'കീഴ്ജാതിക്കാരുടെ വോട്ട് വേണ്ട'... ബിജെപി സ്ഥാനാര്‍ഥി രവീശ് തന്ത്രിക്കെതിരെ വ്യാജ പ്രചാരണം..
കാസര്‍കോട്: കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള ജില്ലകളിലൊന്നാണ് കാസര്‍കോട്. കെ ജി മാരാരുടെ കാലം മുതല്‍ ബി ജെ പി വിജയപ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളിലൊന്നാണ് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം. മഞ്ചേശ്വരത്തിന്റെ തൊട്ടടുത്ത മണ്ഡലമായ കാസര്‍കോടും ബി ജെ പിക്ക് സാമാന്യം ഭേദപ്പെട്ട വോട്ടുണ്ട്. ഇത്തവണ വിജയപ്രതീക്ഷയുമുണ്ട്.
കാസര്‍കോട് മണ്ഡലത്തില്‍ മത്സരിക്കുന്ന ബി ജെ പി സ്ഥാനാര്‍ഥി രവീശ് തന്ത്രിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ ഉയരുന്നതാണ് പാര്‍ട്ടിയെ ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത്. ബീഫ് തിന്നുന്നവരുടെ വോട്ട് തനിക്ക് വേണ്ട, കീഴ്ജാതിക്കാരുടെ വോട്ട് തനിക്ക് വേണ്ട എന്നിങ്ങനെ രവീശ് തന്ത്രി പറയുന്ന തരത്തിലുള്ള പോസ്റ്ററുകളാണ് പ്രചരിക്കുന്നത്. ഇതാണ് സംഘപരിവാറിന് താഴ്ന്ന വിഭാഗങ്ങളോടുള്ള നയം എന്ന് പറഞ്ഞാണ് പോസ്റ്റര്‍ പ്രചരിക്കുന്നത്.

വ്യാജ പ്രചാരണം ശക്തമായതോടെ ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം നുണ പ്രചാരണം ശ്രദ്ധയില്‍ പെട്ടാല്‍ സ്‌ക്രീന്‍ഷോട്ട് സഹിതം തങ്ങളെ അറിയിക്കണമെന്ന് ബി ജെ പി ഐ ടി സെല്ലും സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ആളുകളോട് അഭ്യര്‍ഥിക്കുന്നുണ്ട്. നുണപ്രചാരണങ്ങള്‍ക്കെതിരെ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും ബി ജെ പി അഭ്യര്‍ഥിക്കുന്നു.
കാസര്‍കോട് ഇത്തവണ യു ഡി എഫും ബി ജെ പിയും തമ്മിലാണ് മത്സരം. ഈ സാഹചര്യത്തിലാണ് ഹിന്ദു ഐക്യവേദി നേതാവായ രവീശ് തന്ത്രിയെ ബി ജെ പി രംഗത്തിറക്കിയത്. സിറ്റിങ് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് തന്നെയാണ് ഇത്തവണയും യു ഡി എഫിന് വേണ്ടി രംഗത്തിറങ്ങുന്നത്. ഐ എന്‍ എല്‍ ആദ്യം നിരസിച്ച സീറ്റാണ് കാസര്‍കോട്ടേത്. മുന്നണിതല ചര്‍ച്ചകള്‍ക്കൊടുവില്‍ സീറ്റ് ഗത്യന്തരമില്ലാതെ ഐ എന്‍ എല്‍ സ്വീകരിക്കുകയായിരുന്നു. കൊല്ലം സ്വദേശിയായ എം എ അമീറാണ് എല്‍ ഡി എഫിന്റെ ഇവിടത്തെ സ്ഥാനാര്‍ഥി.












Click it and Unblock the Notifications