കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയിലെ തര്‍ക്കം കഴിഞ്ഞു! അന്തിമ പട്ടിക ഇങ്ങനെ! പ്രഖ്യാപനം ഇന്ന്

  • By
Google Oneindia Malayalam News

സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് ഇന്ന് ദില്ലിയില്‍ യോഗം ചേരും. സ്ഥാനാര്‍ത്ഥികളെ തിരുമാനിക്കാനാന്‍ സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയും കുമ്മനം രാജശേഖനും ദില്ലിക്ക് തിരിച്ചു. സ്ഥാനാര്‍ത്ഥി തര്‍ക്കങ്ങളെല്ലാം പരിഹരിക്കപ്പെട്ടതായാണ് സൂചന.

<strong>ബിജെപിയുടെ 'തമിഴ്നാട്' മോഹത്തിന്‍റെ ചിറകരിയാന്‍ രാഹുലിന്‍റെ ' മാസ് മൂവ്'! രണ്ടാം മണ്ഡലം?</strong>ബിജെപിയുടെ 'തമിഴ്നാട്' മോഹത്തിന്‍റെ ചിറകരിയാന്‍ രാഹുലിന്‍റെ ' മാസ് മൂവ്'! രണ്ടാം മണ്ഡലം?

അതേസമയം അന്തിമ പട്ടികയില്‍ ശ്രീധരന്‍ പിള്ളയ്ക്ക് സീറ്റില്ലെന്നാണ് വിവരം. കോണ്‍ഗ്രസ് വിട്ട് വന്ന ടോം വടക്കന്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. മറ്റ് സ്ഥാനാര്‍ത്ഥികള്‍ ഇങ്ങനെ

തിരുവനന്തപുരത്ത് കുമ്മനം

തിരുവനന്തപുരത്ത് കുമ്മനം

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തന്നെയാകും സ്ഥാനാര്‍ത്ഥി. അതേസമയം കുമ്മനം തിരുവനന്തപുരം ഉറപ്പിച്ചതോടെ മണ്ഡലത്തില്‍ കണ്ണുവെച്ച പിള്ള പത്തനംതിട്ടയ്ക്കായി ആവശ്യം ഉന്നയിച്ചരുന്നു. എന്നാല്‍ പത്തനംതിട്ടയ്ക്ക് വേണ്ടി എംടി രമേശനും കെ സുരേന്ദ്രനും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

ശ്രീധരന്‍ പിള്ള പുറത്ത്

ശ്രീധരന്‍ പിള്ള പുറത്ത്

ശ്രീധരന്‍ പിള്ള മത്സരിക്കാനില്ലെന്ന് അനൗപചാരിക ചര്‍ച്ചകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെ സുരേന്ദ്രന് പത്തനംതിട്ട നല്‍കണമെന്നാണ് പ്രവര്‍ത്തകരുടേയും നേതാക്കളുടേയും വികാരം. ഇതോടെ കെ സുരേന്ദ്രന്‍ തന്നെയാകും പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി എന്നാണ് സൂചന.

തൃശ്ശൂരില്‍ തിരുമാനം

തൃശ്ശൂരില്‍ തിരുമാനം

തൃശ്ശൂര്‍ ആണ് മറ്റൊരു എ ക്ലാസ് മണ്ഡലം. തൃശ്ശൂര്‍ ബിഡിജെഎസിന് നല്‍കാനാണ് ദേശീയ നേതൃത്വം ആദ്യം തിരുമാനിച്ചിരുന്നത്. തുഷാര്‍ വെള്ളാപ്പള്ളി ഇവിടെ മത്സരിക്കണമെന്ന് അമിത് ഷാ നിര്‍ദ്ദേശിച്ചിരുന്നു.

അവകാശം ഉന്നയിച്ചു

അവകാശം ഉന്നയിച്ചു

കഴിഞ്ഞ ദിവസം തുഷാര്‍ ദില്ലിയില്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുഷാര്‍ മത്സരിക്കണമെന്ന് തന്നെയാണ് ഷാ ആവശ്യപ്പെട്ടതെന്നും തുഷാര്‍ വഴങ്ങിയെന്നും സൂചനകളുണ്ട്.

വടക്കനും സ്ഥാനാര്‍ത്ഥിപട്ടികയില്‍

വടക്കനും സ്ഥാനാര്‍ത്ഥിപട്ടികയില്‍

അമിത് ഷായില്‍ നിന്ന് ചില ഉറപ്പുകള്‍ കൂടി ലഭിക്കാന്‍ കാത്തിരിക്കുകയാണ് തുഷാര്‍. ലഭിച്ചയുടന്‍ നിലപാട് അറിയിക്കും. കോണ്‍ഗ്രസ് വിട്ട് വന്ന മുന്‍ എഐസിസി വക്താവ് കൂടിയായ ടോം വടക്കനും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ചാലക്കുടിയില്‍

ചാലക്കുടിയില്‍

കോണ്‍ഗ്രസിലായിരുന്നപ്പോള്‍ നിരവധി തവണ വടക്കന്‍ തൃശ്ശൂരില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ടോം വടക്കെ ചാലക്കുടിയിലേക്കാവും ബിജെപി പരിഗണിക്കുകയെന്നാണ് വിവരം.

ആലപ്പുഴയില്‍

ആലപ്പുഴയില്‍

കെ സുരേന്ദ്രന് പത്തനംതിട്ട ഏറെ കുറേ ഉറപ്പായതോടെ ആലപ്പുഴയില്‍ കെഎസ് രാധാകൃഷ്ണനെയാകും മത്സരിപ്പിക്കുക.പാലക്കാടിനായിരുന്നു ശോഭാ സുരേന്ദ്രന്‍ അവകാശം ഉന്നയിച്ചിരുന്നത്. എന്നാല്‍ സി കൃഷ്ണകുമാറിന് പാലക്കാട് നല്‍കാനാണ് നിലവില്‍ സംസ്ഥാന നേതൃത്വത്തിന്‍റെ തിരുമാനം.

മാറ്റി നിര്‍ത്തും

മാറ്റി നിര്‍ത്തും

ശോഭാ സുരേന്ദ്രന് ആറ്റിങ്ങല്‍ നല്‍കിയേക്കും. ആറ്റിങ്ങലില്‍ പരിഗണിച്ചിരുന്ന പികെ കൃഷ്ണദാസിനെ കോഴിക്കോടാകും മത്സരിപ്പിക്കുക. എതിര്‍പ്പുയര്‍ത്തിയാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നേ മാറ്റി നിര്‍ത്തിയേക്കും എന്നാണ് വിവരം.

എംടി രമേശ്

എംടി രമേശ്

കോഴിക്കോട് എംടി രമേശിന്‍റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും രമേശ് താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ദേശീയ നേതൃത്വം നിര്‍ദ്ദേശിക്കുകയാണെങ്കില്‍ ചിലപ്പോള്‍ എംടി രമേശ് ഇവിടെ സ്ഥാനാര്‍ത്ഥിയാകും.

കാസര്‍ഗോഡും കൊല്ലവും

കാസര്‍ഗോഡും കൊല്ലവും

കൊല്ലത്ത് സിവി ആനന്ദബോസോ, ശ്യാം കുമാറോ മത്സരിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്. എ ക്ലാസ് മണ്ഡലമല്ലേങ്കിലും കാസര്‍ഗോഡ് സ്വാധീനം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ കണക്ക് ഇവിടെ യുവമോര്‍ച്ചാ നേതാവ് പ്രകാശ് ബാബുവിനെയാണ് പരിഗണിക്കുന്നത്.

 മറ്റ് സ്ഥാനാര്‍ത്ഥികള്‍ ഇങ്ങനെ

മറ്റ് സ്ഥാനാര്‍ത്ഥികള്‍ ഇങ്ങനെ

കണ്ണൂര്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ സികെ പത്മനാഭന്‍, വടകരയില്‍ വികെ സജീവന്‍, പൊന്നാനിയില്‍ മഹിളാ മോര്‍ച്ചാ നേതാവ് വിടി രമ, മലപ്പുറത്ത് വി ഉണ്ണികൃഷ്ണന്‍, കോട്ടയത്ത് പിസി തോമസ്, മവേലിക്കരയില്‍ പി സുധീര്‍.

<strong>ഇത് പുതിയ കോണ്‍ഗ്രസ്! പ്രിയങ്കയുടെ റാലിയിലെ സ്ത്രീപക്ഷ അഭിസംബോധന ചര്‍ച്ചയാകുന്നു!</strong>ഇത് പുതിയ കോണ്‍ഗ്രസ്! പ്രിയങ്കയുടെ റാലിയിലെ സ്ത്രീപക്ഷ അഭിസംബോധന ചര്‍ച്ചയാകുന്നു!

English summary
Bjp final candidate list out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X