കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഹര്‍ത്താലില്‍ ഒടിയന്റെ റിലീസ് മുടങ്ങി; കോഴിക്കോട് തിയേറ്ററുകള്‍ക്ക് മുമ്പില്‍ സംഘര്‍ഷാവസ്ഥ

Google Oneindia Malayalam News

Newest First Oldest First
10:44 AM, 14 Dec

ബിജെപി ഹര്‍ത്താലിനെതിരെ കോഴിക്കോട് മിഠായിതെരുവില്‍ വ്യാപാരികളുടെ പ്രതിഷേധം
10:13 AM, 14 Dec

മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ പ്രദര്‍ശനവുമായി കോഴിക്കോട് തിയേറ്ററുകളില്‍ സംഘര്‍ഷാവസ്ഥ. സംസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് കോഴിക്കോട് അപ്സര, കോര്‍ണേഷന്‍ തിയേറ്റര്‍ അധികൃതരുടെ നിലപാട് സ്വീകരിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഉണ്ടായത്.
8:40 AM, 14 Dec

പാലക്കാട് കെഎസ്ആർടിസി ബസ്സിന് നേരേ അക്രമം. ഡിപ്പോയ്ക്ക് മുമ്പിൽ നിർത്തിയിട്ടിരുന്ന 3 ബസുകളുടെ ചില്ലുകൾ തകർത്തു
8:39 AM, 14 Dec

സംസ്ഥാനത്തെ ബിജെപി ഹർത്താലിൽ വലഞ്ഞ് ജനങ്ങൾ. കെഎസ്ആർടിസി സർവ്വീസ് നടത്തുന്നില്ല. വാഹനം കിട്ടാതെ ചെങ്ങന്നൂരിൽ ശബരിമല തീർത്ഥാടകർ കുടുങ്ങി
8:18 AM, 14 Dec

ഇന്ന് നടക്കുന്ന ബി.ജെ.പി ഹര്‍ത്താല്‍ തള്ളിക്കളയണമെന്ന് വ്യാപാരി വ്യവസായി സമിതി. നിരന്തരമുണ്ടാകുന്ന ഹര്‍ത്താലുകള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത്തരം ഹര്‍ത്താലുകള്‍ വ്യാപാര മേഖലയില്‍ ഉണ്ടാക്കുന്ന നഷ്ടം വിവരണാതീതമാണെന്നും വ്യാപാരി വ്യവസായ സമിതി പ്രസ്താവനയില്‍ വ്യകതമാക്കുന്നു
8:11 AM, 14 Dec

ശബരിമല യുവതീപ്രവേശനം സംബന്ധിച്ചു സുപ്രീംകോടതി വിധി വന്നശേഷം ബിജെപി നടത്തിയത് മൂന്ന് സംസ്ഥാന ഹര്‍ത്താലുകളും മൂന്ന് ജില്ലാ ഹര്‍ത്താലുകളും

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഇന്നലെ പുലര്‍ച്ചെ ബിജെപി സമരപ്പന്തലിനു സമീപം ആത്മഹത്യശ്രമം നടത്തിയ തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായര്‍ മരിച്ചതിനെ തുടര്‍ന്നാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ധാര്‍ഷ്ട്യമാണ് മരണത്തിന് വഴിവെച്ചത് എന്നാണ് ബിജെപി ആരോപിക്കുന്നത്.

ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന എല്ലാ സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകളും ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ അര്‍ദ്ധവാര്‍ഷിക് പരീക്ഷകളും വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചിട്ടുണ്ട്.

 harthal

അതേസമം മരണത്തിന് ശബരിമല വിഷയവുമായി ബന്ധമില്ലെന്നാണ് പോലീസ് വിശദീകരിക്കുന്നത്. ബിജെപിയുടെ ആരോപണങ്ങളെ പൊളിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മരണമൊഴി പുറത്ത് വന്നിട്ടുണ്ട്. ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നത് എന്നാണ് വേണുഗോപാലന്‍ നായര്‍ തന്റെ മൊഴിയില്‍ പറയുന്നത്.

ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് വേണുഗോപാലന്‍ നായര്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് ബിജെപി നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിനും മുന്നില്‍ വെച്ചായിരുന്നു സംഭവം നടന്നത്.

ദേഹവത്ത് തീ കൊളുത്തിയ വേണുഗോപാലന്‍ നായര്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. പോലീസിന്റെയും അവിടെ ഉണ്ടായിരുന്നു തക്കസമയത്തുള്ള ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു.

English summary
bjp hartal starts in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X