമെ ബിജെപിക്ക് ലഭിക്കാന്‍ സാധ്യതയുള്ളുവെന്നും യുഡിഎഫ് നേതൃത്വം വിലയിരുത്തുന്നു.

5 ശതമാനം വോട്ടുപോലും

5 ശതമാനം വോട്ടുപോലും

5 ശതമാനം വോട്ടുപോലും പിസി ജോര്‍ജ്ജിന് എന്‍ഡിഎയ്ക്കായി നേടിക്കൊടുക്കാന്‍ കഴിയില്ലെന്നാണ് എല്‍ഡിഎഫ് പൂഞ്ഞാര്‍ മണ്ഡലം തിരഞ്ഞെടുപ്പ് സെക്രട്ടറി പി ഷാനവാസും അഭിപ്രായപ്പെടുന്നത്. പുഞ്ഞാറില്‍ ഇടത് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജിന് 5000 വരെ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

വീണാ ജോര്‍ജ്ജിന് കിട്ടും

വീണാ ജോര്‍ജ്ജിന് കിട്ടും

പാര്‍ട്ടി വോട്ടിന് പുറമെ ചില മതവിഭാഗങ്ങളുടെ വോട്ടും വീണാ ജോര്‍ജ്ജിന് കിട്ടുമെന്ന് എല്‍ഡിഎഫ് കരുതുന്നു. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലാകെ കോണ്‍ഗ്രസ് വോട്ടുകളില്‍ ബിജെപി വലിയ വിള്ളല്‍ ഉണ്ടാക്കുന്നതിലൂടെ വീണാ ജോര്‍ജ്ജിന് വിജയിച്ച് കയറാന്‍ കഴിയുമെന്നും ഇടത് നേതൃത്വം വിലയിരുത്തുന്നു.

English summary
bjp expects much with the support of pc george
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X