കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2016 ൽ 3 മണ്ഡലങ്ങളിൽ.. 2021ൽ 5 ഇടത്ത് 50,000 കടന്ന് ബിജെപി...8 മണ്ഡലങ്ങളിൽ രണ്ടാമത്

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിൽ നേമത്തെ സിറ്റിംഗ് സീറ്റിനൊപ്പം 10 മണ്ഡലങ്ങളിൽ ഇത്തവണ അട്ടിമറി വിജയം നേടാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. മാത്രമല്ല 30 മണ്ഡലങ്ങൾ ശക്തമായ മത്സരം കാഴ്ച വെയ്ക്കാനാകുമെന്ന പ്രതീക്ഷയും നേതൃത്വം പുലർത്തിയിരുന്നു. എന്നാൽ ഫലം വന്നപ്പോൾ നേമം ഉൾപ്പെടെ ബിജെപിക്ക് കൈവിട്ടു. അതേസമയം കേരളത്തിൽ സീറ്റ് ഉറപ്പിക്കാനായില്ലേങ്കിലും 8 മണ്ഡലങ്ങളിൽ ഇത്തവണ രണ്ടാം സ്ഥാനം പിടിക്കാൻ ബിജെപിക്ക് സാധിച്ചു.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു, ചിത്രങ്ങൾ കാണാം

ഏഴ് മണ്ഡലങ്ങളിൽ

ഏഴ് മണ്ഡലങ്ങളിൽ

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിലായിരുന്നു ബിജെപിക്ക് രണ്ടാം സ്ഥാനാം നേടനായാത്. മഞ്ചേശ്വരം, കാസർഗോഡ്, പാലക്കാട്, മഞ്ചേശ്വരം, ചാത്തന്നൂർ, കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലായിരുന്നു ബിജെപി രണ്ടാം സ്ഥാനം നേടിയത്. ഇത്തവണ തിരുവനന്തപുരം ജില്ലയിലെ ആറ്റിൽ മണ്ഡലത്തിൽ കൂടി രണ്ടാം സ്ഥാനം നേടാൻ ബിജെപിക്ക് സാധിച്ചു.

 ആറ്റിങ്ങലിൽ

ആറ്റിങ്ങലിൽ

ബിജെപിക്ക് വേണ്ടി പി സുധീർ ആയിരുന്നു ഇവിടെ മത്സരിച്ചിരുന്നത്. 38,262 വോട്ടുകളാണ് ബിജെപിക്ക് ഇവിടെ ലഭിച്ചത്.ആര്‍എസ്പിയുടെ എ ശ്രീധരന്‍ 36,938 വോട്ടുമായി മൂന്നാമതായി.കഴിഞ്ഞ തവണ 27,602 വോട്ടുകളായിരുന്നു മണ്ഡലത്തിൽ ബിജെപിക്ക് ലഭിച്ചത്. മണ്ഡലത്തിൽ എൽഡിഎഫിന്റെ ഒഎസ് അംബികയാണ് ജയിച്ചത്. 31636 വോട്ടുകൾക്കായിരുന്നു വിജയം.

50,000ത്തിലധികം വോട്ട്

50,000ത്തിലധികം വോട്ട്

അതേസമയം ഇക്കുറി അഞ്ച് മണ്ഡലങ്ങളിൽ 50,000ത്തിലധികം വോട്ട് പിടിക്കാൻ ബിജെപിക്ക് കഴിഞ്ഞു. 2016 ൽ ഇത് വെറും മൂന്ന് മണ്ഡലങ്ങളിലായിരുന്നു. നേമം,,മഞ്ചേശ്വരം, കാസർഗോഡ്, മലമ്പുഴ, പാലക്കാട്, എന്നിവയാണ് ഇക്കുറി നേട്ടം കൊയ്ത അഞ്ച് മണ്ഡലങ്ങൾ. നേമത്ത് 51888 വോട്ടുകളാണ് കുമ്മനം രാജശേഖരൻ നേടിയത്. 2016 ൽ ഒ രാജഗോപാൽ നേടിയത്
67,813 വോട്ടുകളായിരുന്നു.

നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചത് കോൺഗ്രസോ?;ആ 9,948 വോട്ടെവിടെ?കുറഞ്ഞത് 25 ശതമാനം, വിചിത്രമെന്ന് കുമ്മനംനേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചത് കോൺഗ്രസോ?;ആ 9,948 വോട്ടെവിടെ?കുറഞ്ഞത് 25 ശതമാനം, വിചിത്രമെന്ന് കുമ്മനം

 ഏറ്റവും കൂടുതല് വോട്ട്

ഏറ്റവും കൂടുതല് വോട്ട്

പാലക്കാട് ഇ ശ്രീധരൻ 50,220 വോട്ടും മലമ്പുഴയിൽ സി കൃഷ്ണകുമാർ 50,200 വോട്ടും, കാസർഗോഡ് കെ ശ്രീകാന്ത് 50,395, വോട്ടും നേടി. കെ സുരേന്ദ്രനാണ് ബിജെപി സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത്,65013, മഞ്ചേശ്വരത്ത്.ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് 65,758 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണ വെറും 89 വോട്ടിനാണ് സുരേന്ദ്രൻ ഇവിടെ പരാജയപ്പെട്ടത്.

'കേരളത്തിലെ മാധ്യമങ്ങൾക്കോ സാംസ്കാരിക പ്രഭുക്കൾക്കോ പ്രതികരണശേഷി ഉണ്ടാവില്ല';സന്ദീപ് വാര്യർ'കേരളത്തിലെ മാധ്യമങ്ങൾക്കോ സാംസ്കാരിക പ്രഭുക്കൾക്കോ പ്രതികരണശേഷി ഉണ്ടാവില്ല';സന്ദീപ് വാര്യർ

 17 സീറ്റിൽ

17 സീറ്റിൽ

അതേസമയം ഇത് കൂടാതെ 17 സീറ്റിൽ ബിജെപി സ്ഥാനാർത്ഥികൾക്ക് 30,000ത്തിലധികം വോട്ട് ലഭിച്ചിട്ടുണ്ട്. വട്ടിയൂര്‍കാവ്, തിരുവനന്തപുരം, കാട്ടാക്കട,ഏലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, ഷൊര്‍ണൂര്‍, മണലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട്, മാവേലിക്കര, ചെങ്ങന്നൂര്‍, കോന്നി, ചാത്തന്നൂര്‍, ആറ്റിങ്ങല്‍, കഴക്കൂട്ടം എന്നിവയാണ് ഈ മണ്ഡലങ്ങൾ

കേരളം നാസ്തികന്‍മാരുടെ നാടായി എന്ന് പ്രചരിപ്പിക്കാനാണ് ശ്രമം; സിപിഎമ്മിനെതിരെ ചാമക്കാലകേരളം നാസ്തികന്‍മാരുടെ നാടായി എന്ന് പ്രചരിപ്പിക്കാനാണ് ശ്രമം; സിപിഎമ്മിനെതിരെ ചാമക്കാല

വേറിട്ട ലുക്കില്‍ മംമ്ത മോഹന്‍ദാസ്: നടിയുടെ അടിപൊളി ചിത്രങ്ങള്‍

English summary
BJP got more than 50,000 votes in 5 constituencies in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X