ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍
കാസര്‍കോട്: ചെറുവത്തൂരിലുണ്ടായ സിപിഎം ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് ചൊവ്വാഴ്ച കാസര്‍കോട് ഹര്‍ത്താല്‍ ആചരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താലെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. ശബരിമല തീര്‍ഥാടകരെയും അവശ്യ സര്‍വീസുകളെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി.
സിപിഎം അക്രമം നടത്തിയെന്ന് ആരോപിച്ച് ചെറുവത്തൂരില്‍ ബിജെപി നേതാക്കള്‍ ദേശീയപാത ഉപരോധിച്ചിരുന്നു. ഇതേതുടര്‍ന്ന് പോലീസ് ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കെ.സുരേന്ദ്രന്‍, വത്സന്‍ തില്ലങ്കേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ചെറുവത്തൂരില്‍ തിങ്കളാഴ്ച ബിജെപി സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. ബിജെപി പദയാത്രക്ക് നേരെ വ്യാപകമായി അക്രമം ഉണ്ടായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. പ്രസംഗിക്കാന്‍ എത്തിയ കെ. സുരേന്ദ്രനും വത്സന്‍ തില്ലങ്കേരിക്കും നേരെ കയ്യേറ്റ ശ്രമം ഉണ്ടായി. എന്നിട്ടും പോലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്ത് സ്‌റ്റേഷനില്‍ കൊണ്ടുപോയതായും സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു.












Click it and Unblock the Notifications