ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; കൊല്ലം ജില്ലയില്‍ ഞായറാഴ്ച ബിജെപി ഹര്‍ത്താല്‍....
ബിജെപി പ്രവര്‍ത്തകനും റിട്ടയേര്‍ഡ് എസ്‌ഐയുമായ രവീന്ദ്രനാഥാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെട്ടത്.
കൊല്ലം: സിപിഐഎം-ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 19 ഞായറാഴ്ച കൊല്ലം ജില്ലയില്‍ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു. ബിജെപി പ്രവര്‍ത്തകനും റിട്ടയേര്‍ഡ് എസ്‌ഐയുമായ രവീന്ദ്രനാഥാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെട്ടത്.
ഫെബ്രുവരി രണ്ടിന് രാത്രി കാഞ്ഞിരത്തുമൂട്ടിന് സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ രവീന്ദ്രനാഥിന്റെ തലയ്ക്ക് മാരകമായി പരിക്കേറ്റിരുന്നു.

തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രവീന്ദ്രനാഥ് ഫെബ്രുവരി 18 ശനിയാഴ്ച വൈകീട്ടോടെയാണ് മരിച്ചത്.ബിജെപിയുടെ കടയ്ക്കല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായിരുന്നു രവീന്ദ്രനാഥ്.
സിപിഎം പ്രവര്‍ത്തകരാണ് രവീന്ദ്രനാഥിനെ കൊലപ്പെടുത്തിയതെന്നാണ് ബിജെപിയുടെ ആരോപണം. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി, വിവാഹം തുടങ്ങിയ അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications