'ഇന്ത്യയുടെ സ്പെല്ലിംഗ് പോലും അറിയാത്തവരാണ് രാജ്യസ്നേഹം പഠിപ്പിക്കുന്നത്', ബിജെപിക്ക് ട്രോൾ പൂരം!
Recommended Video
പാലക്കാട്: രാഷ്ട്രീയമായി എതിര്‍ക്കുന്നവര്‍ക്ക് രാജ്യദ്രോഹി എന്ന ചാപ്പയടിക്കുന്നത് ബിജെപി നേതാക്കളുടേയും അണികളുടേയും സ്ഥിരം ശൈലിയാണ്. രാജ്യസ്‌നേഹത്തിന്റെ കുത്തകാവകാശം സ്വയം അവകാശപ്പെടുന്ന ബിജെപിക്ക് 'ഇന്ത്യ' മുട്ടന്‍ പണി കൊടുത്തിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി പാലക്കാട് പ്രചാരണ പരിപാടിക്കിറങ്ങിയാണ് ബിജെപി വെട്ടിലായിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമം അനുകൂല സമ്പര്‍ക്ക യജ്ഞം എന്ന പേരിലാണ് പ്രചാരണ പരിപാടി സംഘടിപ്പിച്ചത്. ബിജെപി കര്‍ണാടക അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍, ദേശീയ നിര്‍വാഹക സമിതി അംഗം സികെ പത്മനാഭന്‍, പികെ കൃഷ്ണദാസ് അടക്കമുളള നേതാക്കളാണ് പാലക്കാട് പ്രചാരണത്തിന് ഇറങ്ങിയത്.

ഈ നേതാക്കള്‍ പ്രചാരണത്തിനുളള ബാനറും പിടിച്ച് നില്‍ക്കുന്ന ചിത്രം ബിജെപി ഷൊര്‍ണൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് ജയന്‍ ചെര്‍പ്പുളശ്ശേരി ഫേസ്ബുക്കില്‍ പോസ്റ്റും ചെയ്തു. ഈ ബാനറിലെ അക്ഷരത്തെറ്റാണ് ബിജെപിയെ നാണം കെടുത്തിയിരിക്കുന്നത്. CAA-FOR INIDIA എന്നാണ് ബാനറിലെ വാചകങ്ങള്‍. അതായത് INDIA എന്ന് എഴുതേണ്ടതിന് പകരം INIDIA എന്നാണ് ബാനറില്‍ എഴുതിയിരിക്കുന്നത്. മാത്രമല്ല യജ്ഞം എന്ന് എഴുതിയതിലും പിശകുണ്ട്.
ഇതോടെ സോഷ്യല്‍ മീഡിയ ബിജെപിയെ ട്രോളിക്കൊല്ലുകയാണ്. ചിത്രം പോസ്റ്റ് ചെയ്ത മണ്ഡലം പ്രസിഡണ്ട് ഒടുവില്‍ ചിത്രത്തില്‍ നിന്ന് തെറ്റ് വന്ന ബാനറിന്റെ ഭാഗം എഡിറ്റ് ചെയ്ത് നീക്കി പോസ്റ്റ് ചെയ്‌തെങ്കിലും ട്രോളന്മാര്‍ വിടുന്ന മട്ടില്ല. സ്വന്തം രാജ്യത്തിന്റെ പേര് പോലും തെറ്റാതെ എഴുതാന്‍ അറിയാത്തവരാണ് പൗരത്വ നിയമത്തെ കുറിച്ച് പഠിപ്പിക്കാനും രാജ്യസ്‌നേഹം അളക്കാനും വരുന്നത് എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്.












Click it and Unblock the Notifications