പാലക്കാട് ബിജെപി ഹര്‍ത്താല്‍;പൊള്ളലേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചതില്‍ പ്രതിഷധിച്ചാണ് ഹര്‍ത്താല്‍
കഴിഞ്ഞ 28 ന് പുലര്‍ച്ചെ നടന്ന അക്രമ സംഭവങ്ങള്‍ക്കിയെയാണ് രാധാകൃഷ്ണന് പൊള്ളലേറ്റത്.
പാലക്കാട്: ബിജെപി പ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതിഷധേിച്ച് ശനിയാഴ്ച നടത്തുന്ന ഹര്‍ത്താല്‍ പാലക്കാട് ആരംഭിച്ചു. കഞ്ചിക്കോട് നടന്ന അക്രമത്തിനിടെ പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞ ബിജെപി പിരവര്‍ത്തകന്‍ ചടയന്‍ കാലായില്‍ രാധാകൃഷ്ണന്‍ മരിച്ചതിനെ തുടര്‍ന്നാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
കഴിഞ്ഞ 28 ന് പുലര്‍ച്ചെ നടന്ന അക്രമ സംഭവങ്ങള്‍ക്കിയെയാണ് രാധാകൃഷ്ണന് പൊള്ളലേറ്റത്. പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.

വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീവച്ചതിനെത്തുടര്‍ന്ന് ഗ്യാസ് സിലിണ്ടറിലേക്ക് തീ പടരുകയും വന്‍ അഗ്‌നിബാധ ഉണ്ടാവുകയും ചെയ്തു.
രാധാകൃഷ്ണന്‍ അടക്കം നാലുപേര്‍ക്ക് പൊള്ളലേറ്റിരുന്നു. സംഭവത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് ബിജെപി ആരോപിച്ചിരുന്നു.












Click it and Unblock the Notifications