കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭ സുരേന്ദ്രനെ ഒഴിവാക്കാനുറച്ച് മുരളീധരപക്ഷം? ശോഭ ഇല്ലാതിരുന്നിട്ടും ഒരു പ്രശ്‌നവും ഇല്ലെന്ന്...

Google Oneindia Malayalam News

തൃശൂര്‍/തിരുവനന്തപുരം: കഴിഞ്ഞ ദിവസം തൃശൂരില്‍ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപിയുടെ ഒരു വിഭാഗം യോഗം ചേര്‍ന്നിരുന്നു. ദേശീയ ഭാരവാഹി പട്ടികയിലെ പ്രാതിനിധ്യം സംബന്ധിച്ച അസ്വാരസ്യങ്ങള്‍ക്കിടയിലായിരുന്നു ഈ യോഗം. ശോഭ സുരേന്ദ്രന്‍ ഏറെനാളായി പാര്‍ട്ടി പരിപാടികളില്‍ സജീവമായി പങ്കെടുക്കാതിരിക്കുന്നത് അവഗണനയിലെ പ്രതിഷേധം മൂലമാണെന്നാണ് റിപ്പോര്‍ട്ട്.

കുമ്മനത്തെ കൈവിടില്ല, പക്ഷേ ശോഭയുടെ കാര്യം എന്താകും... ബിജെപിയില്‍ 'മുറിവുണക്കാന്‍' കേന്ദ്രംകുമ്മനത്തെ കൈവിടില്ല, പക്ഷേ ശോഭയുടെ കാര്യം എന്താകും... ബിജെപിയില്‍ 'മുറിവുണക്കാന്‍' കേന്ദ്രം

അതിനിടെയാണ് മറ്റൊരു വാര്‍ത്ത പുറത്ത് വരുന്നത്. ശോഭ സുരേന്ദ്രന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാതിരിക്കുന്നത് പാര്‍ട്ടിയില്‍ ഒരുതരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കിയിട്ടില്ല എന്ന് മുരളീധരവിഭാഗം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍. റിപ്പോര്‍ട്ടര്‍ ടിവി ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാന ബിജെപിയുടെ വിഭാഗീയത കൂടുതല്‍ രൂക്ഷമാക്കാന്‍ ഇത് വഴിവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശോഭ സുരേന്ദ്രന്‍

ശോഭ സുരേന്ദ്രന്‍

കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതിന് ശേഷം ആണ് ശോഭ സുരേന്ദ്രന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. ശോഭ സുരേന്ദ്രനേയും സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ മുരളീധര പക്ഷത്തിന്റെ സ്വാധീനത്തില്‍ കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി എന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം.

ദേശീയ നേതൃത്വത്തിലേക്ക്

ദേശീയ നേതൃത്വത്തിലേക്ക്

സംസ്ഥാന രാഷ്ട്രീയത്തില്‍ നിഷ്‌ക്രിയമായിരിക്കുന്ന ശോഭ സുരേന്ദ്രനെ നീക്കുപോക്കിന്റെ ഭാഗമായി ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഭാരവാഹി പട്ടിക പുറത്ത് വന്നതോടെ ആ സാധ്യതയും ഇല്ലാതായിരിക്കുകയാണ്. പട്ടിക അന്തിമമല്ലെന്ന് കേന്ദ്ര നേതൃത്വം പറയുന്നുണ്ടെങ്കിലും ഇനി എന്താകുമെന്ന് പറയാന്‍ ആവില്ല.

വിമത യോഗം

വിമത യോഗം

ഇതിനിടെ തൃശൂരില്‍ ശോഭ സുരേന്ദ്രനും കെപി ശ്രീശനും പിഎം വേലായുധനും ജെആര്‍ പത്മകുമാറും എല്ലാം സമാന്തര യോഗം ചേര്‍ന്നത് പാര്‍ട്ടിയില്‍ പുതിയ വിവാദത്തിന് വഴിവയ്ക്കുമെന്നാണ് സൂചനകള്‍. ദേശീയ നേതൃത്വത്തിന് മുന്നില്‍ ഇത്തരമൊരു നീക്കം പ്രതികൂലമായിരിക്കും.

ശോഭയില്ലെങ്കിലും

ശോഭയില്ലെങ്കിലും

ശോഭ സുരേന്ദ്രന്‍ സജീവമാകാതിരുന്നിട്ടും പാര്‍ട്ടിയില്‍ ഒരു പ്രശ്‌നവും ഇല്ലെന്ന രീതിയില്‍ മുരളീധരപക്ഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു എന്ന മട്ടിലാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. ശോഭ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം തുടര്‍ന്ന് പരിഗണിക്കാനുള്ള സാധ്യതകള്‍ കുറവാണെന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

കോര്‍ കമ്മിറ്റി യോഗം

കോര്‍ കമ്മിറ്റി യോഗം

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ കൃഷ്ണദാസ് പക്ഷം തങ്ങളുടെ വിയോജിപ്പുകളും പരാതികളും സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിനെ അറിയിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കുമ്മനം അടക്കമുള്ളവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുമെന്ന രീതിയില്‍ ആയിരുന്നു പ്രതികരണം എന്നും റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ എക്‌സിക്യൂട്ടീവിലേക്കും മറ്റ് സ്ഥാനങ്ങളിലേക്കും മുതിര്‍ന്ന നേതാക്കളെ പരിഗണിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വനിത കമ്മീഷന്‍ വാര്‍ത്തകള്‍?

വനിത കമ്മീഷന്‍ വാര്‍ത്തകള്‍?

ഇതിനിടെ ശോഭ സുരേന്ദ്രനെ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷയാക്കുമെന്ന രീതിയിലും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ നിയമവശങ്ങള്‍ പരിശോധിക്കുകയാണ് എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും വരുന്നും ഇല്ല.

വിഭാഗീയതയില്‍ എതിര്‍പ്പ്

വിഭാഗീയതയില്‍ എതിര്‍പ്പ്

കേരളത്തിലെ ബിജെപി വിഭാഗീയതയില്‍ കേന്ദ്ര നേതൃത്വത്തിന് ശക്തമായ എതിര്‍പ്പുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ പറ്റാത്തതിന് കാരണം വിഭാഗീയതയാണെന്നും വിലയിരുത്തലുണ്ട്. ഇത്തവണേ ദേശീയ ഭാരവാഹി പട്ടികയില്‍ എപി അബ്ദുള്ളക്കുട്ടിയേയും ടോം വടക്കനേയും മാത്രം കേരളത്തില്‍ നിന്ന് ഉള്‍പ്പെടുത്താനുള്ള കാരണവും ഇത് തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Recommended Video

cmsvideo
Sobha Surendran Warns CM Pinarayi VIjayan | Oneindia Malayalam
വി മുരളീധരന്‍

വി മുരളീധരന്‍

മുന്‍ സംസ്ഥാന അധ്യക്ഷനും കേന്ദ്ര സഹമന്ത്രിയും ആയ വി മുരളീധരന്‍ ആണ് ഇപ്പോള്‍ കേരളത്തിലെ പാര്‍ട്ടിയിലെ സര്‍വ്വശക്തന്‍. കേന്ദ്ര നേതൃത്വമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വി മുരളീധരന്റെ വിജയമായിരുന്നു സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ നിയമിച്ചത്. എന്നാല്‍ അതിന് ശേഷം ആണ് കേരളത്തിലെ ബിജെപി വലിയ വിഭാഗീയ പ്രശ്‌നങ്ങളിലേക്ക് നീങ്ങുന്നത്.

English summary
BJP Factionalism reaches new heights... Parallel meeting by Sobha Surendran may create news issues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X