Get Updates
Get notified of breaking news, exclusive insights, and must-see stories!

താമര ചിഹ്നം മറ്റു പാര്‍ട്ടിക്കാര്‍ക്കും നല്‍കി ബിജെപി; കപ്പും സോസറും ഭാഗ്യചിഹ്നമായ മലപ്പുറം, കൗതുക കാഴ്ച

കൊച്ചി: എല്ലാ പാര്‍ട്ടിക്കാര്‍ക്കും തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ് ചിഹ്നം. സിപിഎമ്മിന് ചുറ്റിക അരിവാള്‍ നക്ഷത്രവും കോണ്‍ഗ്രസിന് കൈപ്പത്തിയും മുസ്ലിം ലീഗിന് കോണിയും ബിജെപിക്ക് താമരയുമെല്ലാം സ്ഥാനാര്‍ഥിയുടെ പേരിനേക്കാള്‍ സുപരിചിതമാണ് വോട്ടര്‍മാര്‍ക്ക്. ചിഹ്നം മാത്രം നോക്കി വോട്ട് ചെയ്തിരുന്ന കാലവും ചില തിരഞ്ഞെടുപ്പുകള്‍ക്കുണ്ട്.

ചിഹ്നത്തിന്റെ കാര്യത്തില്‍ വ്യത്യസ്തമായ തിരഞ്ഞെടുപ്പാണ് 2021ല്‍ നടന്നത്. ബിജെപിയുടെ താമര ചിഹ്നം മറ്റു രണ്ട് പാര്‍ട്ടികള്‍ക്ക് നല്‍കിയ ചരിത്രം ഈ തിരഞ്ഞെടുപ്പിനുണ്ട്. എന്‍ഡിഎയുടെ ഘടകകക്ഷികളായിരുന്ന കേരള കാമരാജ് കോണ്‍ഗ്രസ്, ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിക്കുമാണ് താമര ചിഹ്നം ബിജെപി അന്ന് കൈമാറിയത്.

symbol for political parties

താമര ചിഹ്നത്തില്‍ മല്‍സരിച്ചാല്‍ കൂടുതല്‍ വോട്ട് കിട്ടുമെന്ന പ്രതീക്ഷയാണ് ഇതിന് കാരണം. കോവളം മണ്ഡലത്തില്‍ എന്‍ഡിഎക്ക് വേണ്ടി മല്‍സരിച്ചത് കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ ആയിരുന്നു. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി സുല്‍ത്താന്‍ ബത്തേരിയില്‍ ജനവിധി തേടിയത് സികെ ജാനുവും.

ദേവികുളത്തെ പത്രിക തള്ളലും ചിഹ്നവും

ഇടുക്കി ജില്ലയിലെ ദേവികുളം മണ്ഡലത്തില്‍ എന്‍ഡിഎ ഘടകകക്ഷിയായി മല്‍സര രംഗത്തെത്തിയ എഐഎഡിഎംകെയിലെ ആര്‍ ധനലക്ഷ്മി താമരചിഹ്നത്തില്‍ ജനവിധി തേടാനാണ് തീരുമാനിച്ചത്. ധനലക്ഷ്മിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് സ്വതന്ത്രനായിരുന്ന ഗണേഷിനെ എഐഎഡിഎംകെയില്‍ എത്തിച്ച് രണ്ടില ചിഹ്നം അനുവദിച്ച് മല്‍സരിപ്പിച്ച നാടകീയ സംഭവങ്ങളും അന്ന് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

മലപ്പുറത്ത് വളരെ വ്യത്യസ്തമാണ് കാര്യങ്ങള്‍. മുസ്ലിം ലീഗിന്റെ തട്ടകത്തില്‍ ചുറ്റിക അരിവാള്‍ ചിഹ്നം വോട്ട് പെട്ടിയില്‍ വീഴ്ത്തില്ലെന്ന് കരുതി സ്വതന്ത്ര ചിഹ്നമാണ് ഇടതുപക്ഷം തിരഞ്ഞെടുക്കാറ്. മറ്റു പാര്‍ട്ടികളില്‍ നിന്ന് കളംമാറി എത്തിയവരെയും ബിസിനസുകാരെയും സിപിഎം പരീക്ഷിച്ചു. ഒപ്പം തലവര തെളിഞ്ഞത് കപ്പും സോസറും ചിഹ്നത്തിലാണ്. വി അബ്ദുറഹ്മാനും കെടി ജലീലും ഉള്‍പ്പെടെ ജയിച്ചത് ഈ ചിഹ്നത്തിലാണ്.

ഇത്തവണയും മലപ്പുറത്തെ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ കപ്പും സോസറും ചിഹ്നം തന്നെ തിരഞ്ഞെടുക്കാനാണ് സാധ്യത. കേരള കോണ്‍ഗ്രസ് രണ്ട് തട്ടിലായത് കാരണം രണ്ടില ചിഹ്നം മാണി ഗ്രൂപ്പിനാണ്. ഇതിനെല്ലാം പുറമെ, റോസ്, ലാപ്പ് ടോപ്പ്, പൂട്ടും താക്കോലും തയ്യല്‍ മെഷീന്‍, കുട, ടെലിവിഷന്‍, വിസില്‍, മൊബൈല്‍ ഫോണ്‍, ഓട്ടോ റിക്ഷ, റെയില്‍വെ എഞ്ചിന്‍, മരം തുടങ്ങിയ ചിഹ്നങ്ങളും 2021ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+