കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ തഴഞ്ഞ് ബിജെപി നേതൃത്വം; തമ്മിലടിയില്‍ പരിഭവം... വരുന്നത് അമിത് ഷായുടെ മാസ്റ്റര്‍ പ്ലാന്‍?

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി കേരള ഘടകത്തിലെ പ്രശ്‌നങ്ങല്‍ കേന്ദ്ര നേതൃത്വത്തിന് ഏറെ നാളായി വലിയ തലവേദനയാണ്. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതല്‍ കേന്ദ്ര നേതൃത്വം കേരളത്തെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യം മുഴുവന്‍ മോദി-ബിജെപി തരംഗം ഉണ്ടായിട്ടും കേരളത്തില്‍ മാത്രം ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിയാതെ പോയത് വിഭാഗീയത കൊണ്ട് കൂടിയാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

സുരേന്ദ്രനെ വിടാതെ എതിര്‍ ഗ്രൂപ്പുകാര്‍; ഒളിച്ചോട്ടമെന്ന്... 24 നേതാക്കളുടെ കത്ത് കേന്ദ്രത്തിന്, ഇടപെടണംസുരേന്ദ്രനെ വിടാതെ എതിര്‍ ഗ്രൂപ്പുകാര്‍; ഒളിച്ചോട്ടമെന്ന്... 24 നേതാക്കളുടെ കത്ത് കേന്ദ്രത്തിന്, ഇടപെടണം

'ഗ്യാസ് വില വര്‍ദ്ധിപ്പിക്കില്ല, നിയന്ത്രണം സര്‍ക്കാരിന് തന്നെ'; സുരേന്ദ്രന്റെ പഴയ പോസ്റ്റ് കുത്തിപൊക്കി ചർച്ച'ഗ്യാസ് വില വര്‍ദ്ധിപ്പിക്കില്ല, നിയന്ത്രണം സര്‍ക്കാരിന് തന്നെ'; സുരേന്ദ്രന്റെ പഴയ പോസ്റ്റ് കുത്തിപൊക്കി ചർച്ച

ഇത്തവണയും കാര്യങ്ങള്‍ അങ്ങനെ തന്നെയാണ്. അതുകൊണ്ട് കൂടിയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളത്തെ ബിജെപിയുടെ ദേശീയ നേതാക്കള്‍ പൂര്‍ണമായും വഗണിച്ചത് എന്നാണ് സൂചന. വിശദാംശങ്ങള്‍...

ഹൈദരാബാദില്‍ കണ്ടത്

ഹൈദരാബാദില്‍ കണ്ടത്

ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍വ്വശക്തിയുമെടുത്ത് പോരാടുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. ഒരു പ്രാദേശിക തിരഞ്ഞെടുപ്പിന് അമിത് ഷായും ജെപി നദ്ദയും സ്മൃതി ഇറാനിയും യോഗി ആദിത്യനാഥും അടങ്ങുന്ന വന്‍ നേതൃസംഘം എത്തി. അതിന്റെ ഫലം അവിടെ പ്രകടമാവുകയും ചെയ്തു.

കേരളവും ബിജെപിയും

കേരളവും ബിജെപിയും

രാജ്യം മുഴുവന്‍ സ്വന്തമാക്കിയിട്ടും കേരളത്തില്‍ ഒരു സീറ്റ് പോലും നേടാന്‍ ആകാത്ത പാര്‍ട്ടിയാണ് ബിജെപി. അത് ദേശീയ രാഷ്ട്രീയത്തില്‍ അവര്‍ക്ക് വലിയ കളങ്കം തന്നെയാണ്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തി പ്രകടിപ്പിക്കേണ്ട് ബിജെപിയുടെ കേരളത്തിലെ നിലനില്‍പിന്റെ പ്രശ്‌നമാണ്.

തിരിഞ്ഞുനോക്കാനില്ല

തിരിഞ്ഞുനോക്കാനില്ല

ഹൈദരാബാദില്‍ എത്തിയത് പോലെ കേന്ദ്ര നേതാക്കളുടെ പ്രവാഹം കേരളത്തിലേക്ക് ഉണ്ടായില്ല. പേരിന് പോലും ദേശീയ നേതാക്കള്‍ കേരളത്തില്‍ പ്രചാരണത്തിന് എത്തിയില്ല. സംസ്ഥാനത്തെ വിഭാഗീയ പ്രശ്‌നങ്ങളില്‍ ഉള്ള കടുത്ത അമര്‍ഷം തന്നെയാണ് ഇതിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശോഭ ഇല്ലാതെ

ശോഭ ഇല്ലാതെ

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കേരളത്തില്‍ ശോഭ സുരേന്ദ്രന്‍ പ്രചാരണത്തിനിറങ്ങാത്ത ഒരു തിരഞ്ഞെടുപ്പ് പോലും ഉണ്ടായിട്ടില്ല. എന്നാല്‍ ഇത്തവണ ശോഭ സുരേന്ദ്രന്‍ പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്. അവഗണനയില്‍ പ്രതിഷേധിച്ചാണ് ശോഭ സുരേന്ദ്രന്റെ മാറിനില്‍ക്കല്‍. ഇത് ബിജെപിയ്ക്ക് വലയി തിരിച്ചടിയാണ്.

തര്‍ക്കം തീരാതെ

തര്‍ക്കം തീരാതെ

സംസ്ഥാന നേതൃത്വത്തിന്റെ അവഗണനയ്‌ക്കെതിരെ 26 മുതിര്‍ന്ന നേതാക്കള്‍ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ കത്തയച്ചിരുന്നു. തുടര്‍ന്ന് ആര്‍എസ്എസ് നേതൃത്വവും വിഷയത്തില്‍ ഇടപെട്ടു. കെ സുരേന്ദ്രന് ശക്തമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതിന് പിറകെ കേന്ദ്ര നേതൃത്വം സുരേന്ദ്രനെ ദില്ലിയിലേക്ക് വിളിപ്പിച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നിട്ടും തര്‍ക്കം ഇതുവരെ എങ്ങുമെത്തിയിട്ടില്ല.

കാത്തിരിപ്പ്

കാത്തിരിപ്പ്

ഒടുവില്‍ കോര്‍ കമ്മിറ്റി യോഗവും കെ സുരേന്ദ്രന്‍ മാറ്റിവച്ചതോടെ വിമത പക്ഷക്കാര്‍ കടുത്ത എതിര്‍പ്പിലാണ്. ഇക്കാര്യത്തിലും കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ വീണ്ടും പരസ്യമായി വി മുരളീധരന്‍- കെ സുരേന്ദ്രന്‍ പക്ഷത്തിനെതിരെ രംഗത്ത് വരുമെന്നാണ് സൂചനകള്‍.

അമിത് ഷാ ഇറങ്ങുമോ

അമിത് ഷാ ഇറങ്ങുമോ

കേരളത്തിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ അമിത് ഷാ തന്നെ നേരിട്ട് ഇടപെടുമെന്ന സൂചനയും ദേശീയ നേതൃത്വം നല്‍കിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍ മോഡലില്‍ പാര്‍ട്ടി പുന:സംഘടന നടത്തിയാല്‍ പല തലകളും ഉരുളുമെന്ന് ഉറപ്പാണ്. അത് ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാത്തിരിക്കുന്നത്.

വന്നവര്‍ക്ക് മാത്രം

വന്നവര്‍ക്ക് മാത്രം

കോണ്‍ഗ്രസില്‍ നിന്ന് വന്നവര്‍ക്ക് ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കിപ്പോരുന്നുണ്ട് ബിജെപി. എപി അബ്ദുള്ളക്കുട്ടിയുടേയും ടോം വടക്കന്റേയും സ്ഥാനങ്ങള്‍ അതിന്റെ തെളിവാണ്. എന്നാല്‍ അതിന്റെ പ്രതിഫലനം സംസ്ഥാന രാഷ്ട്രീയത്തില്‍ ഇതുവരെ പ്രകടമായിട്ടില്ല എന്നത് ദേശീയ നേതൃത്വത്തിനും ക്ഷീണമാണ്.

English summary
BJP Factionalism: Central Leadership is unsatisfied with Kerala, what will happen after Local Body Elections?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X