2026 ല്‍ കേരളത്തില്‍ ബിജെപി സർക്കാർ അധികാരത്തില്‍ വരണം: ഇടതിനേയും വലതിനേയും മടുത്തു: അമിത് ഷാ
2026 ല്‍ കേരളത്തില്‍ എന്‍ ഡി എ സർക്കാർ അധികാരത്തിലുണ്ടാവണമെന്ന് കേന്ദ്ര അഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. എൽഡിഎഫ് യുഡിഎഫും മാറിമാറി പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു അക്രമം അഴിമതി, പ്രീണനം, ദേശവിരുദ്ധത, എന്നിവയുടെയും രാജ്യവിരുദ്ധ നരേറ്റിവകളുടെയും കേന്ദ്രമായി കേരളം മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ബി ജെ പിയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ.
കേരളത്തിലെ പിഎഫ്ഐ മതതീവ്രവാദ ശക്തിയായി തഴച്ചു വളർന്നിട്ടും എന്താണ് എൽഡിഎഫ് സർക്കാർ ചെയ്തത് പിഎഫ്ഐയെ നിരോധിച്ച് നടപടിയെടുത്തത് കേന്ദ്രസർക്കാരാണ്, ഇപ്പോഴും കേരളത്തിൽ പി എഫ് ഐ യുടെ പ്രവർത്തനങ്ങൾ പല രൂപത്തിൽ സജീവമാണ് അതിനെതിരെ എന്ത് നടപടിയാണ് സിപിഎം സർക്കാർ സ്വീകരിച്ചത് എന്ന് വ്യക്തമാക്കണം?

കേരളത്തിലെ ജനങ്ങളോടാണ് പറയാനുള്ളത് വേണ്ടത് വികസനം ആണെങ്കിൽ എൽഡിഎഫിനെ മാറ്റി യുഡിഎഫിനെ കൊണ്ടുവരുകയും യുഡിഎഫിനെ മാറ്റി എൽഡിഎഫിനെ കൊണ്ടു വരികയും ചെയ്യുന്ന രീതി അവസാനിപ്പിച്ച് ബിജെപിയെ അധികാരത്തിൽ എത്തിക്കണം മാറ്റം കൊണ്ടുവരാനുള്ള സമയമായി.
ബിജെപി വടക്കേ ഇന്ത്യൻ പാർട്ടി ആണെന്നാണ് സിപിഎമ്മിന്റെ പ്രചാരണം ത്രിപുരയിലും തെലുങ്കാനയിലും ഒറീസയിലും അസമിലും നമ്മൾ കരുത്ത് തെളിയിച്ചു കഴിഞ്ഞു, വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലും കേരളത്തിലും നാം നമ്മുടെ ശക്തി കാണിക്കും, പരിഹസിച്ച ഇടങ്ങളിൽ എല്ലാം എല്ലാം ബിജെപി ഇപ്പോൾ അധികാരത്തിൽ ആണ്.
കേരളത്തിലെ ജനങ്ങളോട് എനിക്ക് ഒരുപാട് നന്ദിയുണ്ട് 2014ലെ പൊതു തെരഞ്ഞെടുപ്പിൽ 11 ശതമാനം വോട്ട് ആയിരുന്നത് 2019 ൽ 16 ശതമാനവും 2024 ൽ 20 ശതമാനവും ആക്കി നിങ്ങൾ ഉയർത്തി. ഇനി ബിജെപിയെ അധികാരത്തിൽ എത്തിക്കാനുള്ള സമയമായി. 2026 എൻഡിഎ സർക്കാർ കേരളത്തിൽ അധികാരത്തിൽ ഉണ്ടാവണമെന്നും അദ്ദേഹം വ്യക്തമാക്കി.
നൂറുകണക്കിന് നമ്മുടെ സഹപ്രവർത്തകരെ മതതീവ്രവാദികളും എൽഡിഎഫും കൊന്നുതള്ളിയപ്പോഴും നമ്മുടെ ലക്ഷ്യംവും അവരെല്ലാം മരിച്ചതും കേരളം ബിജെപി ഭരിക്കുന്നത് കാണാനാണ്.
വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 20000 ത്തിലധികം സീറ്റുകൾ വിജയിക്കുകയും 25 ശതമാനം വോട്ടുകൾ നേടുകയും വേണം. ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും ബിജെപി അധികാരത്തിൽ എത്തണം.
എൽഡിഎഫിനും യുഡിഎഫിനും പറയാനുള്ളത് അഴിമതിയുടെ മുൻകാല ചരിത്രമാണ്.
കരുവന്നൂർ തട്ടിപ്പ് എക്സാലോജിക് ലൈഫ് മിഷൻ Kഫോൺ പി പി ഇ കിറ്റ് എന്നിങ്ങനെ നൂറുകണക്കിന് അഴിമതിയുടെ പട്ടികയുണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്ത് ആണെങ്കിലും അദ്ദേഹത്തോട് പറയുകയാണ് രാജ്യത്ത് സർക്കാർ സ്പോൺസർ ചെയ്ത ഏറ്റവും വലിയ തട്ടിപ്പാണ് സ്വർണ്ണക്കള്ളക്കടത്ത്.
അഴിമതിയുടെ കാര്യത്തിൽ യുഡിഎഫും ഒട്ടും പിറകിലല്ല.
രണ്ടുപേരും അളിയനും അളിയനും ആണ് അഴിമതി കാര്യത്തിൽ. കോൺഗ്രസ് അടച്ചു പൂട്ടാൻ പോകുന്ന പാർട്ടിയാണ്. അവരുടെ ഭരണകാലത്താണ് ബാർകോഴിയും സോളാർ തട്ടിപ്പും പാലാരിവട്ടം പാലം അഴിമതിയും ഉൾപ്പെട്ട നടന്നത്. കഴിഞ്ഞ 11 വർഷമായി മോദി സർക്കാർ അധികാരത്തിലുണ്ട് അഴിമതിയുടെ ഒരു ചെറുകഥ പോലും കേൾക്കാൻ ഇല്ലാത്ത ഭരണമാണ്. വികസിത കേരളം ബിജെപി ഇല്ലാതെ യാഥാർത്ഥ്യമാകില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ഭാരതത്തെ സുരക്ഷിതരാഷ്ട്രമാക്കി മാറ്റി 2026 മാർച്ച് ആകുമ്പോഴേക്കും നക്സൽ മോചിത രാജ്യമായി ഭാരതം മാറും ഭീകരതയെ ഇല്ലാതാക്കാനും അവർക്ക് മറുപടി നൽകാനും ബിജെപിക്ക് മാത്രമേ കഴിയൂ ഉറിയിൽ നമ്മൾ സർജിക്കൽ സ്ട്രൈക്ക് കൊണ്ട് മറുപടി നൽകി പെഹൽഗാം ആക്രമണത്തിന് ഓപ്പറേഷൻ സിന്ദുറിലൂടെ ഭീകരവാദികളുടെ വീട്ടിലെത്തി മറുപടി നൽകി. ലോകരാജ്യങ്ങൾക്കു മുൻപിൽ ഭാരതത്തിൻറെ പേര് മോദിജി ഉയർത്തി. മോദിജിയുടെ വികസന നയത്തിലൂടെ വികസിത കേരളവും സൃഷ്ടിക്കപ്പെടും.
വോട്ട് ഷെയറുകൾ വർദ്ധിച്ച് വളരുന്ന പാർട്ടി അല്ല ഇപ്പോൾ ബിജെപി എല്ലാ ബൂത്തിലും ശക്തിയുള്ള പാർട്ടിയായി മാറി. എൽഡിഎഫിനും യുഡിഎഫിനും മാറിമാറി വോട്ട് ചെയ്യുന്ന രീതി മാറി കേരളത്തിന്റെ യഥാർത്ഥ വികസനം ബിജെപി അധികാരത്തിലെത്തിയാൽ മാത്രമേ യാഥാർഥ്യമാകു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 21000 സീറ്റ് നേടി 25 ശതമാനം വോട്ട് എന്ന ലക്ഷ്യത്തിനായി എല്ലാവരും പ്രവർത്തിക്കണം. ഇനിയുള്ള നാലുമാസം വികസിത കേരളത്തിനായി നമ്മൾ സമർപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം











Click it and Unblock the Notifications