കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ വളര്‍ച്ച 35 മണ്ഡലങ്ങളില്‍, സിപിഎമ്മില്‍ അമ്പരപ്പ്... ഏജന്‍സിയെ നിയോഗിച്ച് കേന്ദ്രം

Google Oneindia Malayalam News

കൊച്ചി: മുന്‍കാലങ്ങളെ അപേക്ഷിച്ച് ബിജെപിയുടെ കേരളത്തിലെ വളര്‍ച്ച അതിവേഗമാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച വോട്ടുകള്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നു. ബിജെപിയുടെ വളര്‍ച്ച കോണ്‍ഗ്രസിനെയാണ് കൂടുതല്‍ തളര്‍ത്തുന്നത് എന്ന കാര്യം വ്യക്തമാണ്. അതേസമയം, ഇടതുപക്ഷ വോട്ടുകളും ചോരുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്ക് നോക്കിയാല്‍ 35 മണ്ഡലങ്ങളില്‍ ബിജെപിയുടെ കുതിപ്പ് പ്രകടമാണ്. ഇക്കാര്യത്തില്‍ സിപിഎമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നു.

ബിജെപിയുടെ മുന്നേറ്റമുള്ള മണ്ഡലങ്ങള്‍ അവര്‍ പ്രത്യേകം പട്ടിക തയ്യാറാക്കുകയും ഇവിടെ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഏതൊക്കെയാണ് ബിജെപി ശക്തിപ്പെടുന്ന 35 മണ്ഡലങ്ങള്‍. വിശദീകരിക്കാം....

20 ശതമാനത്തിലധികം വോട്ട് കിട്ടി

20 ശതമാനത്തിലധികം വോട്ട് കിട്ടി

തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്ക് നോക്കിയാല്‍ 35 മണ്ഡലങ്ങളില്‍ ബിജെപി 20 ശതമാനമോ അതിലധികമോ വോട്ടുകള്‍ നേടിയിട്ടുണ്ട്. ഇത്രയും വോട്ട് നേടിയ മണ്ഡലങ്ങളില്‍ ബിജെപി വളരുന്നു എന്നാണ് സിപിഎം മനസിലാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലബാര്‍ മേഖല എന്നിവിടങ്ങളിലാണ് ബിജെപി കുതിക്കുന്ന മണ്ഡലങ്ങള്‍.

55 മണ്ഡലങ്ങളില്‍ 20000ത്തില്‍ കൂടുതല്‍

55 മണ്ഡലങ്ങളില്‍ 20000ത്തില്‍ കൂടുതല്‍

കഴിഞ്ഞ രണ്ട് തദ്ദേശ തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ബിജെപിക്ക് അഭൂതപൂര്‍വമായ വളര്‍ച്ച മൊത്തം വോട്ടിന്റെ കാര്യത്തിലുണ്ടായിട്ടില്ല. എന്നാല്‍ ചില മണ്ഡലങ്ങളില്‍ വോട്ട് കൂടിയത് പ്രകടമാണ്. 35 മണ്ഡലങ്ങൡ 25000ത്തില്‍ കൂടുതല്‍ വോട്ട് കിട്ടി. 55 മണ്ഡലങ്ങളില്‍ 20000ത്തില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചു.

ഭൂരിപക്ഷം കുറയും

ഭൂരിപക്ഷം കുറയും

2016ലെ തിരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലങ്ങളിലെയും ഭൂരിപക്ഷം പരിശോധിച്ചാല്‍ മിക്കതിലും 5000ത്തില്‍ താഴെ വോട്ടുകള്‍ക്കാണ് എന്നത് വ്യക്തം. അതുകൊണ്ടുതന്നെ ബിജെപി പിടിക്കുന്ന വോട്ടുകള്‍ എല്‍ഡിഎഫിനും യുഡിഎഫിനും നിര്‍ണായകമാണ്. അതുപോലെ തന്നെയാണ് മറ്റു ചെറുപാര്‍ട്ടികളുടെയും സാന്നിധ്യം. പ്രധാന കക്ഷികളുടെ വോട്ടുകള്‍ ചോര്‍ത്തുന്നതില്‍ ഇവര്‍ക്കെല്ലാം പങ്കുണ്ട്.

കൂടുതല്‍ തിരുവനന്തപുരത്ത്

കൂടുതല്‍ തിരുവനന്തപുരത്ത്

നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം, കാട്ടാക്കട, പാറശാല, കോവളം, നെടുമങ്ങാട്, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, അരുവിക്കര തുടങ്ങി തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിലെ ബിജെപിയുടെ വളര്‍ച്ച സിപിഎം നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബിജെപി വളരുന്നതും തിരുവനന്തപുരം ജില്ലയിലാണ് എന്ന് സിപിഎം മനസിലാക്കുന്നു.

കൊല്ലം, തൃശൂര്‍ ജില്ലകളില്‍

കൊല്ലം, തൃശൂര്‍ ജില്ലകളില്‍

കരുനാഗപ്പള്ളി, കുണ്ടറ, ചാത്തന്നൂര്‍, ഇരവിപുരം, കുന്നത്തൂര്‍, കൊട്ടാരക്കര തുടങ്ങിയ കൊല്ലം ജില്ലയിലെ മണ്ഡലങ്ങളും തൃശൂര്‍, മണലൂര്‍, കുന്നംകുളം, ഇരിങ്ങാലക്കുട, കുടുങ്ങല്ലൂര്‍, പുതുക്കാട്, നാട്ടിക, ചേലക്കര തുടങ്ങിയ തൃശൂര്‍ ജില്ലയിലെ മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ട് ശതമാനം പാര്‍ട്ടിയുടെ വളര്‍ച്ച പ്രകടമാക്കുന്നതാണ്.

ശക്തരെ കളത്തിലിറക്കും

ശക്തരെ കളത്തിലിറക്കും

പാലക്കാട്, മലമ്പുഴ, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, നെന്മാറ തുടങ്ങി പാലക്കാട് ജില്ലയിലെ മണ്ഡലങ്ങളിലും കോഴിക്കോട് നോര്‍ത്ത്, കുന്നമംഗലം, ഉദുമ, മഞ്ചേശ്വരം, കാസര്‍കോഡ് തുടങ്ങി മലബാറിലെ മണ്ഡലങ്ങളിലും ബിജെപി പ്രതീക്ഷ വയ്ക്കുന്നു. 25000ത്തിലധികം വോട്ടുകള്‍ ലഭിച്ച ഈ മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.

കേന്ദ്ര നേതൃത്വം സര്‍വ്വെ നടത്തുന്നു

കേന്ദ്ര നേതൃത്വം സര്‍വ്വെ നടത്തുന്നു

ബിജെപിയുടെ ജയസാധ്യത കണ്ടെത്തുന്നതിനും ജനകീയനായ സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിനും കേന്ദ്ര നേതൃത്വം പ്രത്യേക സര്‍വ്വേ ആരംഭിച്ചു. ഏജന്‍സിയെ ഉപയോഗിച്ചാണ് സര്‍വ്വെ. സംസ്ഥാനത്ത് ഗ്രൂപ്പ് പോരും കലഹവും രൂക്ഷമായ സാഹചര്യത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം ഇങ്ങനെ ഒരു നീക്കം നടത്തിയത്.

ന്യൂനപക്ഷ സ്ഥാനാര്‍ഥികള്‍

ന്യൂനപക്ഷ സ്ഥാനാര്‍ഥികള്‍

ക്രിസ്ത്യന്‍, മുസ്ലിം സ്ഥാനാര്‍ഥികളെയും ബിജെപി മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് വേരോട്ടമില്ലാത്ത മണ്ഡലങ്ങളിലെ പൊതുസമ്മതരെ തിരയുന്നുണ്ട്. ക്രൈസ്തവ സഭകള്‍ക്ക് താല്‍പ്പര്യമുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്താനും ബിജെപി തീരുമാനിച്ചു. ന്യൂനപക്ഷങ്ങളെ ബിജെപിയുമായി അടുപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.

Recommended Video

cmsvideo
മമ്മൂട്ടിയെ വിമര്‍ശിക്കാത്തതെന്തെന്ന് കൃഷ്ണകുമാര്‍ | Oneindia Malayalam

ബിജെപിയില്‍ കൂട്ടപ്പൊരിച്ചില്‍; ഒട്ടേറെ നേതാക്കളെ പുറത്താക്കി, ചിലര്‍ രാജിവച്ചു, ഈ കളിയെങ്കില്‍ വട്ടപ്പൂജ്യംബിജെപിയില്‍ കൂട്ടപ്പൊരിച്ചില്‍; ഒട്ടേറെ നേതാക്കളെ പുറത്താക്കി, ചിലര്‍ രാജിവച്ചു, ഈ കളിയെങ്കില്‍ വട്ടപ്പൂജ്യം

English summary
BJP gets 25000 more votes in 35 Assembly constituency; CPM introduce new election tactics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X