• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുരേന്ദ്രന് വേണ്ടി കളത്തിലിറങ്ങി വി മുരളീധരന്‍; പക്ഷേ, പണി പാളി... കൂടുതല്‍ രൂക്ഷം

കൊച്ചി: കേരളത്തിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം എന്ന അന്ത്യശാസനം ആണ് കെ സുരേന്ദ്രന് ബിജെപി കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര മന്ത്രി വി മുരളീധരന്റെ നേതൃത്വത്തില്‍ മുറിവുണക്കല്‍ നീക്കവും തുടങ്ങി.

അമിത് ഷാ ഇറങ്ങുന്നു; സുരന്ദ്രേന് മുന്നറിയിപ്പ്... ലക്ഷ്യം ബംഗാള്‍ മോഡല്‍, വിഭാഗീയതയ പരിഹരിച്ചേ പറ്റൂ

എന്നാല്‍ തുടക്കത്തില്‍ തന്നെ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പിഎം വേലായുധനുമായി നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടു എന്ന് മാത്രമല്ല, പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. അതിനിടെയാണ് ശോഭ സുരേന്ദ്രന്‍ വീണ്ടും പരസ്യ പ്രതികരണം നടത്തിയിരിക്കുന്നത്. വി മുരളീധരനും കെ സുരേന്ദ്രനും കടുത്ത പ്രതിസന്ധിയിലാണ് ഇപ്പോള്‍ പെട്ടിരിക്കുന്നത്. വിശദാംശങ്ങള്‍...

പ്രതിരോധത്തില്‍

പ്രതിരോധത്തില്‍

കേരളത്തില്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോഴൊന്നും വി മുരളീധരന്‍ പക്ഷം പ്രതിരോധത്തിലായിരുന്നില്ല. വിമത സ്വരങ്ങളെ മുഴുവന്‍ തള്ളിക്കൊണ്ട് മുന്നോട്ട് പോകാം എന്ന ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സാഹചര്യമാണെന്ന് മുരളീധര പക്ഷം മനസ്സിലാക്കുന്നു എന്നാണ് സൂചന.

ശോഭയുടേത് ചെറിയ കളിയല്ല

ശോഭയുടേത് ചെറിയ കളിയല്ല

ശോഭ സുരേന്ദ്രന്റെ അസാന്നിധ്യം കേരളത്തിലെ പാര്‍ട്ടിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ പറഞ്ഞിട്ടുണ്ട് വി മുരളീധര പക്ഷം. എന്നാല്‍ ഇപ്പോള്‍ ശോഭ സുരേന്ദ്രന്‍ തുറന്നുവിട്ട പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണം എന്നറിയാതെ കുഴങ്ങുകയാണ്. ശോഭയുടെ പരസ്യ പ്രതികരണവും പരാതിയും ഉണ്ടാക്കിയ തരംഗം പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിട്ടുള്ളത്.

 പിഎം വേലായുധനെ കണ്ടു

പിഎം വേലായുധനെ കണ്ടു

ഇതിനിടെ വി മുരളീധരന്‍ പിഎം വേലായുധനുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വേലായുധനും ശ്രീശനും ഉള്‍പ്പെടെയുള്ളവര്‍ വഴിമാറണം എന്നായിരുന്നു നിര്‍ദ്ദേശം. അത് തന്നെ വലിയ എതിര്‍പ്പിനാണ് വഴിവച്ചിട്ടുള്ളത്.

വേലായുധന്‍ ക്ഷുഭിതന്‍

വേലായുധന്‍ ക്ഷുഭിതന്‍

എറണാകുളത്തെ ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു പിഎം വേലായുധന്‍ വി മുരളീധരനെ കണ്ടത്. വഴിമാറണം എന്ന ഉപദേശത്തില്‍ ക്ഷുഭിതനായാണ് വേലായുധന്‍ പുറത്തിറങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. ജന്മി-കുടിയാന്‍ ബന്ധമൊന്നും പാര്‍ട്ടിയില്‍ ഉള്ളത് എന്ന് മാധ്യമങ്ങളോട് തുറന്നടിച്ചാണ് അദ്ദേഹം അവിടെ നിന്ന് പോയത്.

ശോഭയ്ക്ക് സാധ്യത

ശോഭയ്ക്ക് സാധ്യത

നിലവിലെ സാഹചര്യത്തില്‍ ശോഭ സുരേന്ദ്രന്‍ ഉന്നയിച്ച പരാതികള്‍ പരിഹരിക്കപ്പെട്ടേക്കുമെന്ന സൂചനയും വി മുരളീധരന്‍ പിഎം വേലായുധനുമായുള്ള കൂടിക്കാഴ്ചയില്‍ നല്‍കിയിട്ടുണ്ട്. ശോഭയുടെ വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടുന്നു എന്നത് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ തനിക്ക് മാത്രം പരിഗണന ലഭിച്ചതുകൊണ്ട് ശോഭ പിന്‍മാറുമോ എന്നും കാത്തിരുന്ന് കാണേണ്ടിവരും.

സുരേന്ദ്രനോട് പറഞ്ഞത്

സുരേന്ദ്രനോട് പറഞ്ഞത്

എതിര്‍പ്പുന്നയിക്കുന്നവരെ നേരിട്ട് കണ്ട് സംസാരിച്ച് പ്രശ്‌ന പരിഹാരം ഉണ്ടാക്കണം എന്നായിരുന്നു കെ സുരേന്ദ്രന് കേന്ദ്രത്തില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശം. ഇതിന് പിറകെ ആയിരുന്നു വി മുരളീധരന്‍ പിഎം വേലായുധനുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിനിടെ വിമത ഗ്രൂപ്പിനെ നയിക്കുന്ന ശോഭ സുരേന്ദ്രന്‍ മുന്‍ അധ്യക്ഷനും മിസോറാം ഗവര്‍ണറും ആയ പിഎസ് ശ്രീധരന്‍ പിള്ളയുമായും കൂടിക്കാഴ്ച നടത്തി.

സ്വാധീനം ഇടിയുന്നു

സ്വാധീനം ഇടിയുന്നു

ബിജെപി കേന്ദ്ര നേതൃത്വത്തിലെ ആര്‍എസ്എസ് നോമിനിയായ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് ആയിരുന്നു മുരളീധര പക്ഷത്തിന്റെ പിടിവള്ളി. എന്നാല്‍ സംസ്ഥാന ഭാരവാഹി പട്ടികയില്‍ നടത്തിയ മാറ്റങ്ങള്‍ തന്റെ അറിവോടെ അല്ല വരുത്തിയത് എന്ന് ബിഎല്‍ സന്തോഷ് വ്യക്തമാക്കിയതോടെ വി മുരളീധരന്‍ കടുത്ത പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.

അനിശ്ചിതത്വത്തില്‍

അനിശ്ചിതത്വത്തില്‍

കേരളത്തിലെ ആര്‍എസ്എസ് നേതൃത്വം കെ സുരേന്ദ്രന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഭാവി അവതാളത്തിലാകുമെന്ന സന്ദേശം കേന്ദ്ര നേതൃത്വും നല്‍കിക്കഴിഞ്ഞു. വി മുരളീധരന്റെ കേന്ദ്ര മന്ത്രി പദം പോലും നിലവിലെ സാഹചര്യത്തില്‍ അനിശ്ചിതത്വത്തിലാണെന്നാണ് സൂചനകള്‍. വിഭാഗീയ പ്രശ്‌നങ്ങള്‍ പുറമേ പ്രോട്ടോകോള്‍ ലംഘന വിവാദവും സ്മിത മേനോനെ മഹിള മോര്‍ച്ച സെക്രട്ടറിയാക്കിയ വിവാദവും മുരളീധരന് തിരിച്ചടിയാകും.

cmsvideo
  BJP Will Come To Power In Kerala: K Surendran
  ശോഭ എന്ത് വെളിപ്പെടുത്തും

  ശോഭ എന്ത് വെളിപ്പെടുത്തും

  ഒരുപാട് കാര്യങ്ങള്‍ മാധ്യമങ്ങളോട് തുറന്ന് പറയാനുണ്ട് എന്നാണ് ശോഭ സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞത്. ഇക്കാര്യങ്ങള്‍ പിന്നീട് പറയുമെന്നും ശോഭ വ്യക്തമാക്കിയിട്ടുണ്ട്. പരാതികള്‍ പരിഹരിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും എന്ന മുന്നറിയിപ്പ് തന്നെയാണ് ശോഭ സുരേന്ദ്രന്‍ നല്‍കിയിരിക്കുന്നത്.

  English summary
  BJP Factionalism: V Muraleedharan's attempts for reconciliation failed.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X