ഏഷ്യാനെറ്റ് ന്യൂസുമായി ഇനി സഹകരിയ്ക്കില്ലെന്ന് ബിജെപി
കോട്ടയം: ഏഷ്യാനെറ്റ് ന്യൂസുമായുള്ള സഹകരണം അവസാനിപ്പിച്ചാതായി ബിജെപി സംസ്ഥാന നേതൃത്വം. പാര്‍ട്ടിയെ തളര്‍ത്തുന്നരീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് ആരോപിച്ചാണ് ഏഷ്യാനെറ്റ് ന്യൂസുമായുള്ള സഹകരണം ബിജെപി അവസാനിപ്പിച്ചത്. ബിജെപി ഭാരവാഹി യോഗത്തില്‍ പ്രസിഡന്റ് വി മുരളീധരന്‍ ആണ് ഇക്കാര്യം അറിയച്ചത്.
ചാനലിന്റെ ചര്‍ച്ചകളില്‍ ഇനി മുതല്‍ ബിജെപി നേതാക്കള്‍ പങ്കെടുക്കില്ല. ബിജെപിയുടെ വളര്‍ച്ചയെ തടസപ്പെടുത്തുന്ന തരത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ നല്‍കുന്നതെന്നാണ് പാര്‍ട്ടി ആരോപിയ്ക്കുന്നത്.

ഭാരവാഹി യോഗത്തില്‍ നേതൃത്വത്തിനിതെരിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയുടെ പ്രചാരണ പരിപാടികള്‍ ഉദ്ദേശിച്ച ഫലം കാണുന്നില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഹൈക്കോടതി സ്റ്റാന്‍ഡിംഗ് കൗണ്‍സിലില്‍ പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരെ തിരുകി കയറ്റിയെന്നും ആരോപണം.
12 അംഗ സ്റ്റാന്‍ഡിംഗ് കൗണ്‍സിലിലേയ്ക്ക് എ എന്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച ലിസ്റ്റ് അട്ടിമറിച്ചുവെന്ന ആരോപണമാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ഉയര്‍ന്നത്. ഒമ്പത് കോണ്‍ഗ്രസുകാരെ പട്ടികയില്‍ തിരികെ കയറ്റിയതിന് പിന്നില്‍ അഴിമതിയുണ്ടെന്നാണ് ആരോണം. എന്നാല്‍ നിയമനത്തെ സംസ്ഥാന അധ്യക്ഷന്‍ ന്യായീകരിച്ചു.












Click it and Unblock the Notifications