സംസ്ഥാനത്ത് ബിജെപി ഹർത്താൽ, ബിജെപി സമരപ്പന്തലിലെ ആത്മഹത്യയെ തുടർന്നാണ് ഹർത്താൽ
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി ഹർത്താൽ. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിൽ തീകൊളുത്ത ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ച സംഭവത്തെ തുടർന്നാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ബിജെപി നേതൃത്വം അറിയിച്ചു. കൂടാതെ ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. ബിജെപി സമരപ്പന്തലിന് മുന്നില്‍ തീകൊളുത്തിയ മുട്ടട സ്വദേശി വേണുഗോപാലന്‍ നായരാണ് ഇന്ന് രാവിലെ മരണപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് ഇയാള്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം ബിജെപി സമരപ്പന്തലിലേക്ക് ഓടിക്കയറിയത്. ശബരിമല വിഷയത്തില്‍ എഎന്‍ രാധാകൃഷ്ണന്‍ നടത്തിയ ആദ്യഘട്ട നിരാഹാര സമരത്തിന് ശേഷം സികെ പത്മനാഭനാണ് സമരം ഏറ്റെടുത്തത്. സികെ പത്മനാഭനും ബിജെപി പ്രവര്‍ത്തകര്‍ക്കും മുന്നിലേക്കാണ് കത്തുന്ന ശരീരവുമായി ഇയാള്‍ ഓടിക്കയറിയത്. എന്നാല്‍ പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് ഇയാളെ തടയുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. നഗരത്തിലെ ഓട്ടോ ഡ്രൈവറാണ് വേണുഗോപാലന്‍ നായര്‍. ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് മരിക്കുന്നത് എന്നാണ് വേണുഗോപാലന്‍ നായര്‍ പോലീസിന് മരണമൊഴി നല്‍കിയിരിക്കുന്നത്. ശബരിമല വിഷയത്തിലെ പ്രതിഷേധമാണ് ആത്മഹത്യയ്ക്ക് പ്രരിപ്പിച്ചത് എന്ന് മൊഴിയില്‍ പറയുന്നില്ല എന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
വേണുഗോപാലന്‍ നായര്‍ കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നുളള ആളാണ് എന്നാണ് സംഭവത്തിന് ശേഷം ബിജെപി ജില്ലാ പ്രസിഡണ്ട് എസ് സുരേഷ് പ്രതികരിച്ചത്. എന്നാല്‍ വേണുഗോപാലന്‍ നായര്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നാണ് മരുമകന്‍ വെളിപ്പെടുത്തിയത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദുഖമുണ്ടായിരുന്നുവെന്നും സമരങ്ങളില്‍ പങ്കെടുത്തിരുന്നുവെന്നും മരുമകന്‍ വെളിപ്പെടുത്തുകയുണ്ടായി.












Click it and Unblock the Notifications