ബിജെപി കേരളത്തില്‍ ചെലവാക്കിയത് 82.67 കോടി രൂപ; വരവ് 1494 കോടി രൂപ! നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്ക്

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കായി ബിജെപി ചെലവഴിച്ചത് 529.38 കോടി രൂപ. ഇതില്‍ പകുതിയിലധികം തുകയും പശ്ചിമ ബംഗാളിലാണ് ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടി സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് ചെലവ് റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു അസം, തമിഴ്നാട്, പുതുച്ചേരി, കേരളം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.

അഞ്ച് സംസ്ഥാനങ്ങളിലായി ബിജെപി നടത്തിയ ആകെ ചെലവ് 529.38 കോടി രൂപയാണെന്നും, അതില്‍ 286 കോടി രൂപ പശ്ചിമ ബംഗാളില്‍ മാത്രമായാണ് ചെലവഴിച്ചതെന്നും ചെലവ് കണക്കുകള്‍ സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ അതിന്റെ സമാപനം വരെയുള്ള കാലയളവില്‍ നടത്തിയതോ അംഗീകരിച്ചതോ ആയ ചെലവുകളാണ് ഈ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

BJP Fund

മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പൊതുവായ പാര്‍ട്ടി പ്രചാരണത്തിനും സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കേരളത്തില്‍ ബിജെപി നടത്തിയ ആകെ തിരഞ്ഞെടുപ്പ് ചെലവ് 82.67 കോടി രൂപയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി പൊതു പ്രചാരണത്തിനായി 54.93 കോടി രൂപയും സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായി 27.74 കോടി രൂപയുമാണ് വിനിയോഗിച്ചത്.

കേരളത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍, പൊതു പാര്‍ട്ടി പ്രചാരണത്തിനായി സംസ്ഥാന ഘടകം 41.13 കോടി രൂപ ചെലവഴിച്ചു. ഇതില്‍ മാധ്യമ പരസ്യങ്ങള്‍ക്കായി 26.01 കോടി രൂപയും, പ്രചാരണ സാമഗ്രികള്‍ക്കായി 5.01 കോടി രൂപയും, താരപ്രചാരകരുടെ യാത്രാ ചെലവുകള്‍ക്കായി 8.30 കോടി രൂപയും ഉള്‍പ്പെടുന്നു. തിരഞ്ഞെടുപ്പ് കാലയളവില്‍ 1,494.38 കോടി രൂപയുടെ ആകെ വരവ് ഉണ്ടായതായും കേരളവുമായി ബന്ധപ്പെട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഈ തുക മുഴുവന്‍ ചെക്ക് അല്ലെങ്കില്‍ ഡ്രാഫ്റ്റ് വഴിയാണ് ലഭിച്ചത്. പാര്‍ട്ടിയുടെ കേന്ദ്ര ആസ്ഥാനം, കേരള സംസ്ഥാന ഘടകം, ജില്ലാ-പ്രാദേശിക ഘടകങ്ങള്‍ എന്നിവയുടെ സംയോജിത ക്ലോസിംഗ് ബാലന്‍സ് (അവസാന ബാലന്‍സ്) 768.91 കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് കാലയളവായി മാര്‍ച്ച് 15 മുതല്‍ മെയ് 6 വരെയുള്ള ദിവസങ്ങളാണ് ബിജെപി രേഖപ്പെടുത്തിയിരിക്കുന്നത്.

പശ്ചിമ ബംഗാളിലെയും കേരളത്തിലെയും ചെലവ് കണക്കുകള്‍ പാര്‍ട്ടി ഓഗസ്റ്റ് 25-നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചത്. പശ്ചിമ ബംഗാളിലെ ബിജെപിയുടെ ചെലവ് കണക്കുകള്‍ പ്രകാരം, സംസ്ഥാനത്തെ ആകെ തിരഞ്ഞെടുപ്പ് ചെലവ് 286.99 കോടി രൂപയാണ്. ഇതില്‍ 217.16 കോടി രൂപ പൊതുവായ പാര്‍ട്ടി പ്രചാരണത്തിനും, 69.83 കോടി രൂപ സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കുമായാണ് വിനിയോഗിച്ചത്.

പാര്‍ട്ടിയുടെ കേന്ദ്ര ആസ്ഥാനം, സംസ്ഥാന-ജില്ലാ-പ്രാദേശിക ഘടകങ്ങള്‍ എന്നിവ നടത്തിയ ചെലവുകള്‍ പൊതു പ്രചാരണ ചെലവുകളില്‍ ഉള്‍പ്പെടുന്നു. സ്ഥാനാര്‍ത്ഥികള്‍ക്ക് മൊത്തമായി നല്‍കിയ തുകയായി 58.80 കോടി രൂപയും, സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട പൊതുയോഗങ്ങള്‍, ഘോഷയാത്രകള്‍, അനുബന്ധ ക്രമീകരണങ്ങള്‍ എന്നിവയ്ക്കായി 6.09 കോടി രൂപയും ചെലവഴിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പ്രസിദ്ധീകരിക്കുന്നതിനായി 2.50 കോടി രൂപയും ചെലവഴിച്ചു. കേന്ദ്ര തലത്തില്‍ പാര്‍ട്ടി നടത്തിയ പ്രചാരണ ചെലവുകളുടെ വ്യാപ്തിയും പശ്ചിമ ബംഗാള്‍ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. താര പ്രചാരുടെ യാത്രാ ചെലവായി 51.50 കോടി രൂപയും, പൊതുവായ പാര്‍ട്ടി പ്രചാരണത്തിനായുള്ള മാധ്യമ പരസ്യങ്ങള്‍ക്കായി 55.76 കോടി രൂപയും ബിജെപി ചെലവഴിച്ചു.

പ്രചാരണ വേളയില്‍ പ്രമുഖ പ്രചാരകരും മറ്റ് നേതാക്കളും നടത്തിയ വിമാനയാത്രകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ഈ റിപ്പോര്‍ട്ടിലുണ്ട്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും പ്രചാരകരും നടത്തിയ വിമാന, ഹെലികോപ്റ്റര്‍ യാത്രകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പ്രമുഖ പ്രചാരകരുടെ ആകെ യാത്രാ ചെലവ് 51.50 കോടി രൂപയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലയളവില്‍ പാര്‍ട്ടിയിലേക്ക് എത്തിയ ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങളും ഈ റിപ്പോര്‍ട്ടിലുണ്ട്.

അതുപോലെ തന്നെ, തിരഞ്ഞെടുപ്പ് കാലയളവിന്റെ തുടക്കത്തിലും അവസാനത്തിലും വലിയൊരു സാമ്പത്തിക അടിത്തറ പശ്ചിമ ബംഗാള്‍ ഘടകത്തിനുണ്ടായിരുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര ആസ്ഥാനം, പശ്ചിമ ബംഗാള്‍ സംസ്ഥാന ഘടകം, ജില്ലാ-പ്രാദേശിക യൂണിറ്റുകള്‍ എന്നിവയുടെയെല്ലാം കൂടി കണക്കെടുത്താല്‍, 6,782.65 കോടി രൂപയുടെ ഓപ്പണിംഗ് ബാലന്‍സും 7,793.88 കോടി രൂപയുടെ ക്ലോസിംഗ് ബാലന്‍സും ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma