Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെങ്കോട്ടയിൽ സ്വാധീനം ഉറപ്പിക്കാൻ ബിജെപി; കീഴാറ്റൂർ സമരത്തിന് ബിജെപി പിന്തുണ, സമരപന്തലിൽ കുമ്മനം!!

കണ്ണൂർ: നാഷണൽ ഹൈവേയുമായി ബന്ധപ്പെട്ട് വയൽ നികത്തി സ്ഥലമേറ്റെടുക്കുന്നതിനെതിരെ കീഴാറ്റൂരിൽ നടക്കുന്ന സമരത്തിന് പിന്തുണയുമായി ബിജെപി സംസഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സിപിഎം പ്രവർത്തകർ അടക്കം സമരത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. വയൽകിളി എന്ന കൂട്ടായ്മയാണ് സമരം നടത്തുന്നത്.

വയല്‍ നികത്തി ബൈപാസ് നിര്‍മ്മിക്കുന്നതില്‍ നിന്ന് പിന്‍മാറുംവരെ സമരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രഖ്യാപിച്ചു. സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു കുമ്മനം. ജനങ്ങളുടെ നിലനില്‍പ്പിന് വേണ്ടിയുള്ള അതിജീവന പോരാട്ടം ആയതുകൊണ്ടാണ് ബിജെപി പിന്തുണ പ്രഖ്യാപിക്കുന്നത്. ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ആവശ്യമായ പാരിസത്ഥിതിക പഠനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടോയെന്ന് കുമ്മനം ചോദിച്ചു.

ഇത് ജനകീയ സമരം

ഇത് ജനകീയ സമരം

തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമം കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. ജലസ്രോതസ്സുകള്‍ മണ്ണിട്ട് നികത്തുകയാണ്. ഇത് ജനകീയ സമരമാണ്,മുന്നോട്ടുകൊണ്ടുപോകും. ദേശീയപാത അതോറിറ്റിയുടെ മുന്നില്‍ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയൽ നികത്തി വികസനം

വയൽ നികത്തി വികസനം

തളിപ്പറമ്പിലെ ഗതാഗതപ്രശ്‌നത്തിന് പരിഹാരമായി കുപ്പംകുറ്റിക്കോല്‍ ബൈപാസിനായി സ്ഥലം ഏറ്റെടുത്ത മുന്‍വിജ്ഞാപനം പരിഗണിക്കാതെ പുതിയ നീക്കത്തിലൂടെ ഏക്കറു കണക്കിന് പാടം നികത്തിയുള്ള പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുനീങ്ങിയപ്പോഴാണ് നാട്ടുകാര്‍ സംഘടിച്ച് സമരത്തിനിറങ്ങിയത്.

സിപിഎം ശക്തി കേന്ദ്രം

സിപിഎം ശക്തി കേന്ദ്രം

സിപിഎം ശക്തികേന്ദ്രമായ കണ്ണൂരില്‍ പാര്‍ട്ടി അണികള്‍ തന്നെ സര്‍ക്കാരിനെതിരെ നടത്തുന്ന സമരം പ്രയോജനപ്പെടുത്താനാണ് ബിജെപി തീരുമാനം.

വിജ്ഞാപനം മരവിപ്പിച്ചു

വിജ്ഞാപനം മരവിപ്പിച്ചു

എട്ടു മാസം മുമ്പ് അന്തിമ സര്‍വേ പൂര്‍ത്തിയാക്കി ദേശീയപാത അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനം മരവിപ്പിച്ച് കീഴാറ്റൂര്‍വഴി പുതിയ ബൈപാസ് നിര്‍മ്മിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

അഴിമതി ആരോപണം

അഴിമതി ആരോപണം

വയലിലേക്കു കടക്കാതെ നിര്‍ദേശിക്കപ്പെട്ട പാത കീഴാറ്റൂര്‍ വയല്‍പ്രദേശത്തു കൂടി കൊണ്ടുപോകാന്‍ തീരുമാനിച്ചതില്‍ അഴിമതി ഇടപെടല്‍ നടന്നിട്ടുണ്ടെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.

സിപിഎമ്മിന് വെല്ലുവിളി

സിപിഎമ്മിന് വെല്ലുവിളി

സമരം അനാവശ്യമാണെന്ന നിലപാടാണ് സിപിഎം ജില്ലാ കമ്മിറ്റിയ്ക്കുള്ളത്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണത്തിന് ഊന്നല്‍ നല്‍കിയും ഹരിതരാഷ്ട്രീയം ചര്‍ച്ചയാക്കിയും അധികാരത്തിലേറിയ ഇടതുമുന്നണിയുടെ പരിസ്ഥിതി വിരുദ്ധ നിലപാടുകള്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കെ സിപിഎമ്മിനു വെല്ലുവിളിയായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+