കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രഭാരി' പ്രശ്നം: ബിജെപിയിൽ ഇനി പോര് മൂർച്ചിക്കും; എതിർപക്ഷങ്ങൾ ഒന്നിച്ചാൽ, സുരേന്ദ്രൻ വിയർക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നു. സംസ്ഥാനങ്ങളിലേക്ക് പുതിയ 'പ്രഭാരി' കളെ നിയോഗിച്ചത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണെങ്കിലും അത് കേരളത്തില്‍ പ്രശ്‌നം രൂക്ഷമാക്കുകയാണ് ചെയ്തിരിക്കുന്നത്.

അരയും തലയും മുറുക്കി ബിജെപി; തലസ്ഥാനം പിടിക്കാന്‍ വിവി രാജേഷ്... കൊഴിഞ്ഞുപോക്കിൽ അങ്കലാപ്പ്അരയും തലയും മുറുക്കി ബിജെപി; തലസ്ഥാനം പിടിക്കാന്‍ വിവി രാജേഷ്... കൊഴിഞ്ഞുപോക്കിൽ അങ്കലാപ്പ്

ഒറ്റപ്പെട്ട് സുരേന്ദ്രന്‍; ഒ രാജഗോപാല്‍ അടക്കം യോഗം ബഹിഷ്‌കരിച്ചു... ശോഭയും കൂട്ടരും പങ്കെടുത്തില്ലഒറ്റപ്പെട്ട് സുരേന്ദ്രന്‍; ഒ രാജഗോപാല്‍ അടക്കം യോഗം ബഹിഷ്‌കരിച്ചു... ശോഭയും കൂട്ടരും പങ്കെടുത്തില്ല

രണ്ട് പ്രബല ഗ്രൂപ്പുകളാണ് കേരളത്തിലെ ബിജെപിയില്‍ ഉണ്ടായിരുന്നത്. വി മുരളീധരന്‍ നയിക്കുന്ന ഒരു ഗ്രൂപ്പും പികെ കൃഷ്ണദാസ് നയിക്കുന്ന മറ്റൊരു ഗ്രൂപ്പും. എന്നാല്‍ വി മുരളീധരന്‍ ഗ്രൂപ്പ് ശക്തി പ്രാപിച്ചപ്പോള്‍ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ മറ്റൊരു ഗ്രൂപ്പ് കൂടി ഉദയം ചെയ്തു.

ഇപ്പോള്‍ വി മുരളീധര പക്ഷത്തിനെതിരെ മറ്റ് രണ്ട് ഗ്രൂപ്പുകളും ഒരുമിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. വിശദാംശങ്ങള്‍...

നിശബ്ദത വെടിയുന്നു

നിശബ്ദത വെടിയുന്നു

ശോഭ സുരേന്ദ്രന്‍ ഉയര്‍ത്തിയ കലാപത്തില്‍ പങ്കാളികളാതെ നിശബ്ദ പാലിക്കുകയായിരുന്നു പികെ കൃഷ്ണദാസ് പക്ഷം. അതേ സമയം തങ്ങളുടെ എതിര്‍പ്പുകള്‍ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ എത്തിക്കുന്നതിനുള്ള നീക്കങ്ങളും നടത്തിയിരുന്നു. എന്നാല്‍ ഇനി നിശബ്ദമായ ഇടപെടലുകള്‍ കൊണ്ട് ഫലമില്ലെന്ന വിലയിരുത്തലില്‍ ആണ് കൃഷ്ണദാസ് പക്ഷം.

എല്ലായിടത്തും തഴഞ്ഞു

എല്ലായിടത്തും തഴഞ്ഞു

ദേശീയ പുന:സംഘടനയും സംസ്ഥാന പുന:സംഘടനയും കൃഷ്ണദാസ് പക്ഷം പൂര്‍ണമായി തഴയപ്പെട്ടിരുന്നു. ഇപ്പോള്‍ സംസ്ഥാനങ്ങളുടെ ചുമതല വിഭജിക്കപ്പെട്ടപ്പോഴും പികെ കൃഷ്ണദാസിനെ കേന്ദ്ര നേതൃത്വം പൂര്‍ണമായി തഴഞ്ഞിരിക്കുകയാണ്. നേരത്തെ തെലങ്കാനയുടെ പ്രഭാരി ആയിരുന്ന പികെ കൃഷ്ണദാസിന് ഇത്തവണ ഒരു സംസ്ഥാനത്തിന്റേയും ചുമതലയില്ല.

പൊട്ടിത്തെറിയിലേക്ക്

പൊട്ടിത്തെറിയിലേക്ക്

പികെ കൃഷ്ണദാസ് പക്ഷവും പരസ്യ പ്രതികരണത്തിലേക്ക് നീങ്ങിയാല്‍ കേരളത്തിലെ ബിജെപിയില്‍ വലിയ പൊട്ടിത്തെറിയ്ക്കാവും അത് വഴിവയ്ക്കുക. അത്തരമൊരു സാഹചര്യം ഒഴിവാക്കണം എന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ താത്പര്യമെങ്കിലും അവസാന നിമിഷം കൃഷ്ണദാസ് പക്ഷത്തിന് നല്‍കിയ ശക്തമായ സൂചനയാണോ ഈ അവഗണന എന്നും സംശയിക്കപ്പെടുന്നുണ്ട്.

 ഒരുകാലത്തെ ശക്തര്‍

ഒരുകാലത്തെ ശക്തര്‍

ഒരുഘട്ടത്തില്‍ കേരളത്തിലെ പ്രബല ഗ്രൂപ്പ് പികെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ആയിരുന്നു. എന്നാല്‍ പിന്നീട് വി മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗം ശക്തിയാര്‍ജ്ജിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിന് ശക്തി പകര്‍ന്നത് ബിഎല്‍ സന്തോഷ് ആര്‍എസ്എസ് നോമിനിയായി ദേശീയ സംഘടനാസെക്രട്ടറിയായതോടെയാണ്. ബിഎല്‍ സന്തോഷും കൃഷ്ണദാസ് പക്ഷവും തമ്മിലുള്ള പ്രശ്‌നങ്ങളും ഇതില്‍ ഒരു ഘടകമായിട്ടുണ്ട്.

രണ്ടും കല്‍പിച്ച് കേന്ദ്രം

രണ്ടും കല്‍പിച്ച് കേന്ദ്രം


കേരളത്തിലെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം എന്ന നിര്‍ദ്ദേശമാണ് കെ സുരേന്ദ്രന് നല്‍കിയിട്ടുള്ളത്. പരാതിയുയര്‍ത്തുന്നവരെ നേരിട്ട് കണ്ട് പ്രശ്‌നങ്ങള്‍ തീര്‍ക്കണം എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ കൃഷ്ണദാസിനെ പ്രഭാരി സ്ഥാനത്ത് നിന്ന് നീക്കി വി മുരളീധരനേയും എപി അബ്ദുള്ളക്കുട്ടിയേയും ആ പദവിയില്‍ കൊണ്ടുവരുന്നത് പിന്നേയും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

പുതിയ പ്രഭാരി

പുതിയ പ്രഭാരി

കേരളത്തിന്റെ ചുമതലയുള്ള 'പ്രഭാരി' ആയി എത്തുന്നത് സി രാധാകൃഷ്ണനാണ്. വിഭാഗീയ പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തമാണ് കേന്ദ്ര നേതൃത്വം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇതിനോട് കേരളത്തിലെ എതിര്‍ ഗ്രൂപ്പുകള്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഇനി അറിയേണ്ടത്.

ഒരുമിച്ച് നിന്നാല്‍

ഒരുമിച്ച് നിന്നാല്‍

എല്ലാ കാലത്തും പികെ കൃഷ്ണദാസ് പക്ഷത്തോട് ചേര്‍ന്നുനിന്നിട്ടുള്ള ആളാണ് ശോഭ സുരേന്ദ്രന്‍. എന്നാല്‍ ഇപ്പോള്‍ ശോഭയുടെ നേതൃത്വത്തില്‍ ഒരു ഗ്രൂപ്പ് തന്നെ ഉദയം ചെയ്തിരിക്കുകയാണ്. കൃഷ്ണദാസ് പക്ഷവും ശോഭയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പും ഒരുമിച്ച് നിന്ന് പോരാടാന്‍ തുടങ്ങിയാല്‍ കെ സുരേന്ദ്രനും വി മുരളീധരനും വിയര്‍ക്കും എന്ന് ഉറപ്പാണ്.

Recommended Video

cmsvideo
BJP Will Come To Power In Kerala: K Surendran
കേന്ദ്രം ആര്‍ക്കൊപ്പം

കേന്ദ്രം ആര്‍ക്കൊപ്പം

വി മുരളീധരനെ പ്രഭാരി സ്ഥാനത്ത് നിലനിര്‍ത്തുകയും പികെ കൃഷ്ണദാസിന് പദവികള്‍ ഒന്നും കൊടുക്കാതിരിക്കുകയും ചെയ്തതോടെ കേന്ദ്ര നേതൃത്വം ആര്‍ക്കൊപ്പമാണെന്നതിന്റെ സൂചനയും പുറത്ത് വരുന്നുണ്ട്. അതേ സമയം തന്നെ സംസ്ഥാന ഭാരവാഹി പട്ടികയുടെ കാര്യത്തില്‍ ബിഎല്‍ സന്തോഷ് കെ സുരേന്ദ്രനെ കൈയ്യൊഴിഞ്ഞു എന്നുള്ളതും ശ്രദ്ധേയമാണ്.

English summary
BJP Factionalism: If Pk Krishnadas and Sobha Surendran factions join, It will be tough for K Surendran and V Muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X