Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ത്താലിന്റെ മറവില്‍ ബിജെപിയുടെ അഴിഞ്ഞാട്ടം; ആംബുലന്‍സ് തകര്‍ത്തു, ക്യാമറ തല്ലിപ്പൊട്ടിച്ചു...

തിരുവനന്തപുരം: കണ്ണൂര്‍ പിണറായിയില്‍ ആര്‍എസ്സ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമണം. ഹര്‍ത്താലിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകര്‍ അഴിഞ്ഞാടി.

വാഹനങ്ങള്‍ തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികള്‍ യാത്രക്കാരെ കയ്യേറ്റം ചെയ്തു. തിരുവനന്തപുരത്ത് ആംബുലന്‍സ് തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ ആംബുലന്‍സ് തല്ലിതകര്‍ത്ത് ഡ്രൈവറെ മര്‍ദ്ദിച്ചു. ബിജെപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും ക്യാമറ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. സംസ്ഥാനത്തുടനീളം ഹര്‍ത്താല്‍ അനുകൂലികള്‍ അഴിഞ്ഞാടുകയാണ്. ചിത്രങ്ങള്‍...

ആംബുലന്‍സ് തല്ലിത്തകര്‍ത്തു

ആംബുലന്‍സ് തല്ലിത്തകര്‍ത്തു

തിരുവനന്തപുരത്ത് ബിഗ് ബസാര്‍ ഭാഗത്ത് വെച്ച് സമരാനുകൂലികള്‍ ഡിവൈഎഫ്‌ഐയുടെ ആബുലന്‍സ് തകര്‍ത്തു. ഡ്രൈവര്‍ ഷാജിയെയും ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.

സമരത്തിനിടെ കയ്യേറ്റം

സമരത്തിനിടെ കയ്യേറ്റം

ഹര്‍ത്താലിനോടനുബന്ധിച്ച് ബിജെപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലും അക്രമം. മാധ്യമപ്രവര്‍ത്തകരെയും ക്യാമറമാന്‍മാരെയും ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

പോലീസ് കേസ്

പോലീസ് കേസ്

സെക്രട്ടറിയേറ്റിനു മുന്നില്‍ നടന്ന മാര്‍ച്ചിനിടെ യുഎന്‍ഐയുടെയും കേരള കൗമുദിയുടെയും ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറകള്‍ തല്ലിപ്പൊട്ടിച്ചു. പോലീസ് കേസെടുത്തു.

ഗതാഗതം തടസപ്പെടുത്തി

ഗതാഗതം തടസപ്പെടുത്തി

അവശ്യസര്‍വ്വസുകളെപ്പോലും കടത്തിവിടാതെയാണ് മിക്കയിടത്തും ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്.

പോലീസ് കാവല്‍

പോലീസ് കാവല്‍

തിരുവനന്തപുരത്ത് ശ്രീകാര്യത്ത് പോലീസുകാരുടെ ഒത്താശയോടെയാണ് സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത്

യാത്രക്കാരുടെ ദുരിതം

യാത്രക്കാരുടെ ദുരിതം

റെയില്‍വേസറ്റേഷനിലും ബസ്റ്റാന്റിലുമെത്തിയ യാത്രക്കാര്‍ വാഹനങ്ങള്‍ കിട്ടാതെ വലഞ്ഞു. പോലീസ് അകമ്പടിയോടെയാണ് വീട്ടിലെത്തിച്ചത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+