കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർത്തവ ദിനങ്ങളിൽ ക്ഷേത്രത്തിൽ പ്രവേശിച്ചെന്ന് നവമിയുടെ വെളിപ്പെടുത്തൽ; പിന്നാലെ ബിജെപിയുടെ പരാതി...

ആർത്തവ ദിനങ്ങളിൽ ക്ഷേത്രങ്ങളിൽ പ്രവേശിച്ചിട്ടുണ്ടെന്ന നവമിയുടെ വെളിപ്പെടുത്തലിനെതിരെയാണ് ബിജെപി പരാതി നൽകിയത്.

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ആർത്തവത്തെക്കുറിച്ചുള്ള എസ്എഫ്ഐ വനിതാ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പോലീസിൽ പരാതി. എസ്എഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം നവമി രാമചന്ദ്രനെതിരെ ബിജെപിയാണ് പത്തനംതിട്ട പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

ആർത്തവ ദിനങ്ങളിൽ ക്ഷേത്രങ്ങളിൽ പ്രവേശിച്ചിട്ടുണ്ടെന്ന നവമിയുടെ വെളിപ്പെടുത്തലിനെതിരെയാണ് ബിജെപി പരാതി നൽകിയത്. ആചാരങ്ങൾ ലംഘിച്ച് ക്ഷേത്രങ്ങളിൽ പ്രവേശിച്ച നവമിക്കെതിരെ നടപടി വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ആർത്തവ ദിനങ്ങളിലെ ക്ഷേത്രവിലക്കിനെതിരെയുള്ള നവമിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഈ വിവാദങ്ങളുടെയെല്ലാം തുടക്കം.

ആർത്തവം...

ആർത്തവം...

ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗവും, എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമായ നവമി രാമചന്ദ്രൻ ആർത്തവത്തെക്കുറിച്ചുള്ള പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്. ആർത്തവ ദിനങ്ങളിലെ ക്ഷേത്ര പ്രവേശന വിലക്കിനെതിരെ വിനേഷ് ബാവിക്കര എഴുതിയ കവിതയാണ് നവമി ആദ്യം ഫേസ്ബുക്കിൽ പങ്കുവച്ചത്.

സൈബർ ആക്രമണം...

സൈബർ ആക്രമണം...

നവമിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ നവമിയെ എതിർത്തും അനുകൂലിച്ചും നിരവധിപേർ രംഗത്തെത്തി. അതിനിടെ, സംഘപരിവാർ ഗ്രൂപ്പുകളിൽ നവമിയെ ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു.

അനാശാസ്യം...

അനാശാസ്യം...

എസ്എഫ്ഐ വനിതാ നേതാവായ നവമിയെ അനാശാസ്യത്തിന് പിടിച്ചതിനെ തുടർന്ന് കോളേജിൽ നിന്ന് പുറത്താക്കിയെന്നാണ് സംഘപരിവാർ അനുകൂലികൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചിരുന്നത്. നവമിയുടെ ചിത്രം ഉൾപ്പെടെയുള്ള പോസ്റ്റുകളായിരുന്നു ഇവർ പ്രചരിപ്പിച്ചത്.

 അനുജത്തി...

അനുജത്തി...

സൈബർ ആക്രമണത്തിന് പിന്നാലെ നവമിക്കും കുടുംബത്തിനും നേരെ ആർഎസ്എസുകാരിൽ നിന്ന് ഭീഷണികളുമുണ്ടായിരുന്നു. ഇതിനുപിന്നാലെ നവമിയുടെ അനുജത്തിയെ ബൈക്കിലെത്തിയ രണ്ടുപേർ ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നായിരുന്നു നവമിയുടെ ആരോപണം.

പരാതി...

പരാതി...

എന്നാൽ സൈബർ ആക്രമണത്തിന് ഇരയാക്കപ്പെട്ട നവമിയെ സംരക്ഷിക്കാൻ സിപിഎം പ്രാദേശികഘടകം തയ്യാറായില്ല. വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും മതസ്പർദ്ധയുണ്ടാക്കുന്ന പോസ്റ്റുകളും പ്രതികരണങ്ങളും അംഗീകരിക്കാനാകില്ലെന്നായിരുന്നു പാർട്ടിയുടെ വിശദീകരണം. ഇതിനുപിന്നാലെയാണ് സൈബർ ആക്രമണത്തിനെതിരെ നവമി പരാതി നൽകിയത്.

പ്രവേശിച്ചെന്ന്...

പ്രവേശിച്ചെന്ന്...

ആർത്തവ പോസ്റ്റിനെ ചൊല്ലിയുള്ള വിവാദം കൊടുമ്പിരികൊണ്ടിരിക്കെയാണ് അതിന്റെ തുടർച്ചയെന്നോണം നവമി മറ്റൊരു പോസ്റ്റിട്ടത്. ആർത്തവ ദിനങ്ങളിൽ താൻ ചില ക്ഷേത്രങ്ങളിൽ പ്രവേശിച്ചിട്ടുണ്ടെന്നായിരുന്നു നവമിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.

പോലീസിൽ...

പോലീസിൽ...

ആർത്തവദിനത്തിൽ ക്ഷേത്രത്തിൽ പ്രവേശിച്ചെന്ന നവമിയുടെ വെളിപ്പെടുത്തലിനെതിരെയാണ് ബിജെപി കഴിഞ്ഞദിവസം പോലീസിൽ പരാതി നൽകിയത്. ക്ഷേത്രാചാരം ലംഘിച്ച നവമിക്കെതിരെ നടപടി വേണമെന്നാണ് ബിജെപിയുടെ ആവശ്യം.

രൂക്ഷമായപ്പോൾ...

രൂക്ഷമായപ്പോൾ...

എന്നാൽ തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ നവമി തന്നെ സംഭവത്തിൽ വിശദീകരണം നൽകി. തനിക്കെതിരെയുള്ള സൈബർ ആക്രമണം രൂക്ഷമായപ്പോൾ വികാരക്ഷോഭം സഹിക്കാനാകാതെയാണ് അങ്ങനെ പറഞ്ഞതെന്നും, സത്യത്തിൽ ആർത്തവദിനത്തിൽ ക്ഷേത്രത്തിൽ പ്രവേശിച്ചിട്ടില്ലെന്നും നവമി പിന്നീട് പറഞ്ഞു.

ആർത്തവ പോസ്റ്റിന്റെ പേരിൽ ആക്രമണവും! പത്താം ക്ലാസുകാരിയെ ബൈക്കിലെത്തി ഇടിച്ചിട്ടു; പിന്നിൽ ആർഎസ്എസ്?ആർത്തവ പോസ്റ്റിന്റെ പേരിൽ ആക്രമണവും! പത്താം ക്ലാസുകാരിയെ ബൈക്കിലെത്തി ഇടിച്ചിട്ടു; പിന്നിൽ ആർഎസ്എസ്?

ആർത്തവത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ്.. നവമി രാമചന്ദ്രന് നേർക്ക് സംഘി സൈബർ ആക്രമണംആർത്തവത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ്.. നവമി രാമചന്ദ്രന് നേർക്ക് സംഘി സൈബർ ആക്രമണം

60കാരനായ മലപ്പുറത്തെ ലീഗ് നേതാവ് 10 വയസുകാരിയെ പീഡിപ്പിച്ചു! ടിവി കാണാൻ വിളിച്ചുവരുത്തി...60കാരനായ മലപ്പുറത്തെ ലീഗ് നേതാവ് 10 വയസുകാരിയെ പീഡിപ്പിച്ചു! ടിവി കാണാൻ വിളിച്ചുവരുത്തി...

English summary
bjp filed complaint against navami ramachandran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X