കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടി പുറത്താവുമോ? മലപ്പുറം പോലീസില്‍ പരാതി!! ബിജെപി രണ്ടും കല്‍പ്പിച്ചു തന്നെ.....

സത്യവാങ്മൂലത്തിലെ പിഴവിനെതിരേയാണ് പരാതി

  • By Manu
Google Oneindia Malayalam News

മലപ്പുറം: ഏപ്രിലില്‍ നടക്കാനിരിക്കുന്ന മലപ്പുറം ലോക് സഭാ ഉപ തിരഞ്ഞെടുപ്പില്‍ മുസ്‌ലീം ലീഗ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിയെ അയോഗ്യനാക്കുമോ ? എന്തായാലും ലീഗിനും യുഡിഎഫിനു കാര്യങ്ങള്‍ അത്ര ശുഭസൂചകമല്ല. കുഞ്ഞാലിക്കുട്ടിക്കു നാമനിര്‍ദേശ പത്രികയില്‍ സംഭവിച്ച പിഴവിനെതിരേ ബിജെപി പരാതി നല്‍കിക്കഴിഞ്ഞു.

പരാതി നല്‍കിയത്

ബിജെപി ജില്ലാ പ്രസിഡന്റാണ് മലപ്പുറം പോലീസില്‍ പരാതി നല്‍കിയത്. മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ഥിയായ അഡ്വ എന്‍ ശ്രീപ്രകാശിന്റെ ചീഫ് ഏജന്റ് കൂടിയായ കെ രാമചന്ദ്രനാണ് പരാതി നല്‍കിയത്.

കോളം ഒഴിച്ചിട്ടു

നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പിച്ച സത്യവാങ്മൂലത്തില്‍ ഭാര്യയുടെ വരുമാനം രേഖപ്പെടുത്തുന്നതിന് കോളം കുഞ്ഞാലിക്കുട്ടി പൂരിപ്പിച്ചിരുന്നില്ല. ജനപ്രാതിനിധ്യ നിയമപ്രകാരം 125എ വകുപ്പ് അനുസരിച്ച് ഇതു കുറ്റകൃത്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ പരാതി.

പരാതിയില്‍ പറയുന്നത്

തെറ്റായ വിവരങ്ങള്‍ നല്‍കുകയും വിവരങ്ങള്‍ മറച്ചുവയ്ക്കുകയുമാണ് കുഞ്ഞാലിക്കുട്ടി ചെയ്തതെന്ന് ബിജെപി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ബാധ്യസ്ഥന്‍ കൂടിയായ അദ്ദേഹത്തിനെതിരേ ഐപിസി 177 പ്രകാരവും കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

ചര്‍ച്ച ചെയ്ത് നടപടി

ഗുരുതരമായ കുറ്റകൃത്യങ്ങള്‍ അടങ്ങുന്നതല്ല പരാതിയിലെ വകുപ്പുകള്‍. അതുകൊണ്ടു തന്നെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു നടപടി സ്വീകരിക്കുമെന്നും മലപ്പുറം പോലീസ് വ്യക്തമാക്കി.

ഒമ്പതു സ്ഥാനാര്‍ഥികള്‍

ഒമ്പതു സ്ഥാനാര്‍ഥികളാണ് മലപ്പുറം ലോക്‌സഭാ സീറ്റിനായി രംഗത്തുള്ളത്. സിപിഎമ്മിന്റെ അഡ്വ എംബി ഫൈസലാണ് കുഞ്ഞാലിക്കുട്ടിയുടെ മുഖ്യ എതിരാളി. കുഞ്ഞാലിക്കുട്ടിക്കും ഫൈസലിനും തിരിച്ചടിയായി രണ്ട് അപരന്‍മാരും മല്‍സരിക്കുന്നുണ്ട്.

English summary
Bjp gives compliant against kunhalikkutty in malappuram police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X