കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടര്‍മാരും വോട്ടു ചെയ്തവരും കൂടി.. എന്നിട്ടും ചെങ്ങന്നൂരില്‍ ബിജെപി നിലം തൊട്ടില്ല

  • By Desk
Google Oneindia Malayalam News

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വോട്ടര്‍മാരുടെ എണ്ണത്തിലും വോട്ടു ചെയ്തവരുടെ എണ്ണത്തിലും വന്‍ വര്‍ധനവ് ഉണ്ടായിട്ടും നിലം തൊടാനാവാതെ ബിജെപി. കഴിഞ്ഞ തവണത്തേതിനെക്കാളും ഏഴായിരം വോട്ടിന്‍റെ കുറവാണ് ബിജെപിക്ക് ചെങ്ങന്നൂരില്‍ ഉണ്ടായത്.

2016 ല്‍ ബിജെപി സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ളയ്ക്ക് ലഭിച്ചത് 42, 682 വോട്ടുകളായിരുന്നു. എന്നാല്‍ ഇത്തവണ വന്‍ തിരിച്ചടിയാണ് ബിജെപിക്ക് മണ്ഡലത്തില്‍ നേരിടേണ്ടി വന്നത്.

വോട്ടര്‍മാര്‍

വോട്ടര്‍മാര്‍

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 19,7372 വോട്ടര്‍മാരാണ് ചെങ്ങന്നൂരില്‍ ഉണ്ടായിരുന്നു. അന്ന് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതാകട്ടെ 145518 വോട്ടര്‍മാരും. 73.73 ശതമാനമായിരുന്നു പോളിങ്ങ്. ഈ തെരഞ്ഞെടുപ്പില്‍ 42,682 വോട്ടുകളായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയായ ശ്രീധരന്‍പിള്ള നേടിയത്. എന്നാല്‍ ഇത്തവണ വോട്ടര്‍മാരുടെ എണ്ണം 1,99,340 ആയി ഉയര്‍ന്നു. 1,51,997 വോട്ടുകള്‍ ആണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. അതായത് 6479 വോട്ടുകള്‍ ഇത്തവണ അധികമായി രേഖപ്പെടുത്തി. എന്നാല്‍ ബിജെപി ഇത്തവണ നേടിയതാകട്ടെ 35,270 വോട്ടുകള്‍ മാത്രം. അതായത് ഏഴായിരത്തിലധികം വോട്ടുകളുടെ കുറവ്.

ബിജെപിക്ക് മാത്രം

ബിജെപിക്ക് മാത്രം

ബിജെപിക്ക് മാത്രമാണ് കുറഞ്ഞ വോട്ടുകള്‍ ലഭിച്ചതെന്നാണ് ശ്രദ്ധേയമായ വസ്തുത. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെകെ രാമചന്ദ്രന്‍ നായര്‍ 52,880 വോട്ടുകള്‍ നേടിയപ്പോള്‍ ഇത്തവണ സജി ചെറിയാന്‍ നേടിയത് 67,303 വോട്ടുകളാണ്. അതായത് 14,423 വോട്ടുകളുടെ വര്‍ധനവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഉണ്ടായത്.

കോണ്‍ഗ്രസും

കോണ്‍ഗ്രസും

2016 ലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പിസി വിഷ്ണുനാഥിനെക്കാളും കൂടുതല്‍ വോട്ടുകള്‍ ഡി വിജയകുമാറിന് നേടാനായിട്ടുണ്ട്. വിഷ്ണുനാഥ് കഴിഞ്ഞ തവണ 44,897 വോട്ടുകള്‍ നേടിയപ്പോള്‍ 46347 വോട്ടുകളാണ് ഡി വിജയകുമാര്‍ ഇത്തവണ പെട്ടിയിലാക്കിയത്. അതായത് 1450 വോട്ടുകള്‍ എങ്കിലും അധികം നേടാന്‍ ബിജെപിക്കായി. അതേസമയം യുഡിഎഫിന്‍റേയും ബിജെപിയുടേയും ശക്തി കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു സജി ചെറിയാന്‍റെ റെക്കോഡ് വിജയം.

പിരിച്ച് വിടുമോ

പിരിച്ച് വിടുമോ

ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലമായ ചെങ്ങന്നൂരില്‍ വിജയിച്ചില്ലേങ്കില്‍ ബിജെപി സംസ്ഥാനകമ്മിറ്റി പിരിച്ചുവിടുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ഭീഷണിപ്പെടുത്തിയതായി വാര്നി‍ത്ലതകള്വി‍ ഉണ്ടായിരുന്നു. നേതാക്കളെ പാര്‍ട്ടി പദവികളില്‍ നിന്ന് ഒഴിവാക്കി ബിജെപി കേന്ദ്ര നേതൃത്വം നേരിട്ട് കേരളത്തിലെ പ്രവര്‍ത്തനം ഏറ്റെടുക്കുമെന്നായിരുന്നു അമിത്ഷായുടെ ഭീഷണി എന്നായിരുന്നു റിപ്പോര്‍ട്ട്. പ്രത്യേക കമ്മിറ്റി രൂപീകരിച്ച് കേരളത്തില്‍ താമര വിരിയിക്കുമെന്നും അമിത്ഷാ പറഞ്ഞിരുന്നു.വന്‍ പരാജയം നുണഞ്ഞ സ്ഥിതിക്ക് കമ്മിറ്റി പിരിച്ചുവിടാന്‍ അമിത്ഷാ എത്തുമോയെന്ന പരിഹാസമാണ് എല്‍ഡിഎഫ് ഉയര്‍ത്തുന്നത്.

Recommended Video

cmsvideo
എൽ.ഡി.എഫിന്റെ വിജയാഘോഷം | Oneindia Malayalam
കുമ്മനം ഇല്ലാതെ

കുമ്മനം ഇല്ലാതെ

സംസ്ഥാന അധ്യക്ഷന്‍ ഇല്ലാതെയായിരുന്നു ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിക്കുകയായിരുന്നു. ഇതോടെ പുതിയ അധ്യക്ഷനെ ചൊല്ലിയുള്ള തര്‍ക്കം സംസ്ഥാന കമ്മിറ്റിയില്‍ നിലനില്‍ക്കുന്നതിനിടെയാണ് ചെങ്ങന്നൂരിലെ കനത്ത തോല്‍വി.

English summary
bjp got only less votes in chengannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X