കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ബിജെപിയ്ക്ക് മൂക്കുകയറിടാന്‍ കേന്ദ്രം? കെ സുരേന്ദ്രന്‍ ദില്ലിയില്‍... വിളിച്ചുവരുത്തി?

Google Oneindia Malayalam News

ദില്ലി/കോഴിക്കോട്: കേരള ബിജെപിയില്‍ വിഭാഗീയത അതി രൂക്ഷമായ തുടരുകയാണ്. ഈ സഹാചര്യത്തിലായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനേയും ഉപാധ്യക്ഷ ശോഭ സുരേന്ദ്രനേയും കേരളത്തിലെ ആര്‍എസ്എസ് നേതൃത്വം വിളിച്ചുവരുത്തി താക്കീത് ചെയ്തത്.

ശോഭയ്ക്ക് പിറകേ ശ്രീശനും; സുരേന്ദ്രനെതിരെ പടയൊരുക്കം പൂര്‍ണം... ഇനി അങ്കം കേന്ദ്രത്തിന്റെ തട്ടില്‍ശോഭയ്ക്ക് പിറകേ ശ്രീശനും; സുരേന്ദ്രനെതിരെ പടയൊരുക്കം പൂര്‍ണം... ഇനി അങ്കം കേന്ദ്രത്തിന്റെ തട്ടില്‍

ശോഭ സുരേന്ദ്രന്റെ വിശ്വസ്തർ സിപിഎമ്മില്‍; നിര്‍ണായക നീക്കം... ബിജെപി വിഭാഗീയതയില്‍ വഴിത്തിരിവ്ശോഭ സുരേന്ദ്രന്റെ വിശ്വസ്തർ സിപിഎമ്മില്‍; നിര്‍ണായക നീക്കം... ബിജെപി വിഭാഗീയതയില്‍ വഴിത്തിരിവ്

ഇതിനിടെയാണ് കെ സുരേന്ദ്രന്‍ ദില്ലിയില്‍ എത്തിയത്. വിഭാഗീയ പ്രശ്‌നത്തില്‍ കേന്ദ്രം നേതൃത്വം സുരേന്ദ്രനെ വിളിച്ചുവരുത്തിയതാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രശ്‌നങ്ങള്‍ ഉന്നയിച്ച് 24 നേതാക്കള്‍ ഒപ്പിട്ട പരാതി കേന്ദ്ര നേതൃത്വത്തിന് നേരത്തെ നല്‍കിയിരുന്നു. വിശദാംശങ്ങള്‍...

സുരേന്ദ്രന്‍ ദില്ലിയില്‍

സുരേന്ദ്രന്‍ ദില്ലിയില്‍

കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കുകയാണ്. നവംബര്‍ 10 ന് ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലവും പുറത്ത് വരും. ഇതിനിടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ദില്ലിയില്‍ എത്തിയിരിക്കുന്നത്.

വിളിച്ചുവരുത്തി?

വിളിച്ചുവരുത്തി?

ഇപ്പോഴത്തെ സാഹചര്യത്തില്‍ കെ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം വിളിച്ചുവരുത്തിയതാണെന്ന രീതിയില്‍ ആണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. എന്നാല്‍ സാധാരണ സന്ദര്‍ശനം മാത്രമാണെന്നാണ് കെ സുരേന്ദ്രന്റെ പ്രതികരണം,

ആര്‍എസ്എസിന്റെ താക്കീത്

ആര്‍എസ്എസിന്റെ താക്കീത്

കേരളത്തില്‍ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത് വന്നതോടെ ആര്‍എസ്എസ് നേതൃത്വം കെ സുരേന്ദ്രനെ വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു. പരാജയപ്പെട്ട സെക്രട്ടറി എന്ന പേര് നേടരുതെന്ന് പറഞ്ഞ ആര്‍എസ്എസ് നേതൃത്വം അധ്യക്ഷസ്ഥാനം ഇല്ലെങ്കില്‍ രാഷ്ട്രീയ വിസ്മൃതി ആയിരിക്കും ഫലമെന്ന മുന്നറിയിപ്പും കെ സുരേന്ദ്രന് നല്‍കിയിരുന്നു എന്നാണ് വാര്‍ത്ത.

അതും നിഷേധിച്ചിരുന്നു

അതും നിഷേധിച്ചിരുന്നു

എന്നാല്‍ ആര്‍എസ്എസ് നേതൃത്വം താക്കീത് നല്‍കി എന്ന വാര്‍ത്തയും കെ സുരേന്ദ്രന്‍ നിഷേധിച്ചിരുന്നു. പാര്‍ട്ടിയെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ആര്‍എസ്എസ് കാര്യാലയത്തിലല്ല പരിഹരിക്കേണ്ടത് എന്നായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്. എറണാകുളത്തെ കാര്യാലയം സന്ദര്‍ശിച്ചപ്പോള്‍ രാഷ്ട്രീയം ഒന്നും ചര്‍ച്ച ചെയ്തില്ല എന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ശോഭ തുറന്നുവിട്ട ഭൂതം

ശോഭ തുറന്നുവിട്ട ഭൂതം

ബിജെപിയിലെ ഇപ്പോഴത്തെ വിഭാഗീയ പ്രശ്‌നങ്ങള്‍ പൊതുചര്‍ച്ചയാക്കിയത് ശോഭ സുരേന്ദ്രനായിരുന്നു. പാര്‍ട്ടി പരിപാടികളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്ന ശോഭ സുരേന്ദ്രന്‍, കെ സുരേന്ദ്രനെതിരെ പരസ്യ പ്രതികരണത്തിനും മുതിര്‍ന്നു. ഇത് സംബന്ധിച്ച് ശോഭയോടും ആര്‍എസ്എസ് നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തുടരെ തുടരെ

തുടരെ തുടരെ

ദേശീയ നിര്‍വ്വാഹക സമിതി അംഗമായിരുന്ന തന്നെ തരംതാഴ്ത്തി എന്നായിരുന്നു ശോഭയുടെ ആക്ഷേപം. ശോഭ സുരേന്ദ്രന് പിറകേ മുതിര്‍ന്ന നേതാക്കളായ പിഎം വേലായുധന്‍, വികെ ശ്രീശന്‍ എന്നിവരും പരസ്യ പ്രതികരണം നടത്തി. പിഎം വേലായുധന്‍ കെ സുരേന്ദ്രനെതിരെ വൈകാരികമായിട്ടായിരുന്നു പ്രതികരിച്ചത്.

 24 നേതാക്കളുടെ പരാതി

24 നേതാക്കളുടെ പരാതി

ഇതിനിടെയാണ് ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ 24 നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കി എന്ന വാര്‍ത്തയും പുറത്ത് വന്നത്. കെ സുരേന്ദ്രന്റെ നേതൃത്തില്‍ കേരളത്തില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ മാത്രമേ നടക്കുന്നുള്ളു എന്നും മുതിര്‍ന്ന നേതാക്കള്‍ അവഗണിക്കപ്പെടുന്നു എന്നും ആയിരുന്നു പരാതി.

ഇടപെടല്‍ തന്നെ?

ഇടപെടല്‍ തന്നെ?

കേരളത്തിലെ പ്രശ്‌നങ്ങളില്‍ തത്കാലം കേന്ദ്ര നേതൃത്വം ഇടപെടില്ല എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ കെ സുരേന്ദ്രനെ വിളിപ്പിച്ചത്, ആ തീരുമാനത്തില്‍ നിന്ന് കേന്ദ്ര നേതൃത്വം പിന്‍വാങ്ങി എന്നതിന്റെ സൂചന തന്നെയാണ് നല്‍കുന്നത്. ആര്‍എസ്എസിന്റെ സമ്മര്‍ദ്ദവും ഇതിന് പിന്നില്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
BJP Factionalism: K Surendran in Delhi, reports suggest that Central leadership summoned.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X