കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വീണ്ടും നാണക്കേട്... നേതാവിനെ പുറത്താക്കി മാനം കാത്തു, സംഭവം കേരളത്തില്‍

ആലപ്പുഴയിലെ നേതാവിനെയാണ് മാറ്റിയത്

  • By Manu
Google Oneindia Malayalam News

ആലപ്പുഴ: സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര കഴിഞ്ഞതിനു പിന്നാലെ ബിജെപി പുതിയ വിവാദത്തില്‍ പെട്ടു. ഇത്തവണ കോഴയാണ് പാര്‍ട്ടിക്കു നാണക്കേടുണ്ടാക്കിയത്. മെഡിക്കല്‍ കോഴ ആരോപണത്തിനു പിന്നാലെയാണ് വീണ്ടുമൊരു കോഴ ആരോപണം ബിജെപിക്കെതിരേ വന്നത്.

ഇനിയെല്ലാം അയ്യന്റെ കൈയില്‍... 'സഹായം തേടി' ദിലീപെത്തി, ഊഷ്മള സ്വീകരണം, വീഡിയോ...ഇനിയെല്ലാം അയ്യന്റെ കൈയില്‍... 'സഹായം തേടി' ദിലീപെത്തി, ഊഷ്മള സ്വീകരണം, വീഡിയോ...

ആരാധകര്‍ ഭയപ്പെട്ടത് സംഭവിക്കുമോ? ദിലീപിന്റെ ഭാവി അവര്‍ തീരുമാനിക്കും, നിര്‍ണായക യോഗം...ആരാധകര്‍ ഭയപ്പെട്ടത് സംഭവിക്കുമോ? ദിലീപിന്റെ ഭാവി അവര്‍ തീരുമാനിക്കും, നിര്‍ണായക യോഗം...

1

കോഴ ചോദിച്ചതിന് അരൂര്‍ പഞ്ചായത്ത് സെക്രട്ടറി കൂടിയായ പി എച്ച് ചന്ദ്രനാണ് വെട്ടിലായത്. ഇയാളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി ബിജെപി മാനം കാക്കുകയും ചെയ്തു. പാര്‍ട്ടിക്കു സമൂഹത്തില്‍ അപകീര്‍ത്തിയുണ്ടാക്കിയെന്നതിനാലാണ് ചന്ദ്രനെ നീക്കിയതെന്ന് ജില്ലാ പ്രസിഡന്റ് കെ സോമന്‍ വ്യക്തമാക്കി.

2

അരൂലില്‍ കെട്ടിട നിര്‍മാണം തടയാതിരിക്കണമെങ്കില്‍ ഒരു ലക്ഷം രൂപ കോഴ നല്‍കണമെന്ന് ചന്ദ്രന്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ചാനലുകള്‍ പുറത്തുവിട്ടിരുന്നു. പാര്‍ട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ചന്ദ്രന്‍ കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നാണ് ചന്ദ്രനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പോലും നീക്കിയത്.

English summary
BJP expels corrupted leader from party in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X