Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ മുന്നേറ്റം അപകട സൂചന; കോണ്‍ഗ്രസിന്റേത് ദയനീയാവസ്ഥയെന്ന് വിഎസ്

ഇനി മോദിയുടെ ഫാസിസ്റ്റ് നടപടികള്‍ക്ക് തീവ്രതയേറുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് ബിജെപി നേടിയത്.

തിരുവനന്തപുരം: ബിജെപിയുടെ പ്രവര്‍ത്തനം രാജ്യത്തിന് അപകട സൂചനയാണഅ നല്‍കുന്നതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍. ബിജെപിയുടെ പ്രവര്‍ത്തനം നാസികളുടേതിന് സമാനമാണ്. രാജ്യത്ത് കോണ്‍ഗ്രസിന്റേത് ദയനീയ അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇനി മോദിയുടെ ഫാസിസ്റ്റ് നടപടികള്‍ക്ക് തീവ്രതയേറുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് ബിജെപി നേടിയത്. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ബിജെപി ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തുന്നത്.

VS Achuthananthan

2012ലെ 42 സീറ്റില്‍ നിന്ന് ബിജെപി ഒറ്റയ്ക്ക് 312 സീറ്റിലേക്കാണ് കുതിച്ചത്. ഉത്തരാഖണ്ഡില്‍ ആകെ 70 സീറ്റുകലില്‍ 57 ബിജെപി നേടുകയായിരുന്നു. ഭരണ കക്ഷിയായ കോണ്‍ഗ്രസിന് 11 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 16 വര്‍ഷത്തെ സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ് ഒരു കക്ഷി ഒറ്റയ്ക്ക് ഇത്രയും സീറ്റുകള്‍ നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+