ലാലു അലക്‌സ് ബിജെപിയിലേക്ക്?
കൊച്ചി: മോദി ഭരണം കുറച്ചൊന്നുമല്ല ഇന്ത്യയെ സ്വാധീനിച്ചിരിക്കുന്നത്. ഇന്ത്യയെ എന്നല്ല സിനിമയെ എന്ന് കുറച്ചുകൂടെ ഊന്നി പറയാം. നെപ്പോളിയന്‍, ഗായത്രി രഘുറാം, ഗംഗൈ അമരന്‍ തുടങ്ങിയ തമിഴ് താരങ്ങള്‍ അടുത്തിടെയാണ് ബി ജെ പി അംഗത്വം സ്വീകരിച്ചത്.
കേരളത്തിലേക്കും ആ കാറ്റ് വീശിത്തുടങ്ങിയിട്ട് കുറച്ചു നാളായി. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ നടന്‍ ലാലു അലക്‌സ് അധികം വൈകാതെ ഭാരത ജനതാ പാര്‍ട്ടി (ബി ജെ പി) അംഗത്വം സ്വീകരിയ്ക്കും.

മുന്‍ കോണ്‍ഗ്രസ് മന്ത്രിയും നടനുമായ കെ ബി ഗണേഷ് കുമാര്‍ ബി ജെ പിയിലേക്ക് ചേക്കേറുന്നു എന്ന് കുറച്ചു നാളായി വാര്‍ത്തകള്‍ പ്രചരിക്കുന്നു. കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ ഗണേഷ് കുമാറിനെ ബി ജെ പിയില്‍ എത്തിക്കാനാണ് ശ്രമനടക്കുന്നതെന്ന് കേള്‍ക്കുന്നു.
നടന്‍ സുരേഷ് ഗോപിയും ബി ജെ പിയുടെ പാതയിലാണെന്നാണ് കേള്‍ക്കുന്നത്. സുരേഷ് ഗോപി ബി ജെ പിയില്‍ ചേരുന്നു എന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലം മുതല്‍ കേള്‍ക്കുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ സിനിമാ താരങ്ങള്‍ ബി ജെ പിയിലേക്ക് മാറുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications