കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയിലെ വിഭാഗീതയതില്‍ പുതിയ ചോദ്യം... ആരാണ് സ്മിത മേനോന്‍? വെറും പിആർ മാനേജർ അല്ല

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപിയിലെ വിഭാഗീയത മറനീക്കി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ ഭാരവാഹി പട്ടികയില്‍ കൃഷ്ണദാസ് പക്ഷത്തിനും കുമ്മനം രാജശേഖരനും ഇടം ലഭിക്കാത്തത് തന്നെയാണ് പ്രധാന പ്രശ്‌നം. ശോഭ സുരേന്ദ്രനെ പൂര്‍ണമായും അവഗണിച്ചതും പ്രശ്‌നം വഷളാക്കുന്നു.

സ്മിത മേനോൻ: മറനീക്കി ബിജെപിയിലെ പ്രശ്‌നങ്ങൾ... അറിയുന്നത് മഹിള മോർച്ച സെക്രട്ടറിയായപ്പോഴെന്ന് രമേശ്സ്മിത മേനോൻ: മറനീക്കി ബിജെപിയിലെ പ്രശ്‌നങ്ങൾ... അറിയുന്നത് മഹിള മോർച്ച സെക്രട്ടറിയായപ്പോഴെന്ന് രമേശ്

വി മുരളീധരനെതിരെ പ്രധാനമന്ത്രിയ്ക്ക് തെളിവുസഹിതം പരാതി; പ്രതിനിധി സംഘത്തില്‍ പിആര്‍ കമ്പനി മാനേജര്‍വി മുരളീധരനെതിരെ പ്രധാനമന്ത്രിയ്ക്ക് തെളിവുസഹിതം പരാതി; പ്രതിനിധി സംഘത്തില്‍ പിആര്‍ കമ്പനി മാനേജര്‍

പാര്‍ട്ടിയിലെ ശക്തനായ വി മുരളീധരനെതിരെ എതിര്‍പക്ഷം നീക്കങ്ങള്‍ ശക്തമാക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുരളീധരനെതിരെ ഉയര്‍ന്ന പരാതിയ്‌ക്കൊപ്പം, ആ പരാതിയില്‍ പരാമര്‍ശിക്കപ്പെട്ട സ്മിത മേനോന്റെ പേരും പാര്‍ട്ടിയ്ക്കുള്ളില്‍ ചര്‍ച്ചയാവുകയാണ്. വിശദാംശങ്ങള്‍...

സ്മിത മേനോന്‍

സ്മിത മേനോന്‍

സ്മിത മേനോന്‍ ബിജെപിയുടെ വനിത സംഘടനയായ മഹിള മോര്‍ച്ച നേതാവ് കൂടിയാണ്. കഴിഞ്ഞ മാര്‍ച്ച് 22 ന് ആണ് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം മഹിള മോര്‍ച്ചയുടെ നാല് സെക്രട്ടറിമാരില്‍ ഒരാളാണ് സ്മിത മേനോന്‍.

അക്കാര്യം പറഞ്ഞില്ല

അക്കാര്യം പറഞ്ഞില്ല

വി മുരളീധരനെതിരെ ലോക് താന്ത്രിക് യുവ ജനതാദള്‍ ദേശീയ അധ്യക്ഷന്‍ സലീം മടവൂര്‍ പ്രധാനമന്ത്രിയ്ക്ക് നല്‍കിയ പരാതിയിലും പരാമര്‍ശിക്കപ്പെടുന്നത് ഇതേ സ്മിത മേനോന്‍ ആണ്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് നടത്തിയ വിശദീകരണത്തില്‍, താന്‍ മഹിള മോര്‍ച്ച നേതാവാണെന്ന കാര്യം സ്മിത പറയുകയും ചെയ്തിട്ടില്ല.

സ്മിത മേനോനെ അറിയില്ല

സ്മിത മേനോനെ അറിയില്ല

മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആകും വരെ സ്മിത മേനോന്‍ എന്ന ഒരാളെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എംടി രമേശ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സ്മിത മേനോനെ മുന്‍പരിചയമില്ലെന്ന് മഹിളമോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിത സുബ്രഹ്മണ്യനും പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

എങ്ങനെ നേതാവായി

എങ്ങനെ നേതാവായി

എങ്ങനെയാണ് സ്മിത മേനോന്‍ മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആയത് എന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. ബിജെപിയിലോ അനുബന്ധ സംഘടനകളിലോ ഇവര്‍ പ്രവര്‍ത്തിച്ചിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അതൊന്നും അല്ലെങ്കില്‍ ആരുടെ നോമിനിയായിട്ടാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തിയത് എന്നും ചോദ്യം ഉയരുന്നുണ്ട്.

തിരഞ്ഞെടുത്തത് പാനല്‍

തിരഞ്ഞെടുത്തത് പാനല്‍

മഹിള മോര്‍ച്ച സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തത് ഒരു പാനല്‍ ആണ് എന്നാണ് ഇക്കാര്യത്തില്‍ സംസ്ഥാന അധ്യക്ഷയുടെ പ്രതികരണം. തനിക്ക് മുന്‍പരിചയം ഇല്ലെങ്കിലും സംഘടനയ്ക്ക് പരിചയം ഉണ്ടാകാം എന്നും അവര്‍ പ്രതികരിച്ചതായി ദേശാഭിമാനി വാര്‍ത്തയില്‍ പറയുന്നുണ്ട്.

ഒരു വിഭാഗത്തെ ഒതുക്കുമ്പോള്‍

ഒരു വിഭാഗത്തെ ഒതുക്കുമ്പോള്‍

ഒരു വിഭാഗത്തെ പാര്‍ട്ടിയില്‍ പൂര്‍ണമായും ഒതുക്കുമ്പോള്‍ ആണ് ഇത്തരത്തിലുള്ള നിയമനങ്ങള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ നടക്കുന്നത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിന് ശേഷം ശോഭ സുരേന്ദ്രന്‍ പ്രത്യക്ഷ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റുകളില്ലാതെ മറ്റ് പ്രതികരണങ്ങള്‍ക്കും അവര്‍ തയ്യാറാകുന്നില്ല.

മുറിവുണക്കല്‍

മുറിവുണക്കല്‍

കോര്‍ കമ്മിറ്റി യോഗത്തിനെത്തിയ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിനെ കൃഷ്ണദാസ് പക്ഷം എതിര്‍പ്പുകള്‍ അറിയിച്ചിട്ടുണ്ട്. ദേശീയ ഭാരവാഹിത്വത്തിലേക്ക് ഇനിയും പരിഗണിക്കപ്പെടാം എന്ന സന്ദേശമാണ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത്. എങ്കില്‍ പോലും അത് എപ്പോഴുണ്ടാകും എന്നതില്‍ ഒരുറപ്പും ലഭിച്ചിട്ടില്ല.

വിവാദമായാല്‍

വിവാദമായാല്‍

വി മുരളീധരനെതിരെയുള്ള ഇപ്പോഴത്തെ പരാതിയും സ്മിത മേനോന്റെ മഹിള മോര്‍ച്ച ഭാരവാഹിത്വവും കൂടുതല്‍ വിവാദമായാല്‍ അതിന്റെ ഗുണഫലം ലഭിക്കുക കൃഷ്ണദാസ് പക്ഷത്തിനായിരിക്കും. സലീം മടവൂര്‍ ഉയര്‍ത്തിയ പരാതിയില്‍ മുരളീധരനെ പിന്തുണച്ച് രംഗത്ത് വരാന്‍ കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍ ആരും തയ്യാറായിട്ടും ഇല്ല.

കുമ്മനത്തേയും ശോഭ സുരേന്ദ്രനേയും വെട്ടിയതിന് പിന്നിൽ വി മുരളീധരൻ? പിന്നണിയിലെ കരുനീക്കങ്ങൾകുമ്മനത്തേയും ശോഭ സുരേന്ദ്രനേയും വെട്ടിയതിന് പിന്നിൽ വി മുരളീധരൻ? പിന്നണിയിലെ കരുനീക്കങ്ങൾ

Recommended Video

cmsvideo
AP abdullakutty facing opposition from bjp

English summary
BJP factionalism is Kerala: Appointment of Smitha Menon as Mahila Morch secretary also questioned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X