ഹര്‍ത്താല്‍ ദിനത്തില്‍ മുഖ്യമന്ത്രിയെ തെറിവിളിച്ചു! പെണ്‍കുട്ടിക്കെതിരെ കേസ്
ഹര്‍ത്താല്‍ ദിനത്തിലെ പ്രകടനത്തിനിടെ മുഖ്യമന്ത്രിയെ തെറിവിളിച്ച പെണ്‍കുട്ടിക്കെതിരെ കേസ്. കാസര്‍ഗോഡ് നടന്ന ബിജെപിയുടെ പ്രകടനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനേയും പോലീസിനേയും തെറിവിളിച്ച കാസര്‍ഗോഡ് ജെപി നഗര്‍ കോളനിയിലെ രഘുരാമന്‍റെ മകള്‍ രാജേശ്വരിയ്ക്കെതിരായണ് കേസെടുത്തത്.

ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ സാന്നിധ്യത്തില്‍ നടന്ന പ്രതിഷധ പ്രകടനത്തിനിടയിലായിരുന്നു രാജേശ്വരി മുഖ്യമന്ത്രിയെ തെറിവിളിച്ചത്. രാജേശ്വരിയുടെ തെറി ജാഥയില്‍ പങ്കെടുത്ത മറ്റുള്ളവരും ഏറ്റ് പിടിച്ചിരുന്നു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇതോടെ രാജേശ്വരിയ്ക്കെതിരെ ഡിവൈഎഫ്ആ കാസര്‍ഗോഡ് ബ്ലോക്ക് സെക്രട്ടറി പി ശിവദാസ് ജില്ലാ പോലീസ് മേധാവി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതിയിലാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.












Click it and Unblock the Notifications