Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇടതുപക്ഷമുളളതുകൊണ്ടാണ് ബിജെപിക്ക് കേരളത്തിൽ വേരോട്ടമില്ലാത്തത്, കോണ്‍ഗ്രസിനെ അടിയോടെ വാരാമെന്ന ചിന്ത'

തിരുവനന്തപുരം: ഇടതുപക്ഷമുളളതുകൊണ്ടാണ് ബിജെപിക്ക് കേരളത്തിൽ വേരോട്ടമില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷം ദുർബലമായാൽ കോൺഗ്രസ്‌ അധികാരത്തിലെത്തും. കോൺഗ്രസിനെ അടിയോടെ വാരാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടലെന്നും പിണറായി വിജയൻ പറഞ്ഞു.

'ഇടതുപക്ഷം ദുർബലമായാൽ ശക്തിപെടേണ്ടത് കോൺഗ്രസും യുഡിഎഫുമാണല്ലോ, പക്ഷേ ബിജെപി അവരെ അങ്ങനെയൊരു ശക്തിയായി കാണുന്നില്ല. കോൺഗ്രസ് ശക്തിപ്പെട്ടാലും അവരെ അടിയോടെ വാരാം എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. അതിന് പ്രയാസമില്ലല്ലോ. അടിയോടെ വാരാൻ പറ്റുന്നവരാണ് കോൺഗ്രസ് നേതൃത്വത്തിലുള്ളതെന്ന് നല്ല ബോധ്യമുള്ളവരാണ് ബിജെപി. ആ ബോധ്യത്തിലാണ് ബിജെപി സർക്കാർ ഇവിടെ ഇടപെടുന്നത്.

 pinarayidd

ബിജെപിയും കോൺഗ്രസും ഒരേ മനസോടെയാണ് ഇടതുപക്ഷത്തിനെതിരെ പ്രവർത്തിച്ചത്. എന്നാൽ കേരളത്തിലെ ജനങ്ങൾ അത് ആകെ തള്ളി.അത്ര എളുപ്പത്തിൽ തകർക്കാവുന്നതല്ല കേരളത്തിലെ ജനസ്വാധീനം എന്ന് അവർക്ക് ബോധ്യമായി. എൽഡിഎഫ് 99 സീറ്റുകൾ നേടി തുടർഭരണം നേടുകയും ചെയ്തു. കോൺഗ്രസും ബിജെപിയും ആത്മപരിശോധനയ്ക്കല്ല ശ്രമിക്കുന്നത്. ഇത്രയൊക്കെ ചെയ്തിട്ടും എന്തുകൊണ്ടാണ് എൽഡിഎഫ് ജയിച്ചതെന്നാണ് അവർ പരിശോധിക്കുന്നത്.

ബിജെപിക്ക് തങ്ങളുടെ നില ഭദ്രമല്ലെന്ന തിരിച്ചറിവ് ഇതിനകം ഉണ്ടായിട്ടുണ്ട്. അതിന്റേതായ വെപ്രാളം, അതിന്റെ ഭാഗമായുള്ള നിലവിട്ട കളികൾ എല്ലാം അവർ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. അതാണ് ഒരു ദിവസം കേന്ദ്ര ഏജൻസികളാകെ നാല് സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡ് കാണിക്കുന്നത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളാണ് നാലും. റെയ്ഡിന് വിധേയരായവർ പ്രതിപക്ഷ നേതൃത്വ നിരയിൽ ഉള്ളവരായിരുന്നു. കേന്ദ്ര ഏജൻസിക്കെതിരെ സുപ്രീം കോടതി അടക്കം രംഗത്ത് വന്നിട്ടും ഇതൊന്നും ഞങ്ങളെ പിന്തിരിപ്പിക്കില്ല , കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങും എന്ന് ബിജെപി കാണിച്ച് കൊടുക്കുകയാണ് റെയ്ഡിലൂടെ ചെയ്തത്.

അഖിലേന്ത്യാതലത്തിൽ ഉയർന്ന് വരുന്ന സാഹചര്യം പരിശോധിച്ചാൽ വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയിച്ച് വരാൻ ആകില്ലെന്ന പൊതുവായ അവസ്ഥ ഉയർന്ന് വന്നിട്ടുണ്ട്. ഇത് രാജ്യത്തിന്റെ രക്ഷയ്ക്കും മതനിരപേക്ഷയുടെ സംരക്ഷണത്തിനും നമ്മുടെ പാർലമെന്ററി ജനാധിപത്യം ഭദ്രമായി നിലനിർത്തുന്നതിനും നമ്മുടെ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുമെന്നതിന് ഉപകരിക്കുന്നതാണെന്ന് നാം കാണണം. ഇത് രാജ്യത്ത് ആകെയുള്ള അവസ്ഥയാണ്. കേളത്തിൽ ബിജെപി ഏതെങ്കിലും ഒരു മണ്ഡലത്തിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് അവർ പോലും കണക്ക് കൂട്ടുന്നില്ല. കാരണം ഈ മണ്ണിൽ ബിജെപിക്ക് ആ രീതിയിൽ വേരോട്ടമില്ല', മുഖ്യമന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+