ഒന്നല്ല, 'നാല് ബിജെപി എംഎല്‍എമാര്‍ '.. ലക്ഷ്യം ഇങ്ങനെ, മൂന്ന് മണ്ഡലത്തിലും ബിജെപി പണി തുടങ്ങി!
തിരുവനന്തപരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയ ഉയര്‍ത്തി കേരളത്തില്‍ താമര വിരിയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. എന്നാല്‍ ഒരു സീറ്റ് പോലും ബിജെപിക്ക് നേടിയെടുക്കാന്‍ സാധിച്ചിരുന്നില്ല. സീറ്റ് കിട്ടിയില്ലെങ്കിലും കേരളത്തില്‍ ഉടനീളം ബിജെപിയുടെ വോട്ട് വിഹിതം ഉയര്‍ത്താനായെന്നത് പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഈ വോട്ടുകള്‍ മനസില്‍ കണ്ട് ഉപതിരഞ്ഞെടുപ്പില്‍ നിര്‍ണായക വിജയം നേടിയെടുക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.
മഞ്ചേശ്വരം ഉള്‍പ്പെടെ ഉപതിരഞ്ഞെടുപ്പ് നടക്കാനാരിക്കുന്ന ആറ് മണ്ഡലങ്ങളില്‍ മൂന്നെണ്ണത്തിലാണ് ബിജെപിയുടെ നോട്ടം. ഒന്ന് പ്രയത്നിച്ചാല്‍ കേരളത്തില്‍ ബിജെപിക്കായി നാല് എംഎല്‍എമാര്‍ ഉണ്ടാകുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നുണ്ട്. അതിനാല്‍ ഈ മൂന്ന് മണ്ഡലങ്ങളിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. വിശദാംശങ്ങളിലേക്ക്

വോട്ടുയര്‍ത്തി
ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ ബിജെപിക്ക് വോട്ട് വിഹിതം ഉയര്‍ത്താന്‍ സാധിച്ചെന്നത് പാര്‍ട്ടിക്ക് നല്‍കുന്ന പ്രതീക്ഷ ചില്ലയറല്ല. പ്രത്യേകിച്ച് തിരുവനന്തപുരത്തും പത്തനംതിട്ടയിലും. മൂന്ന് മണ്ഡലങ്ങളിലാണ് ബിജെപിയുടെ പ്രതീക്ഷ. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വട്ടിയൂര്‍ക്കാവ്, പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ പെടുന്ന കോന്നി, ബിജെപിക്ക് സ്വാധീനമുള്ള കാസര്‍ഗോഡ് ലോക്സഭ മണ്ഡലത്തില്‍ പെടുന്ന മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ ബിജെപിക്ക് പ്രതീക്ഷ വാനോളമാണ്.

രണ്ടാം സ്ഥാനത്ത്
ലോക്സഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനമായിരുന്നു ബിജെപി നേടിയത്. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ കഴിഞ്ഞ തവണ കുമ്മനം രാജശേഖരനെ തറപറ്റിച്ചാണ് കെ മുരളീധരന്‍ വിജയിച്ചത്. അന്ന് 7622 വോട്ടുകളാണ് മുരളീധരന്‍ നേടിയത്. 3000 വോട്ടുകള്‍ക്കായിരുന്നു കുമ്മനത്തിന്‍റെ പരാജയം.എന്നാല്‍ ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മികച്ച പ്രകടനമാണ് ബിജെപി കാഴ്ച വെച്ചത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി തരൂരിന് മണ്ഡലത്തില്‍ നിന്ന് ലഭിച്ചത് 53,545 വോട്ടുകളാണ്.

മികച്ച സ്ഥാനാര്‍ത്ഥി
അതേസമയം കുമ്മനം നേടിയത് 50,709 വോട്ടുകളും.ഇതാണ് ബിജെപിയുടെ മണ്ഡലത്തിലെ പ്രതീക്ഷ ഉയര്‍ത്തുന്നത്.
എന്‍എസ്എസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ഇതാണ് ബിജെപിക്ക് മുന്നിലുള്ള മണ്ഡലത്തിലെ പ്രതിസന്ധി. ശബരിമല വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച എന്‍എസ്എസ് ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കാലുവാരിയെന്നാണ് നേതൃത്വം കണക്കാക്കുന്നത്. ഇതേ നിലപാട് മണ്ഡലത്തില്‍ ആവര്‍ത്തിച്ചാല്‍ അത് ബിജെപിയുടെ സ്ഥിതി പരിങ്ങലിലാകും.

കോന്നിയില്‍ നാല്
അതേസമയം എന്‍എസ്എസിനും കൂടിയ താത്പര്യമുള്ള സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തില്‍ ഇറക്കണമെന്നാണ് ബിജെപി ജില്ലാ ഘടകത്തിന്‍റെ ആവശ്യം. ഇടത് വലത് മുന്നണികളോട് ആഭിമുഖ്യം പുലര്‍ത്തുന്ന കോന്നി മണ്ഡലത്തില്‍ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനായതാണ് ബിജെപിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കു ലഭിച്ച വോട്ടിനേക്കാൾ 28,284 വോട്ടുകളുടെ വർധനയാണ് കോന്നിയില്‍ ഇത്തവണ ഉണ്ടായത്.

യുഡിഎഫ്-എല്‍ഡിഎഫ്
കോന്നി നിയമസഭാ മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളില്‍ യുഡിഎഫ് ലീഡ് നേടിയപ്പോള്‍ എല്‍ഡിഎഫിനെ പിന്തള്ളി നാല് പഞ്ചായത്തുകളില്‍ എന്‍ഡിഎ ആണ് ലീഡ് നേടിയത്. യുഡിഎഫിന് ഭരണമുള്ള വള്ളിക്കോട്. അരവാപ്പുലം, എല്‍ഡിഎഫ് ഭരണമുള്ള കലഞ്ഞൂര്‍, മലയാലപ്പുഴ എന്നീ പഞ്ചായത്തുകളാണ് ബിജെപി തൂത്തുവാരിയത്. അതുകൊണ്ട് തന്നെ ഇവിടെ ആഞ്ഞ് പിടിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. ജില്ലാ ഭാരവാഹികളെയോ ബിജെപിയുടെ സംസ്ഥന നേതാക്കളെ തന്നെയോ ഇറക്കാനുള്ള നീക്കത്തിലാണ് ബിജെപി.

മഞ്ചേശ്വരത്ത് പൊടിപാറും
കഴിഞ്ഞ തവണ വിജയമുറപ്പിച്ചെങ്കിലും ഇഞ്ചോടിച്ച് പോരാട്ടത്തിനൊടുവില്‍ അവസാന നിമിഷത്തിലാണ് മഞ്ചേശ്വരം ബിജെപിക്ക് നഷ്ടമായത്. 89 വോട്ടുകള്‍ക്കായിരുന്നു സുരേന്ദ്രന് മണ്ഡലത്തില് പരാജയപ്പെട്ടത്. സിപിഎം യുഡിഎഫിന് വോട്ട് മറിച്ചിട്ടും തെരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ട് നടന്നതിലാണ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതെന്നായിരുന്നു ബിജെപിയുടെ വിലിയുത്തല്‍.ഇത്തവണയും കെ സുരേന്ദ്രനെ മത്സര രംഗത്ത് ഇറക്കിയേക്കും എന്നാണ് ആദ്യം വിലയിരുത്തപ്പെട്ടതെങ്കിലും മത്സരിക്കാനില്ലെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.

സന്നദ്ധത അറിയിച്ചു
കോണ്‍ഗ്രസ് വിട്ട എപി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തില്‍ എത്തുമോയെന്നുള്ളതാണ് ഇനി കണ്ടെറിയേണ്ടത്. അതിനിടെ നടപടി മുന്നില്‍ കണ്ട് സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും സ്ഥാനമൊഴിയാനുള്ള സന്നദ്ധത അഡ്വ ശ്രീധരന്‍ പിള്ള അഖിലേന്ത്യാ നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഒരു ലോക്സഭ സീറ്റ് പോലും നേടാന്‍ കഴിയാതിരുന്നതോടെ ശ്രീധരന്‍ പിള്ളയുടെ അധ്യക്ഷ പദവിക്കെതിരെ ഒരുവിഭാഗം നേതാക്കള്‍ വാളെടുത്തിരുന്നു.

നേതൃമാറ്റമില്ല
അതേസമയം കേരള ഘടകത്തില്‍ ഉടന്‍ ഒരു അഴിച്ചുപണി ഉണ്ടായേക്കില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. അമിത് ഷായ്ക്ക് പകരം അഖിലേന്ത്യ അധ്യക്ഷനായി പുതിയ ആളെ തിരുമാനിക്കാനുള്ള ചര്‍ച്ചകളിലാണ് ബിജെപി ദേശീയ നേതൃത്വം. മാത്രമല്ല ഉപതിരഞ്ഞെടുപ്പിന് മുന്‍പ് ഒരു നേതൃമാറ്റം തെറ്റായ സന്ദേശം നല്‍കുമെന്നും ചില നേതാക്കള്‍ വാദിക്കുന്നുണ്ട്.












Click it and Unblock the Notifications