വിടി രമയെ ആശുപത്രിയിലേക്ക് മാറ്റി; ബിജെപിയുടെ നിരാഹാര സമരം ഏറ്റെടുത്ത് പ്രമുഖ നേതാവ്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം നടത്തുന്ന മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ വിടി രമയെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ പത്ത് ദിവസമായി നിരാഹാരം കിടക്കുന്ന രമയുടെ ആരോഗ്യ നില വഷളായതിനെതുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
രമയ്ക്ക് പകരം പികെ കൃഷ്ണദാസ് നിരാഹാരം തുടങ്ങും. ശബരിമല യുവതീ പ്രവേശനത്തിനെതിരെ കഴിഞ്ഞ 47 ദിവസങ്ങളായി തുടരുന്ന നിരാഹാര സമരം ഇരുപതാം തീയതി അവസാനിപ്പിക്കാനാണ് ബിജെപിയുടേയും ശബരിമല കര്‍മസമിതിയുടേയും തീരുമാനം.

ശബരിമലയില്‍ മണ്ഡലകാലം അവസാനിക്കുന്നതിനാല്‍ സമരം നിര്‍ത്താം എന്ന നിലപാടിലാണ് ബിജെപി. സമരം തുടര്‍ന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാനാകില്ലെന്ന ആക്ഷേപം അണികള്‍ക്കിടയിലും ശക്തമാണ്.
എഎന്‍ രാധാകൃഷ്ണന് തുടക്കം കുറിച്ച നിരാഹാര സമരത്തില്‍ ശോഭാ സുരേന്ദ്രന്, കെ ശിവരാജന്, വിടി വേലായുധന്, സികെ പത്മനാഭന്, വിടി രമ എന്നിവര്‍ നിരാഹാരം അനുഷ്ഠിച്ചു. പാര്‍ട്ടിയിലെ മുന്‍നിര നേതാക്കള്‍ സമരം ഏറ്റെടുക്കാതെ വന്നതോടെ ബിജെപി പ്രതിരോധത്തിലായിരുന്നു.
-
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം












Click it and Unblock the Notifications