കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രനെ പുറത്താക്കാന്‍ ഒന്നിച്ച് ശോഭയും കൃഷ്ണദാസും, ബിജെപിയില്‍ പോര്, കേന്ദ്രത്തിന് കത്ത്!!

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ നിരാശ നിറഞ്ഞ പ്രകടനത്തിന് പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പുറത്താക്കാന്‍ നീക്കം. പാര്‍ട്ടിയിലെ ശത്രുപക്ഷങ്ങള്‍ തമ്മില്‍ അദ്ദേഹത്തിനെതിരെ ഒന്നിച്ചിരിക്കുകയാണ്. കേന്ദ്ര നേതൃത്വത്തിന് കൃഷ്ണദാസ്-ശോഭാ സുരേന്ദ്രന്‍ പക്ഷം കത്തയച്ചു. പ്രതീക്ഷിച്ച ജയം സുരേന്ദ്രന് നേടി തരാന്‍ സാധിച്ചില്ലെന്നാണ് ഇവരുടെ വാദം. തദ്ദേശ തിരഞ്ഞെടുപ്പിലെ പടലപിണക്കങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കും നീളുമെന്ന് ഇതോടെ ഉറപ്പായിരിക്കും. വി മുരളീധരനെതിരെയുളള പടപ്പുറപ്പാട് കൂടിയാണിത്.

ഒന്നിച്ച് ശത്രുപക്ഷം

ഒന്നിച്ച് ശത്രുപക്ഷം

സുരേന്ദ്രനെതിരെ ശത്രുപക്ഷം ഒറ്റക്കെട്ടായി രംഗത്ത് വന്നിരിക്കുകയാണ്. കൃഷ്ണദാസ്-ശോഭ പക്ഷം കേന്ദ്ര നേതൃത്വത്തിന് സുരേന്ദ്രനെ മാറ്റാന്‍ ആവശ്യപ്പെട്ട് കത്തയച്ചു. ബിജെപി അനുകൂല സാഹചര്യം ഉണ്ടായിട്ട് പോലും ജയം നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. ഇതിന് കാരണം സുരേന്ദ്രനാണ്. അദ്ദേഹത്തിന്റെ ഏകാധിപത്യ നിലപാടാണ് തോല്‍വിയിലേക്ക് നയിച്ചതെന്ന് കത്തില്‍ ആരോപിക്കുന്നു. കോര്‍ കമ്മിറ്റിയും തിരഞ്ഞെടുപ്പ് കമ്മിറ്റിയുമൊന്നും ചേര്‍ന്നില്ല. പ്രകടന പത്രിക പോലും തയ്യാറാക്കാതെയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ഇവര്‍ കത്തില്‍ പറയുന്നു.

ഇവരെ പരിഗണിച്ചില്ല

ഇവരെ പരിഗണിച്ചില്ല

തിരഞ്ഞെടുപ്പിന്റെ സമയത്ത് എല്ലാം സുരേന്ദ്രന്‍ ഒറ്റയ്ക്കാണ് തീരുമാനിച്ചത്. ശോഭാ സുരേന്ദ്രന്‍, പിഎം വേലായുധന്‍, കെപി ശ്രീശന്‍ എന്നീ മുതിര്‍ന്ന നേതാക്കളെ പരിഗണിച്ചതേയില്ലെന്ന് ശോഭാ വിഭാഗം പറയുന്നു. കോണ്‍ഗ്രസില്‍ നിന്ന് മറുകണ്ടം ചാടിയവര്‍ക്ക് സുരേന്ദ്രന്‍ വാരിക്കോരി സ്ഥാനമാനങ്ങള്‍ നല്‍കി. നിയമസഭാ തിരഞ്ഞെടുപ്പിലും സുരേന്ദ്രന്റെ നേതൃത്വമാണെങ്കില്‍ നിലം തൊടാതെ പരാജയപ്പെടുമെന്ന് കത്തില്‍ പറയുന്നു. സംസ്ഥാന തലത്തില്‍ സംഘടന അഴിച്ചുപണിയണെന്ന് കൃഷ്ണദാസ് പക്ഷവും അഭിപ്രായപ്പെടുന്നു.

ആര്‍എസ്എസ് ഇടപെട്ടിട്ടും തീര്‍ന്നില്ല

ആര്‍എസ്എസ് ഇടപെട്ടിട്ടും തീര്‍ന്നില്ല

ശോഭാ സുരേന്ദ്രന്റെ പരാതി ആര്‍എസ്എസ് ഇടപെട്ടിട്ടും സുരേന്ദ്രന്‍ പരിഗണിച്ചില്ല. ഇത് ഗൗരവപൂര്‍വം ആര്‍എസ്എസും കാണുന്നുണ്ട്. ടിഎന്‍ ഈശ്വര്‍, സുദര്‍ശനന്‍, ഗോപാലന്‍കുട്ടി മാസ്റ്റര്‍ എന്നിവരായിരുന്നു ശോഭയുടെ പരാതി തീര്‍ക്കുമെന്ന് പറഞ്ഞിരുന്നു. സിപി ദരാധാകൃഷ്ണന്‍ ഇടപെട്ട് ഉണ്ടാക്കിയ ഉറപ്പും സുരേന്ദ്രന്‍ പരിഗണിച്ചില്ല. ഇതെല്ലാം സുരേന്ദ്രന് പുറത്തേക്കുള്ള വഴിയൊരുക്കുന്നു. ആര്‍എസ്എസും കേന്ദ്ര നേതൃത്വവും ഒരുപോലെ സുരേന്ദ്രന്റെ കാര്യത്തില്‍ അസംതൃപ്തരാണ്. നാളെ നടക്കുന്ന യോഗം അതുകൊണ്ട് നിര്‍ണായകമാകും.

മോഹിച്ചത് നടന്നില്ല

മോഹിച്ചത് നടന്നില്ല

എട്ടായിരം സീറ്റുകളും 194 പഞ്ചായത്തുകളും 24 നഗരസഭകളും നേടുമെന്നും, തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകളും നേടുമെന്നായിരുന്നു സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് നല്‍കിയ ഉറപ്പ്. സംസ്ഥാന നേതൃത്വം ശരിക്കും മോഹിച്ചത് 7000 വാര്‍ഡുകളായിരുന്നു. പക്ഷേ 1600നടുത്ത് വാര്‍ഡുകളില്‍ ഒതുങ്ങി. മുനിസിപ്പാലിറ്റികളില്‍ മൂന്നുറ് സീറ്റുകളില്‍ അധികം ജയിച്ചതാണ് വലിയ നേട്ടം. നാല് മുനിസിപ്പാലിറ്റികളിലും 28 ഗ്രാമപഞ്ചായത്തിലും നേട്ടം തന്നെയാണ് ബിജെപി സ്വന്തമാക്കിയത്. പന്തളത്തും വര്‍ക്കലയിലും സിപിഎമ്മിനെ ഞെട്ടിക്കാനും സാധിച്ചു.

ശബരിമല ഉള്‍പ്പെടെ കൈയ്യില്‍

ശബരിമല ഉള്‍പ്പെടെ കൈയ്യില്‍

സുരേന്ദ്രന്റെ നേതൃത്വം ബിജെപിക്ക് ഗുണം ചെയ്തില്ലെന്ന് പറയാനാവില്ല. ശബരിമല ഉള്‍പ്പെടുന്ന പെരുനാട് പഞ്ചായത്തില്‍ എന്‍ഡിഎ വലിയ മുന്നേറ്റം നടത്തി. പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ശബരിമല ഉള്‍പ്പെടെ അഞ്ച് വാര്‍ഡുകള്‍ എന്‍ഡിഎയ്ക്ക് ലഭിച്ചു. പ്രതിപക്ഷ കക്ഷി സ്ഥാനവും മുന്നണിക്ക് തന്നെയാണ്. ശബരിമല സമരം അടക്കം ഗുണം ചെയ്‌തെന്നാണ് വിലയിരുത്തല്‍. ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ തവണ യുഡിഎഫിനാണ് ഇവിടെ ഭരണം ലഭിച്ചത്.

Recommended Video

cmsvideo
കേരളത്തിൽ ബിജെപി നേതാക്കൾ തമ്മിൽത്തല്ല്..സുരുവണ്ണൻ തീർന്നു | Oneindia Malayalam
കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

ഒന്ന് മുതല്‍ 12 വരെ വാര്‍ഡുകള്‍ നേടിയാണ് യുഡിഎഫ് കഴിഞ്ഞ തവണ വിജയിച്ചത്. എന്നാല്‍ ഇത്തവണ ഒരു വാര്‍ഡില്‍ മാത്രമാണ് വിജയിച്ചത്. 2, 7, 9, 14, 15 എന്നീ വാര്‍ഡുകള്‍ ഇത്തവണ എന്‍ഡിഎയ്‌ക്കൊപ്പം നിന്നു. യുഡിഎഫിന് അനുകൂലമായി രാഷ്ട്രീയ സാഹചര്യം മാറിയെങ്കിലും കഴിഞ്ഞ തവണ സിപിഎമ്മിന് 14, 15 വാര്‍ഡുകള്‍ നേടാന്‍ സാധിച്ചിരുന്നു. ഇത്തവണ അവ എല്‍ഡിഎഫിനെ കൈവിടുന്നതാണ് കണ്ടത്. ശബരിമല സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന സുരേന്ദ്രന്റെ നേട്ടമായി ഇതിനെ കാണാനാവും.

English summary
bjp fraction fight continues after local body election, two fraction sent letter against k surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X